x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ങ്ങോ​ലി​യി​ലെ ക​റു​ത്ത പൊ​ന്ന്!

അ​ലി​ന്‍റ ഏ​ബ്ര​ഹാം
Published: June 18, 2026 06:20 PM IST | Updated: June 18, 2026 06:20 PM IST

സ്വ​ന്തം പ​രീ​ക്ഷ​ണ​ങ്ങ​ളും ശാ​സ്ത്രീ​യ പ​രി​പാ​ല​ന​വും​കൊ​ണ്ടു മൂ​ന്ന​ര ഏ​ക്ക​റി​ലെ കു​രു​മു​ള​ക് കൃ​ഷി​യി​ൽ​നി​ന്ന് നേ​ട്ടം കൊ​യ്തു താ​ര​മാ​ക​യു​മാ​ണ് ജോ​ണി​ച്ചേ​ട്ട​ൻ. കോ​ട്ട​യം നീ​ഴൂ​ർ വി​ല​ങ്ങു​പാ​റ​യി​ൽ വി.​ഡി. ജോ​ണി ഏ​ഴു വ​ർ​ഷ​ത്തോ​ള​മാ​യി കു​രു​മു​ള​ക് കൃ​ഷി​യി​ൽ സ​ജീ​വ​മാ​ണ്.

ആ​ദ്യം റ​ബ​ർ കൃ​ഷി​യാ​ണ് ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും റ​ബ​റി​നു വി​ല കു​റ​ഞ്ഞ​ത് തി​രി​ച്ച​ടി​യാ​യി. പ​രി​പാ​ല​ന ചെ​ല​വി​ന​നു​സ​രി​ച്ച് ലാ​ഭം കി​ട്ടാ​തെ വ​ന്ന​തും കു​രു​മു​ള​കി​നു വി​ല​യു​ള്ള​തും കു​രു​മു​ള​കു കൃ​ഷി​യി​ലേ​ക്കു തി​രി​യാ​ൻ കാ​ര​ണ​മാ​യി.

അ​ങ്ങ​നെ റ​ബ​ർ വെ​ട്ടി​മാ​റ്റി പു​ര​യി​ട​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള അ​ഞ്ചേ​ക്ക​റി​ൽ മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്തു കു​രു​മു​ള​ക് കൃ​ഷി​യും ഒ​ന്ന​ര ഏ​ക്ക​റി​ൽ തെ​ങ്ങു കൃ​ഷി​യും വ്യാ​പി​പ്പി​ച്ചു.

കു​റ​ഞ്ഞ ചെ​ല​വി​ലൂ​ടെ​യും നൂ​ത​ന ആ​ശ​യ​ങ്ങ​ളി​ലൂ​ടെ​യും കു​രു​മു​ള​കി​നെ ലാ​ഭ​മാ​ക്കി മാ​റ്റി​യ ജോ​ണി​ച്ചേ​ട്ട​ന്‍റെ കൃ​ഷി​വി​ദ്യ പു​തി​യ ക​ർ​ഷ​ക​ർ​ക്ക് ഒ​രു മാ​തൃ​ക​യാ​ണ്.

മി​ക​ച്ച​ത് കു​തി​ര​വാ​ലി

മൂ​ന്ന​ര ഏ​ക്ക​റി​ൽ കു​തി​ര​വാ​ലി, ക​രി​മു​ണ്ട, കാ​ണി​ക്കാ​ട​ൻ എ​ന്നി​വ​യാ​ണ് പ​രി​പാ​ലി​ച്ചു​വ​രു​ന്ന​ത്. പു​തി​യ ഇ​ന​ങ്ങ​ളി​ൽ പ​ന്നി​യൂ​ർ-5, മ​ഞ്ഞ​മു​ണ്ടി, ചോ​ല​മു​ണ്ടി എ​ന്നി​വ​യും ന​ട്ടി​ട്ടു​ണ്ട്. ഏ​റ്റ​വും ഉ​ത്പാ​ദ​ന ക്ഷ​മ​ത​യു​ള്ള​തും ന​ല്ല​തും കു​തി​ര​വാ​ലി​യാ​ണ്. കോ​ട്ട​യ​ത്തെ കാ​ലാ​വ​സ്ഥ​ക്ക് ഇ​വ വ​ള​രെ അ​നു​യോ​ജ്യ​മാ​ണ്.

വ​ള​ർ​ച്ച​യു​ള്ള തി​രി​ക​ളാ​ണ് കു​തി​ര​വാ​ലി​യു​ടേ​ത്. പ​റി​ക്കാ​നും എ​ളു​പ്പ​മാ​ണ്. മ​റ്റൊ​ന്ന് കാ​ണി​ക്കാ​ട​ൻ ആ​ണ്. ന​ല്ല കൊ​ടി​യാ​ണെ​ങ്കി​ലും എ​ല്ലാ സ​മ​യ​വും വേ​ണ്ട​പോ​ലെ കാ​യി​ക്കാ​റി​ല്ല. ക​രി​മു​ണ്ട​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ൽ എ​ല്ലാ സീ​സ​ണി​ലും ഉ​ണ്ടാ​കും, പ​ക്ഷെ അ​തൊ​രു പോ​രാ​യ്മ​യാ​ണ്.

ഗു​ണ​മേ·​യി​ല്ലാ​ത്ത കാ​യ്ക​ളാ​ണ് പ​ല​പ്പോ​ഴും കി​ട്ടു​ന്ന​ത്. അ​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മി​ല്ല. പ​റി​ക്കാ​ൻ ചെ​ന്നാ​ലും തി​രി​യി​ൽ കാ​യ്ക​ൾ നി​റ​ച്ചു കാ​ണ​ണ​മെ​ന്നി​ല്ല.

ഏ​തൊ​രു വി​ള​യ്ക്കും ന​ടീ​ൽ​കാ​ലം പ്ര​ധാ​ന​മാ​ണ്. കു​രു​മു​ള​കി​നെ സം​ബ​ന്ധി​ച്ചു വ​ർ​ഷ​ത്തി​ൽ ഏ​തു സ​മ​യ​വും അ​നു​യോ​ജ്യ​മാ​ണ്. എ​ങ്കി​ലും മ​ഴ കൂ​ടു​ത​ൽ ല​ഭ്യ​മാ​കു​ന്ന ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് തൈ​ക​ൾ ന​ടാ​റു​ള്ള​ത്.

മ​ണ്ണി​ൽ ഈ​ർ​പ്പ​മു​ള്ള സ​മ​യ​മാ​യ​തി​നാ​ൽ തൈ​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യോ​ടെ വ​ള​രും. ജ​ല​സേ​ച​ന​വും എ​ളു​പ്പ​മാ​ണ്. പു​തി​യ തൈ​ക​ൾ ന​ടു​ന്പോ​ൾ കു​ഴി​യി​ലെ മ​ണ്ണി​ൽ ചാ​ണ​ക​പ്പൊ​ടി​യോ, വേ​പ്പി​ൻ​പി​ണ്ണാ​ക്കോ ന​ന്നാ​യി മി​ക്സ് ചെ​യ്തി​ട്ടു​വേ​ണം തൈ​ക​ൾ ന​ടാ​ൻ.

മ​ണ്ണി​ലെ അ​മ്ല​ത്വം നി​യ​ന്ത്രി​ക്കാ​ൻ കു​മ്മാ​യ​മോ ഡോ​ളോ​മൈ​റ്റോ ഇ​ട​യ്ക്കി​ട​ക്ക് ഇ​ട്ടു​കൊ​ടു​ക്ക​ണം. ചൂ​ടു കൂ​ടി​യ സ​മ​യ​ങ്ങ​ളി​ൽ തൈ​ക​ൾ ന​ട്ടാ​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ അ​ല്പം പ്ര​യാ​സ​മാ​ണ്.

താ​ങ്ങു മ​ഹാ​ഗ​ണി​യും പ​യ്യാ​നി​യും

താ​ങ്ങു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ധാ​ന​മാ​ണ്. മ​ഹാ​ഗ​ണി​യും പ​യ്യാ​നി​യു​മാ​ണ് കു​രു​മു​ള​ക് വ​ള്ളി​ക​ളു​ടെ വ​ള​ർ​ച്ച​ക്ക് ന​ല്ല​ത്. മ​ഹാ​ഗ​ണി​യു​ടെ ത​ടി​ക്ക് കേ​ടു​വ​രാ​റി​ല്ല. കു​രു​മു​ള​കി​ന് അ​തി​വേ​ഗം പി​ടി​ച്ചു വ​ള​രാ​ൻ എ​ളു​പ്പം മ​ഹാ​ഗ​ണി​യാ​ണ്.

കു​രു​മു​ള​ക് ന​ടു​ന്ന​തി​നു മു​ൻ​പ് ത​ന്നെ മ​ഹാ​ഗ​ണി ന​ട്ടു പാ​ക​മാ​ക്കി എ​ടു​ക്കാ​റു​ണ്ട്. എ​ല്ലാ ജൂ​ണ്‍ മാ​സ​ത്തി​നും മു​ന്നോ​ടി​യാ​യി ഇ​വ​യു​ടെ ക​ന്പി​റ​ക്കാ​റു​ണ്ട്. മ​ഹാ​ഗ​ണി ക​ഴി​ഞ്ഞാ​ൽ പി​ന്നെ പ​യ്യാ​നി​യാ​ണ് താ​ങ്ങാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കേ​ടു​വ​ന്നാ​ലും ഇ​വ​യു​ടെ ത​ടി മു​റി​ച്ചു​ക​ള​യാ​ൻ ക​ഴി​യും. മു​ൻ​പ് പൊ​ങ്ങ​ല്യ​വും താ​ങ്ങാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​ഴു ശ​ല്യം ഉ​ള്ള​തു​കൊ​ണ്ട് ത​ടി​ക്കു കേ​ടു​വ​രാ​റു​ണ്ട്. വി​ള​യെ ബാ​ധി​ക്കു​ന്ന​തു​കൊ​ണ്ട് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​റി​ല്ല.

പ​രി​പാ​ല​ന​വും വ​ള​പ്ര​യോ​ഗ​വും

മ​റ്റു വി​ള​ക​ളെ പോ​ലെ കു​രു​മു​ള​ക് ചെ​ടി​ക്ക് ശ​രി​യാ​യ പ​രി​പാ​ല​ന​വും വ​ള​പ്ര​യോ​ഗ​വും ആ​വ​ശ്യ​മാ​ണ്. ഇ​തി​ൽ ഒ​ന്നാ​മ​താ​യി ചെ​യ്യേ​ണ്ട​ത് കൊ​ടി (കു​രു​മു​ള​ക് ചെ​ടി) വ​ള​രു​ന്പോ​ൾ താ​ങ്ങു​മ​ര​ത്തി​ന്‍റെ ഷെ​യ്ഡ് ഇ​റ​ക്കി​കൊ​ടു​ക്ക​ണം.

വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു തു​ട​ങ്ങി​യാ​ൽ വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​കും. മാ​ത്ര​മ​ല്ല മ​റ്റു കൊ​ടി​ക​ൾ കൊ​ഴി​ഞ്ഞു​പോ​കാ​നും അ​വ​യ്ക്ക് കേ​ടു​വ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ഷെ​യ്ഡ് ഇ​റ​ക്കാ​ൻ പ്ര​ത്യേ​ക സ​മ​യ​മി​ല്ല, വ​ള​ർ​ന്നു പ​ട​ർ​ന്നു​ക​ഴി​ഞ്ഞാ​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും മു​റി​ച്ചു​മാ​റ്റാം.

കു​രു​മു​ള​ക് ചെ​ടി​യു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി ജൈ​വ​വ​ള​വും രാ​സ​വ​ള​വും സ​ന്തു​ലി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് പ​തി​വ്. ജൈ​വ​വ​ള​മാ​യി ചാ​ണ​ക​പ്പൊ​ടി​യും വേ​പ്പി​ൻ​പി​ണ്ണാ​ക്കും കോ​ഴി​വ​ള​വു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മു​ൻ​തൂ​ക്കം ചാ​ണ​ക​പ്പൊ​ടി​ക്കാ​ണ്.

രാ​സ​വ​ള​മാ​യി 16:16 ച​ജ​ഗ, 10:26 എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ​മാ​ത്ര​മാ​ണ് രാ​സ​വ​ള​പ്ര​യോ​ഗം ന​ട​ത്തു​ന്ന​ത്. 16:16 ച​ജ​ഗ മേ​യ്മാ​സ​ത്തി​ലും 10:26 ന​വം​ബ​ർ മാ​സ​ത്തി​ലു​മാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്.

വ​ള​ർ​ന്നു​വ​രു​ന്ന കൊ​ടി​ക​ളി​ൽ കേ​ടു​വ​രാ​ൻ സാ​ധ്യ​ത​ക​ളേ​റെ​യാ​ണ്. മ​ഞ്ഞ​ളി​പ്പും കാ​ലാ​പു​ഴു​വു​മാ​ണ് കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന രോ​ഗ​ബാ​ധ. ഇ​വ​യെ പ്ര​തി​രോ​ധി​ക്കാ​ൻ തി​പ്പി​ല​യി​ൽ ഗ്രാ​ഫ്റ്റിംഗ് ന​ട​ത്താ​റു​ണ്ട്.

തി​പ്പി​ല​യ്ക്ക് പൊ​തു​വെ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കൂ​ടു​ത​ലാ​യ​തി​നാ​ൽ കൊ​ടി​തൈ​ക​ൾ ശ​ക്ത​മാ​യി ത​ഴ​ച്ചു​വ​ള​രും. വ​ള​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ​രി​ധി​വ​രെ രോ​ഗ​ബാ​ധ ത​ട​യ​പ്പെ​ടാ​റു​ണ്ട്.

K-Rail Survey

വി​ള​വും വ​രു​മാ​ന​വും

കു​രു​മു​ള​ക് ചെ​ടി ന​ട്ടു​ക​ഴി​ഞ്ഞാ​ൽ നീ​ണ്ട മൂ​ന്നു​വ​ർ​ഷം വി​ള​വെ​ടു​പ്പി​നാ​യി കാ​ത്തി​രി​ക്ക​ണം. മൂ​ന്നു​വ​ർ​ഷം മു​ത​ൽ ഏ​ഴു വ​ർ​ഷം പ്രാ​യ​മു​ള്ള കൊ​ടി​ക​ൾ വ​രെ തോ​ട്ട​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ആ​ദാ​യം കു​റ​വാ​യി​രു​ന്നു.

1,200 കി​ലോ ഉ​ണ​ക്ക​മു​ള​ക് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. 2025ൽ 1,500 ​കി​ലോ ഉ​ണ്ടാ​യി​രു​ന്നു, 2024ൽ 1625 ​കി​ലോ​യും ആ​ദാ​യം കി​ട്ടി. മു​ള​ക് പ​റി​ച്ചെ​ടു​ക്കാ​നും മാ​ർ​ക്ക​റ്റി​ലെ​ത്തി​ക്കാ​നും ആ​റ് തൊ​ഴി​ലാ​ളി​ക​ൾ ഒ​പ്പ​മു​ണ്ട്. ആ​ദ്യം പ​ഴു​ക്കു​ന്ന മു​ള​ക് ആ​ദ്യം പ​റി​ച്ചെ​ടു​ക്കു​ക​യാ​ണ് പ​തി​വ്.

കൊ​ടി​കൃ​ഷി അ​ല്പം ചെ​ല​വേ​റി​യ​താ​ണ്. തോ​ട്ട​ത്തി​ൽ 2,400 കൊ​ടി​ക​ളാ​ണ് ഉ​ള്ള​ത്. വ​ർ​ഷം​തോ​റും 4 മു​ത​ൽ 5 ല​ക്ഷം വ​രെ രൂ​പ വ​ള​പ്ര​യോ​ഗ​ത്തി​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി മു​ത​ൽ മു​ട​ക്കാ​റു​ണ്ട്.

വി​പ​ണി​യി​ൽ ഇ​പ്പോ​ൾ കി​ലോ​യ്ക്ക് 700 രൂ​പ​യാ​ണ് വി​ല. മു​ത​ൽ​മു​ട​ക്കി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വ​രു​മാ​നം കി​ട്ടു​ന്ന​തു​കൊ​ണ്ട് കൊ​ടി​കൃ​ഷി ലാ​ഭ​ക​ര​മാ​ണ്.

ശ​രി​യാ​യ പ​രി​പാ​ല​ന​ത്തി​ലൂ​ടെ​യും ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും ആ​ർ​ക്കും കൊ​ടി​കൃ​ഷി ലാ​ഭ​മാ​ക്കി​മാ​റ്റാം. പു​തു​താ​യി കൊ​ടി​കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​രോ​ട് ഒ​ന്ന് മാ​ത്ര​മാ​ണ് പ​റ​യാ​നു​ള്ളൂ, കൊ​ടി​യു​ടെ വ​ള​ർ​ച്ച​യി​ൽ ഏ​റ്റ​വും സു​പ്ര​ധാ​നം അ​നു​യോ​ജ്യ​മാ​യ താ​ങ്ങു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്.

പ​റ​ന്പി​ൽ ത​ന്നെ ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന മ​ഹാ​ഗ​ണി​യും പ​യ്യാ​നി​യും പോ​ലു​ള്ള മ​ര​ങ്ങ​ളാ​ണ് കൊ​ടി​ക്ക് താ​ങ്ങാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​മെ​ന്ന് ജോ​ണി​ച്ചേ​ട്ട​ൻ പ​റ​ഞ്ഞു.

മു​ത​ൽ​മു​ട​ക്കി​ലെ വ​ലു​പ്പ​ത്തി​ല​ല്ല ശ​രി​യാ​യ മു​ത​ൽ​മു​ട​ക്കി​ലൂ​ടെ​യും നൂ​ത​ന ആ​ശ​യ​ങ്ങ​ളി​ലൂ​ടെ​യും ഏ​തൊ​രു സം​രം​ഭ​ത്തെ​യും വി​ജ​യ​ക​ര​മാ​ക്കി​മാ​റ്റാം എ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​ക​ർ​ഷ​ക​ൻ.

ഫോ​ണ്‍: 9847946024

Tags : Agriculture Karshakan

Recent News

Corehub Up