x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​തേ​ഷ് ജി; ​മ​ണ്ണു​മ​ര്യാ​ദ​യു​ടെ കാ​വ​ലാ​ൾ

കാ​വ്യാ ദേ​വ​ദേ​വ​ൻ
Published: June 20, 2026 06:12 PM IST | Updated: June 20, 2026 06:12 PM IST

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​മി​ല്ലാ​തെ അ​വ​യു​ടെ ഭീ​ക​ര​ശ​ബ്ദ​മി​ല്ലാ​തെ സ​മാ​ധാ​ന​ത്തി​ലൊ​രു കാ​ടു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ അ​ൽ​പം ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ, അ​ങ്ങ​നെ​യൊ​രു വ​നം കോ​ന്നി എ​ലി​യ​റ​യ്ക്ക​ൽ ക​ല്ലേ​ലി റൂ​ട്ടി​ൽ പ​ത്തേ​ക്ക​ർ​പ​ടി​യി​ലു​ണ്ട്, ന്ധ​ഹ​രി​ത​ഗി​രി ജീ​വ​നം ത​പോ​വ​നം’.

ത​ന്‍റെ ഏ​ഴ് ഏ​ക്ക​ർ സ്ഥ​ല​ത്തു ഓ​ക്സി​ജ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ദാ​നം ചെ​യ്യു​ന്ന വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു പ​രി​പാ​ലി​ച്ചു​പോ​രു​ക​യാ​ണ് ജി ​എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വേ​ഗ​വ​ര​ക്കാ​ര​ൻ അ​ഡ്വ. എ​സ്. ജി​തേ​ഷ്.

ത​പോ​വ​ന ആ​ശ​യ​ത്തി​നു പി​ന്നി​ൽ...

പ​രി​മി​തി​ക​ൾ​ക്കു വി​ല​ക്ക് ക​ൽ​പ്പി​ക്കാ​തെ വി​ശാ​ല​മാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ന്ന ലോ​കം മ​നു​ഷ്യ​നു മാ​ത്ര​മ​ല്ല അ​വ​കാ​ശ​പ്പെ​ട്ട​ത്. മ​ണി​ക്കൂ​റു​ക​ളു​ടെ ആ​യു​സോ​ടെ പു​ത്ത​ൻ മ​ഴ​യി​ൽ വി​രി​യു​ന്ന കു​മി​ളു​ക​ൾ​ക്കും പ​ച്ച​ത്തു​ള്ള​ൻ​മാ​ർ​ക്കും ആ​ന മു​ത​ൽ ഉ​റു​ന്പു​ക​ൾ​വ​രെ എ​ല്ലാ​വ​രും ഈ ​ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ണെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് നാ​ട്ടി​ലൊ​രു കാ​ടെ​ന്ന തി​രി​ച്ച​റി​വി​ലേ​ക്ക് ജി​തേ​ഷ് ജി ​എ​ത്തി​യ​ത്.

ഈ ​വ​ലി​യ ലോ​ക​ത്തെ ചെ​റി​യ മ​നു​ഷ്യ​രാ​യ ന​മ്മ​ൾ സ​ഹ​ജീ​വി​ക​ളെ സ്നേ​ഹി​ക്ക​ണ​മെ​ന്ന ചി​ന്ത​യാ​ണ് ജി​തേ​ഷ്ജി​ക്ക് പ്ര​കൃ​തി തേ​ടി​യി​റ​ങ്ങാ​നു​ള്ള മൂ​ല​ഹേ​തു. ഭൂ​മി​യി​ൽ താ​ൻ ജീ​വി​ക്കു​ന്ന കാ​ല​മ​ത്ര​യും അ​തു മ​റ്റു​ള്ള ആ​ളു​ക​ൾ​ക്കു​കൂ​ടി ഉ​പ​കാ​ര​പ്പെ​ട​ണ​മെ​ന്ന ചി​ന്ത​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്.

അ​ര​യാ​ൽ, പേ​രാ​ൽ, വ്യ​ത്യ​സ്ത മു​ള​യി​ന​ങ്ങ​ൾ എ​ന്നി​വ​യാ​ൽ നി​ബി​ഡ​മാ​യ വ​ന​ത്തി​ൻ​റെ പേ​ര് ന്ധ​ഹ​രി​ത​ഗി​രി ജീ​വ​നം ത​പോ​വ​ന’​മെ​ന്നാ​ണ്. ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ലു​മൊ​രു കൗ​തു​ക​മു​ണ്ട്. ജാ​പ്പ​നീ​സ് സ​സ്യ​ശാ​സ്ത്ര​ജ്ഞ​ൻ അ​ക്കീ​ര മി​യാ​വാ​ക്കി​യു​ടെ "മി​യാ​വാ​ക്കി വ​ന​മാ​തൃ​ക’​യാ​ണ് "ഹ​രി​ത​ഗി​രി ജീ​വ​നം ത​പോ​വ​നം’ എ​ന്ന ആ​ശ​യ​ത്തി​നു പ്ര​ചോ​ദ​നം.

ഹ​രി​താ​ശ്ര​മം മ​ണ്ണു​മ​ര്യാ​ദ ഗു​രു​കു​ലം

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ​ന്ത​ളം തെ​ക്കേ​ക്ക​ര ഭ​ഗ​വ​തി​ക്കും പ​ടി​ഞ്ഞാ​റ് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ക്കോ​സോ​ഫി​സെ​ന്‍റ​റാ​ണ് ന്ധ​ഹ​രി​താ​ശ്ര​മം മ​ണ്ണു​മ​ര്യാ​ദ ഗു​രു​കു​ലം. ഇ​തി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഇ​ക്കോ പ്രോ​ജ​ക്റ്റു​ക​ളി​ലൊ​ന്നാ​ണു ഹ​രി​ത​ഗി​രി "ജീ​വ​നം ത​പോ​വ​നം’ എ​ന്ന സ്വ​കാ​ര്യ ത​പോ​വ​നം.

പാ​രി​സ്ഥി​തി​ക ത​ത്വ​ചി​ന്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് മ​ണ്ണ് മ​ര്യാ​ദ ഗു​രു​കു​ലം നി​ല​കൊ​ള്ളു​ന്ന​ത്. മ​ണ്ണു​മ​ര്യാ​ദ​യും വ​ന​വി​ജ്ഞാ​ന​വും ജ​ല​സാ​ക്ഷ​ര​ത​യും സ​ഹ​സൃ​ഷ്ടി​ഭാ​വ​ന​യും സ​ഹ ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹ​വും പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹ​രി​താ​ശ്ര​മം മ​ണ്ണു​മ​ര്യാ​ദ ഗു​രു​കു​ലം ആ​രം​ഭി​ച്ച​ത്.

ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും സ​ന്ദ​ർ​ശ​ന​ത്തി​നു​മൊ​ക്കെ​യാ​യി ദി​വ​സേ​ന ധാ​രാ​ളം ആ​ളു​ക​ൾ അ​വി​ടേ​ക്ക് എ​ത്തു​ന്നു​ണ്ട്. ജീ​വി​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും എ​ല്ലാ​വ​രും ഹ​രി​താ​ശ്ര​മം മ​ണ്ണു​മ​ര്യാ​ദ ഗു​രു​കു​ലം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ജി​തേ​ഷ് ജി ​പ​റ​യു​ന്നു.

ഇ​ല​ക്ട്രോ​ണി​ക് ഗാ​ഡ്ജെ​റ്റു​ക​ളു​ടെ ന​വ​ലോ​ക​ത്ത് ജീ​വി​ക്കു​ന്ന പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യു​ന്ന​തി​നും ആ​വാ​സ വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ന്ന​തി​നു​മൊ​ക്കെ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

 

K-Rail Survey

റ​ബ​ർ മു​റി​ച്ച് മാ​റ്റാ​നു​ള്ള കാ​ര​ണം..

ഏ​ഴ് ഏ​ക്ക​റി​ലെ ര​ണ്ടാ​യി​ര​ത്തോ​ളും റ​ബ​ർ​തൈ​ക​ളാ​ണ് ഇ​തി​നാ​യി മു​റി​ച്ചു​മാ​റ്റി​യ​ത്. ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളെ ആ​ഘോ​ഷ​മാ​ക്കു​ക എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ൻ​മേ​ലാ​ണ് റ​ബ​ർ വെ​ട്ടി​മാ​റ്റി ത​ൽ​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ദാ​നം ചെ​യ്യു​ന്ന വൃ​ക്ഷ​ത്തൈ​ക​ളാ​യ മു​ള, പാ​ല​ക​ൾ, അ​ര​യാ​ൽ, പേ​രാ​ൽ, ക​ള്ളാ​ൽ പോ​ലെ​യു​ള്ള വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു പ​രി​പാ​ലി​ച്ചു​പോ​രു​ന്ന​ത്.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​മെ​ന്ന് പ്ര​സം​ഗി​ച്ചാ​ൽ മാ​ത്രം പോ​രാ അ​തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​യും വേ​ണം. എ​ല്ലാ വ​ർ​ഷ​വും ജൂ​ണ്‍ അ​ഞ്ച് എ​ന്ന​തു കേ​വ​ല​മൊ​രു വ​ഴി​പാ​ടു​പോ​ലെ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. വ​ർ​ഷാ​വ​ർ​ഷം തൈ​ക​ൾ ന​ടു​ന്നു​ണ്ട്.

പി​ന്നെ അ​തി​നെ തി​രി​ഞ്ഞു​നോ​ക്കാ​ൻ പോ​ലും ആ​ളു​ക​ൾ മു​തി​രു​ന്നി​ല്ല. അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​റു​തി​യെ​ന്നോ​ണ​മാ​ണ് ഹ​രി​ത​ഗി​രി ജീ​വ​നം ത​പോ​വ​നം നി​ല​കൊ​ള്ളു​ന്ന​ത്.

ഹ​രി​ത​ഗി​രി ജീ​വ​നം ത​പോ​വ​നം ന​ൽ​കു​ന്ന സ​ന്ദേ​ശം...

പ്ര​കൃ​തി​യാ​ണ് ഏ​റ്റ​വും വ​ലി​യ ആ​രാ​ധ​നാ​ല​യം. ഒ​രു കു​ഞ്ഞ് ഭൂ​മി​യി​ൽ ജ​നി​ച്ചു​വീ​ഴു​ന്പോ​ൾ എ​ങ്ങ​നെ പ​രി​ച​രി​ക്കു​ന്നു​വോ സ​മാ​ന​പ​രി​ച​ര​ണ​വും സം​ര​ക്ഷ​ണ​വും ഒ​രു തൈ ​ന​ടു​ന്പോ​ൾ ന​ൽ​ക​ണം. പ്ര​കൃ​തി​യെ സ്നേ​ഹി​ക്ക​ണ​മെ​ന്ന ബാ​ല​പാ​ഠ​ങ്ങ​ൾ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ത​ന്നെ സ്വാ​യ​ത്ത​മാ​ക്ക​ണം.

ഒ​രു മ​രം വെ​ട്ടി​ക്ക​ള​യു​ന്പോ​ൾ ത​ൽ​ക്ഷ​ണം മ​റ്റൊ​രു തൈ ​ത​ൽ​സ്ഥാ​ന​ത്ത് വ​ച്ചു​പി​ടി​പ്പി​ക്കു​ക എ​ന്നു​ള്ള സ​ന്ദേ​ശം ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ്് ഹ​രി​ത​ഗി​രി ജീ​വ​നം ത​പോ​വ​നം.

ന്ധ​ന​മ്മ​ൾ മ​നു​ഷ്യ​രെ മാ​ത്രം കേ​ട്ടാ​ൽ പോ​രാ! കാ​ടി​നെ കേ​ൾ​ക്ക​ണം... മ​ഴ​യെ കേ​ൾ​ക്ക​ണം... പു​ഴ​യെ കേ​ൾ​ക്ക​ണം... മ​ണ്ണി​നെ കേ​ൾ​ക്ക​ണം. സ​ഹ​ജീ​വി​ക​ളെ കേ​ൾ​ക്ക​ണം... വെ​റു​തെ​യ​ങ്ങ് ചെ​വി കൊ​ണ്ട് കേ​ട്ടാ​ൽ​പ്പോ​രാ...​ഹൃ​ദ​യം കൊ​ണ്ട് കേ​ൾ​ക്ക​ണം ന്ധ​മ​ണ്ണു​മ​ര്യാ​ദ’ യു​ടെ പ്ര​ചാ​ര​ക​ൻ ജി​തേ​ഷ്ജി പ​റ​യു​ന്നു.

Tags : Karshakan Agriculture

Recent News

Corehub Up