x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടു​വേ​ലി​യി​ലു​ണ്ട് മ​ധു​രം വി​ള​യും ഭൂ​മി

ജോ​യി കി​ഴ​ക്കേ​ൽ
Published: July 8, 2026 02:53 PM IST | Updated: July 8, 2026 02:53 PM IST

മ​ണ്ണി​നെ​യും കൃ​ഷി​യെ​യും ഏ​റെ സ്നേ​ഹി​ക്കു​ന്ന രാ​ജീ​വ് മാ​ത്യു പാ​ട​ത്തി​ലി​ന്‍റെ തോ​ട്ട​ത്തി​ലു​ള്ള​ത് നാ​വി​ൽ തേ​ൻ മ​ധു​രം പ​ക​രു​ന്ന വി​വി​ധ​യി​നം പ​ഴ​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം. ഇ​ടു​ക്കി ജി​ല്ല​യി​ൽ കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കൊ​ടു​വേ​ലി​യി​ലാ​ണ് മ​ധു​രം വി​ള​യും കൃ​ഷി​യി​ടം.

അ​ഞ്ചേ​ക്ക​റി​ൽ ശ​ങ്ക​ര, സി​ദ്ദു, രാ​മ​ച​ന്ദ്ര, താ​യ്ല​ൻ​ഡ് റെ​ഡ്, ജെ-33, ​കം​ബോ​ഡി​യ​ൻ ജാ​ക്ക്, സീ​ഡ്ലെ​സ് ജാ​ക്ക്, ഡെം​ഗ്സൂ​ര്യ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട പ്ലാ​വാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. 2021ൽ ​ന​ട്ട പ്ലാ​വി​ന​ങ്ങ​ളി​ൽ നി​റ​യെ കാ​യ്ഫ​ല​ങ്ങ​ളു​ണ്ട്.

ജ​നു​വ​രി-​ജൂ​ണ്‍ മാ​സ​ങ്ങ​ളാ​ണ് ച​ക്ക​യു​ടെ സീ​സ​ണ്‍. കം​ബോ​ഡി​യ​ൻ ജാ​ക്ക് മാ​ത്രം ന​വം​ബ​റി​ൽ കാ​യ്ഫ​ലം ന​ൽ​കാ​ൻ തു​ട​ങ്ങും. ച​ക്ക​യു​ടെ വി​പ​ണ​ന​ത്തി​ന് ഒ​രി​ട​ത്തേ​ക്കും പോ​കേ​ണ്ട. ക​ച്ച​വ​ട​ക്കാ​ർ തോ​ട്ട​ത്തി​ലെ​ത്തി ച​ക്ക ശേ​ഖ​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കി​ലോ​യ്ക്ക് 30 രൂ​പ ല​ഭി​ക്കും. തോ​ട്ട​ത്തി​ലെ ഏ​താ​നും ഭാ​ഗ​ത്തെ റ​ബ​ർ വെ​ട്ടി​നീ​ക്കി​യ ശേ​ഷ​മാ​ണ് പ്ലാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ കൃ​ഷി ആ​രം​ഭി​ച്ച​ത്.

ച​ക്ക പോ​ഷ​ക​സ​മൃ​ദ്ധം

പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ച​ക്ക​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണെ​ന്ന് രാ​ജീ​വ് മാ​ത്യു പ​റ​യു​ന്നു. ച​ക്ക​ച്ചു​ള​യി​ലെ നാ​രു​ക​ൾ കു​ട​ലി​ലെ കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യ​ക​മാ​ണ്. ദ​ഹ​ന​പ്ര​ക്രി​യ​യ്ക്കും ഇ​ത് ഉ​ത്ത​മ​മാ​ണ്.

ച​ക്ക​പ്പ​ഴ​ത്തി​ലെ സെ​ലീ​നി​യം ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​ര​മാ​ണ്. പാ​ക​മാ​യ ചു​ള​യി​ൽ 74 ശ​ത​മാ​നം ജ​ലാം​ശ​വും 23 ശ​ത​മാ​നം അ​ന്ന​ജ​വും ര​ണ്ടു ശ​ത​മാ​നം പ്രോ​ട്ടീ​നും ഒ​രു ശ​ത​മാ​നം കൊ​ഴു​പ്പും അ​ട​ങ്ങി​യി​ട്ടു​ണ്ട്. 100 ഗ്രാം ​ച​ക്ക​യി​ൽ​നി​ന്ന് 85 ക​ലോ​റി ഉൗ​ർ​ജം ല​ഭി​ക്കും.

ഇ​രു​ന്പ് ധാ​രാ​ളം അ​ട​ങ്ങി​യ​തി​നാ​ൽ വി​ള​ർ​ച്ച ത​ട​യാ​നും ന​ല്ല​താ​ണ്. ആ​സ്ത്മ​ക്കും തൈ​റോ​യ്ഡി​നും ഗു​ണ​പ്ര​ദ​മാ​ണ്. ഹോ​ർ​മോ​ണ്‍ ഉ​ത്പാ​ദ​നം ക്ര​മ​പ്പെ​ടു​ത്താ​നും സ​ഹാ​യ​ക​മാ​ണ്. മ​ഗ്നീ​ഷ്യ​വും കാ​ൽ​സ്യ​വും ഉ​ള്ള​തി​നാ​ൽ എ​ല്ലു​ക​ളെ ബ​ല​പ്പെ​ടു​ത്തും.

ഇ​തി​ലെ വൈ​റ്റ​മി​ൻ-​സി ക​ണ്ണു​ക​ളു​ടെ പ​രി​ര​ക്ഷ​യ്ക്കും പ്ര​യോ​ജ​ന​ക​ര​മാ​ണ്. ബാ​ക്ടീ​രി​യ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ ചെ​റു​ക്കാ​നും ശ്വേ​താ​ണു​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്താ​നും പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും സ​ഹാ​യ​ക​മാ​ണ്.

ച​ക്ക​പ്പൊ​ടി പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​നും ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് പ​ഠ​ന റി​പ്പോ​ർ​ട്ട്. ച​ക്ക​യു​ടെ പോ​ഷ​ക ഗു​ണ​ങ്ങ​ളും മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​വു​മാ​ണ് ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കാ​ൻ കാ​ര​ണം.

 

K-Rail Survey

മ​റ്റു ഫ​ല​വൃ​ക്ഷ​ങ്ങ​ൾ

മ​ലേ​ഷ്യ​ൻ ഇ​ന​മാ​യ ചെ​ന്പ​ട​ക്കാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന മ​റ്റൊ​രി​നം. ഏ​റെ സ്വാ​ദി​ഷ്ഠ​മാ​യ ഇ​തു നാ​ലാം വ​ർ​ഷം കാ​യ്ഫ​ലം ന​ൽ​കും. കി​ലോ​യ്ക്ക് 100 രൂ​പ​യാ​ണ് വി​ല.

ഇ​തി​നു​പു​റ​മെ റം​ബു​ട്ടാ​ൻ, മം​ഗോ​സ്റ്റി​ൻ, പു​ലാ​സാ​ൻ, സീ​ഡ്ലെ​സ് ലെ​മ​ണ്‍, ഓ​റ​ഞ്ച്, ദു​രി​യാ​ൻ, ഞാ​വ​ൽ, മ​ട്ടോ​വ, അ​വ​ക്കാ​ഡോ, അ​ച്ചാ​ചെ​റു, മി​ൽ​ക്ക് ഫ്രൂ​ട്ട്, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, നാ​ട​ൻ, റെ​ഡ് ലേ​ഡി ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​പ്പാ​യ, മാ​വ്, ഞാ​ലി​പ്പൂ​വ​ൻ വാ​ഴ എ​ന്നി​വ​യെ​ല്ലാം തോ​ട്ട​ത്തി​ൽ സ​മൃ​ദ്ധ​മാ​യ വി​ള​വ് ന​ൽ​കു​ന്നു.

ഇ​ത​ര വി​ള​ക​ൾ

മൂ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് റ​ബ​ർ കൃ​ഷി​യു​ണ്ട്. കാ​സ​ർ​കോ​ഡ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട ക​മു​ക്-500, ജാ​തി-200, ക​രി​മു​ണ്ട​യി​നം കു​രു​മു​ള​ക്, തെ​ങ്ങ് എ​ന്നി​വ​യും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. കു​രു​മു​ള​ക് കൃ​ഷി വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് താ​ങ്ങു​കാ​ലാ​യി പ​യ്യാ​നി ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഒ​രേ​ക്ക​ർ​സ്ഥ​ല​ത്ത് നെ​ൽ​കൃ​ഷി​യു​മു​ണ്ട്. വി​ത്ത് വി​ത​യും കൊ​യ്ത്തു​മെ​ല്ലാം യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ്. കി​ലോ​യ്ക്ക് 25-30 രൂ​പ നി​ര​ക്കി​ലാ​ണ് നെ​ല്ല് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.

ന​ന​യും വ​ള​പ്ര​യോ​ഗ​വും

ചെ​ടി​ക​ൾ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം ന​ന ന​ൽ​കു​ന്നു​ണ്ട്. കു​ള​ത്തി​ൽ​നി​ന്ന് പ​ന്പു​ചെ​യ്ത് പൈ​പ്പി​ലൂ​ടെ​യാ​ണ് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ജൈ​വ​വ​ളം മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തു​വ​രെ​യും ഒ​രു​ത​രി രാ​സ​വ​ളം പോ​ലും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല.

ര​ണ്ടു വെ​ച്ചൂ​ർ ഇ​നം പ​ശു​ക്ക​ളെ വ​ള​ർ​ത്തു​ന്നു​ണ്ട്. ഇ​തി​ന്‍റെ ചാ​ണ​ക​മാ​ണ് ചെ​ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​തി​നു​പു​റ​മെ ചാ​ണ​കം-10 കി​ലോ, ഗോ​മൂ​ത്രം-10 ലി​റ്റ​ർ, പ​യ​ർ പൊ​ടി-2 കി​ലോ, ശ​ർ​ക്ക​ര- ര​ണ്ട് കി​ലോ എ​ന്നി​വ 200 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ ചേ​ർ​ത്ത് ത​യാ​റാ​ക്കു​ന്ന ജീ​വാ​മൃ​ത​മാ​ണ് കൃ​ത്യ​മാ​യ അ​ള​വി​ൽ ചെ​ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

വി​ള​ക​ൾ ഉ​ണ​ങ്ങി​യെ​ടു​ക്കു​ന്ന​തി​നാ​യി ഒ​രു ഡ്ര​യ​ർ യൂ​ണി​റ്റു​മു​ണ്ട്. 75,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഡ്ര​യ​ർ വാ​ങ്ങി​യ​ത്. 50 കി​ലോ​യോ​ളം സാ​ധ​ന​ങ്ങ​ൾ ഇ​തി​ൽ ഉ​ണ​ക്കി​യെ​ടു​ക്കാ​നാ​വും.

ഭാ​ര്യ മ​റി​യാ​മ്മ​യു​ടെ​യും മ​ക്ക​ളും എ​ൻ​ജി​നി​യ​ർ​മാ​രു​മാ​യ അ​ഞ്ജു, അ​ല​ൻ, അ​രു​ണ്‍ എ​ന്നി​വ​രു​ടെ​യും പ്രോ​ത്സാ​ഹ​നം രാ​ജീ​വി​ന് ന​ൽ​കു​ന്ന ഊ​ർ​ജം ചെ​റു​ത​ല്ല.

ഫോ​ണ്‍: 9495602705

ചിത്രങ്ങൾ: അ​ഖി​ൽ പു​രു​ഷോ​ത്ത​മ​ൻ

Tags : Karshakan Agriculture

Recent News

Corehub Up