x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ലേ​ല​ക​ളി​ലെ വ​നി​താ വി​ജ​യം

കെ. ​മു​ബീ​ന
Published: May 22, 2026 11:12 AM IST | Updated: May 22, 2026 11:12 AM IST

സ്ത്രീ​ക​ൾ കൃ​ഷി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്പോ​ൾ ഗ്രാ​മ​ങ്ങ​ളു​ടെ ഭാ​വി എ​ത്ര മ​നോ​ഹ​ര​മാ​കാ​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് സി. ​വൃ​ന്ദ. മ​യ്യി​ൽ ഒ​രു ഗ്രാ​മം മാ​ത്ര​മ​ല്ല മ​ണ്ണി​നോ​ടു​ള്ള സ്നേ​ഹ​ത്തി​ന്‍റെ ക​ഥ​യാ​ണ്. വി​ത്തി​ടു​ന്പോ​ൾ പ്ര​തീ​ക്ഷ വി​ത​യ്ക്കു​ന്ന, കൊ​യ്ത്തു​കാ​ല​ത്ത് സ്വ​പ്ന​ങ്ങ​ൾ കൊ​യ്യു​ന്ന ഒ​രു കാ​ർ​ഷി​ക ഗ്രാ​മം. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ച്ച​പ്പി​ന്‍റെ നി​റ​വി​ൽ നി​ൽ​ക്കു​ന്ന കാ​ർ​ഷി​ക ഗ്രാ​മം.

നെ​ൽ​വ​യ​ലു​ക​ൾ നീ​ളെ പ​ന്ത​ലി​ച്ചു കി​ട​ക്കു​ന്ന നാ​ട്, കാ​ലാ​വ​സ്ഥ​യു​ടെ ച​ക്ര​വാ​ള​ത്തോ​ടൊ​പ്പം ജീ​വി​ക്കു​ന്ന ഒ​രു കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് മ​യ്യി​ൽ എ​ന്ന കാ​ർ​ഷി​ക ഗ്രാ​മം. ജ​നി​ച്ചു വീ​ഴു​ന്ന കു​രു​ന്നു​ക​ൾ മു​ത​ൽ മ​ണ്ണി​നോ​ട് ഇ​ഴ​കി ചേ​ർ​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്കു വ​രെ മ​യ്യി​ൽ എ​ന്ന ഗ്രാ​മ​ത്തി​ലെ കാ​ർ​ഷി​ക ക​ഥ​ക​ൾ ഒ​രു​പാ​ട് പ​റ​യാ​നു​ണ്ട്.

മു​ല്ല​പ്പൂ​ന്പൊ​ടി ഏ​റ്റു കി​ട​ക്കും ക​ല്ലി​നു​മു​ണ്ട് സൗ​ര​ഭ്യം എ​ന്ന വാ​ക്യം നൂ​റി​ൽ നൂ​റ്റൊ​ന്ന് സ​ത്യ​മാ​ക്കു​ന്ന ഇ​ട​മാ​ണ് മ​യ്യി​ൽ മു​ല്ല​ക്കൊ​ടി​യെ​ന്ന ഗ്രാ​മ​വും ഗ്രാ​മ​വാ​സി​ക​ളും. മു​ല്ല​പ്പൂ​വി​നെ​പോ​ലെ ഒ​രു നാ​ട് മു​ഴു​വ​ൻ ന·​പ​ട​ർ​ത്തു​ന്ന ഗ്രാ​മ​ത്തി​ലേ​ക്ക് ക​ണ്ണൂ​ർ അ​ഴീ​ക്കോ​ടി​ൽ നി​ന്നു മ​രു​മ​ക​ളാ​യി വ​ന്ന വൃ​ന്ദ ഇ​ന്ന് മു​ല്ല​ക്കൊ​ടി​യു​ടെ മ​ക​ളാ​യി മാ​റി.

മ​യ്യി​ൽ വ​യ​ലു​ക​ളു​ടെ നാ​ട്

മ​യ്യി​ലി​ൽ പ്ര​ഭാ​തം ആ​രം​ഭി​ക്കു​ന്ന​ത് കോ​ഴി​യു​ടെ കൂ​വ​ലോ​ടെ അ​ല്ല, വ​യ​ലി​ലേ​ക്ക് പോ​കു​ന്ന ക​ർ​ഷ​ക​രു​ടെ ചു​വ​ടു​ക​ളോ​ടെ​യാ​ണ്. നെ​ൽ​വ​യ​ലു​ക​ളി​ൽ കാ​റ്റ​ടി​ക്കു​ന്പോ​ൾ കാ​ണു​ന്ന പ​ച്ച​ത്തി​ര​ക​ൾ ഗ്രാ​മ​ത്തി​ന്‍റെ ആ​ത്മാ​വാ​ണ്.

പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ഇ​വി​ടെ കൃ​ഷി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്നു. യ​ന്ത്ര​സ​ഹാ​യം, വി​ത്ത് വി​ത​ര​ണം, സ​ബ്സി​ഡി പ​ദ്ധ​തി​ക​ൾ എ​ല്ലാം ചേ​ർ​ന്ന് ക​ർ​ഷ​ക​രു​ടെ പ​രി​ശ്ര​മം ഫ​ല​പ്ര​ദ​മാ​കു​ക​യും ഇ​ന്നു കേ​ര​ള​ത്തി​ൽ മ​യ്യി​ൽ ഗ്രാ​മ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ വാ​നോ​ളം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​യ പി. ​പ്ര​സീ​ത​യു​ടെ​യും ബ​സ് ഡ്രൈ​വ​റാ​യ സു​രേ​ഷ് മ​ണി​യു​ടെ​യും മ​ക​ളാ​യ സി. ​വൃ​ന്ദ​യ്ക്ക് ഈ ​കാ​ർ​ഷി​ക ഗ്രാ​മ​ത്തി​ലേ​ക്ക് യാ​തൊ​രു കാ​ർ​ഷി​ക പ​ശ്ചാ​ത്ത​ല​മി​ല്ലാ​തെ​യാ​ണ് 2010ൽ ​മു​ല്ല​ക്കൊ​ടി​യി​ലെ മ​ന​പ്പു​റ​ത്ത് വീ​ട്ടി​ലേ​ക്ക് മ​രു​മ​ക​ളാ​യി എ​ത്തി​യ​ത്.

ബി​കോം പ​ഠി​ച്ച് അ​ക്കൗ​ണ്ട്സ് ജോ​ലി ചെ​യ്തി​രു​ന്ന വൃ​ന്ദ​യ്ക്ക് പി​ന്നീ​ട് ര​ണ്ടു കു​ട്ടി​ക​ളാ​യ​തോ​ടെ ജോ​ലി​ക്കു പോ​കാ​ൻ സാ​ധി​ച്ചി​ല്ല. ഗ്രാ​ഫി​ക് ഡി​സൈ​ന​ർ ആ​യ ഭ​ർ​ത്താ​വ് സു​കേ​ഷ് കി​ര​ണി​ന്‍റെ അ​ച്ഛ​ൻ എം.​വി. ക​രു​ണാ​ക​ര​നും അ​മ്മ ടി. ​സു​മ​തി​യും പാ​ര​ന്പ​ര്യ ക​ർ​ഷ​ക കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​യി​രു​ന്നു.

ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്ത് അ​ച്ഛ​നും അ​മ്മ​യും ചെ​യ്യു​ന്ന കൃ​ഷി​ക​ൾ​ക്ക് ത​ന്നാ​ലാ​യ​ത് ചെ​യ്താ​യി​രു​ന്നു വൃ​ന്ദ​യു​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പ്പ്.

ജീ​വ​നി കാ​ർ​ഷി​ക വി​പ​ണി

കൃ​ഷി ചെ​യ്യു​ന്ന പ​ച്ച​ക്ക​റി​ക​ൾ​ക്ക് വ​ലി​യ തോ​തി​ൽ മാ​ർ​ക്ക​റ്റ് ഉ​ണ്ടാ​കാ​തി​രു​ന്ന കാ​ല​മാ​യി​രു​ന്നു അ​ന്ന്. അ​ക്കാ​ല​ത്ത് ഇ​വ​രു​ടെ വ​യ​ലി​ൽ വ​ൻ​തോ​തി​ൽ ചീ​ര വി​ള​വെ​ടു​ത്ത​തോ​ടെ ഇ​വ എ​വി​ടെ കൊ​ണ്ടു വി​ൽ​ക്കു​മെ​ന്ന ആ​ശ​ങ്ക​യ്ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ വൃ​ന്ദ​യു​ടെ ക​ഥ ര​സ​ക​ര​മാ​യി​രു​ന്നു.

ചീ​ര ഓ​രോ കെ​ട്ടു​ക​ളാ​ക്കി മു​ല്ല​ക്കൊ​ടി​യു​ടെ റോ​ഡ​രി​കി​ൽ കൊ​ണ്ടു​വ​ച്ചു ചീ​ര...​ചീ​ര... എ​ന്ന് ഉ​റ​ക്കെ​വി​ളി​ച്ചു വി​ൽ​പ്പ​ന ന​ട​ത്താ​ൻ കാ​ണി​ച്ച ആ ​ധൈ​ര്യം ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത​ന്‍റെ​യു​ള്ളി​ൽ മ​യ്യി​ൽ മേ​ഖ​ല​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വി​യ​ർ​പ്പി​നു​ള്ള പ്ര​തി​ഫ​ലം കി​ട്ടു​ന്ന ഒ​രു സം​രം​ഭ​ത്തി​ലേ​ക്ക് ക​ട​ക്കാ​മെ​ന്ന ചി​ന്ത​യി​ലാ​യി​രു​ന്നു വൃ​ന്ദ.

അ​തി​നാ​യി കൃ​ഷി​വ​കു​പ്പി​ന്‍റെ​യും കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ​യും ഒ​പ്പം മു​ല്ല​ക്കൊ​ടി പാ​ട​ശേ​ഖ​ര സ​മി​തി, കൈ​വ​യ​ൽ പാ​ട​ശേ​ഖ​ര​സ​മി​തി എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ 2021ൽ ​ജീ​വ​നി കാ​ർ​ഷി​ക വി​പ​ണി​യെ​ന്ന പേ​രി​ൽ സം​രം​ഭ​ത്തി​ന് വൃ​ന്ദ തു​ട​ക്ക​മി​ട്ടു.

ഇ​തോ​ടെ കൂ​ടു​ത​ൽ കൃ​ഷി​ക്കാ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളെ​ല്ലാം കാ​ർ​ഷി​ക വി​പ​ണി​യി​ലൂ​ടെ ന്യാ​യ​മാ​യ വി​ല​യി​ൽ വി​ൽ​പ​ന ന​ട​ത്താ​ൻ മ​യ്യി​ലി​ലു​ള്ള ക​ർ​ഷ​ക​ർ​ക്ക് സാ​ധി​ച്ചു.

 

 

K-Rail Survey

നെ​ൽ​കൃ​ഷി​യി​ലേ​ക്ക്

പി​റ്റേ​വ​ർ​ഷം 15 സെ​ന്‍റ് ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് നെ​ൽ​കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഭ​യ​ത്തോ​ടെ​യാ​ണെ​ങ്കി​ലും ആ ​പ​ദ്ധ​തി​ക്കു ഭ​ർ​ത്താ​വ് സു​കേ​ഷ് കി​ര​ണും ഒ​പ്പം അ​മ്മാ​വ​ൻ വി​പി​ൻ കീ​ക്രോ​ട​ത്ത് എ​ന്നി​വ​രും വൃ​ന്ദ​യ്ക്ക് സാ​ന്പ​ത്തി​ക​മാ​യും മാ​ന​സി​ക​മാ​യും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി.

അ​തു​വ​രെ​യും ക​ണ്ടി​രു​ന്ന കൃ​ഷി​പാ​ഠ​മാ​യി​രു​ന്നി​ല്ല പാ​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ വൃ​ന്ദ​യ്ക്ക് ല​ഭി​ച്ച​ത്. പ്ര​ത്യാ​ശ എ​ന്ന ഇ​നം നെ​ല്ല് കൃ​ഷി ചെ​യ്താ​യി​രു​ന്നു വൃ​ന്ദ കൃ​ഷി​ക്കു തു​ട​ക്ക​മി​ട്ട​ത്. മൂ​ന്ന് മാ​സം ക​ഴി​ഞ്ഞ് ആ​ദ്യ വി​ള​വ്.

വ​യ​ലി​ൽ നി​റ​ഞ്ഞ സ്വ​ർ​ണ​നി​റം അ​വ​ൾ​ക്ക് ഒ​രു പു​തി​യ തി​രി​ച്ച​റി​വാ​യി​രു​ന്നു. അ​ക്കൗ​ണ്ട്സ് ബു​ക്കി​ൽ ക​ണ്ട ക​ണ​ക്കു കൂ​ട്ട​ലു​ക​ളെ​ക്കാ​ൾ, സ്വ​ന്തം കൈ​വെ​പ്പി​ൽ വ​ള​ർ​ന്ന നെ​ല്ലാ​യി​രു​ന്നു ആ ​ദി​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലാ​ഭം. മൂ​ന്നു മാ​സ​ത്തോ​ടെ സ്വ​ർ​ണ​നി​റ​ത്തി​ൽ നെ​ല്ല് വി​ള​ഞ്ഞു​ക​ണ്ട​തോ​ടെ ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭി​മാ​ന​നി​മി​ഷ​ത്തി​ലൂ​ടെ​യാ​ണ് വൃ​ന്ദ ക​ട​ന്നു​പോ​യ​ത്.

മു​ല്ല​ക്കൊ​ടി പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി കെ. ​രാ​ഘ​വ​ൻ കൈ​വ​യ​ൽ, പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​പി ച​ന്ദ്ര​ശേ​ഖ​ര​ൻ, കൈ​വ​യ​ൽ പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി പി.​ടി ഭാ​സ്ക​ര​ൻ എ​ന്നി​വ​രു​ടെ പൂ​ർ​ണ പി​ന്തു​ണ​യും മു​ല്ല​ക്കൊ​ടി സ്വ​ദേ​ശി​യും കൃ​ഷി​ക്കാ​ര​നും സു​ഹൃ​ത്തു​മാ​യ കെ. ​വി​ജേ​ഷി​ന്‍റെ കൃ​ഷി​യെ​ക്കു​റി​ച്ചു​ള്ള അ​റി​വും പ​ക​ർ​ന്നു ന​ൽ​കി​യ​തോ​ടെ ഘ​ട്ടം ഘ​ട്ട​മാ​യി കൃ​ഷി വ്യാ​പി​പ്പി​ച്ചു.

15 സെ​ന്‍റി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര ഇ​പ്പോ​ൾ എ​ട്ട് ഏ​ക്ക​റി​ൽ കൃ​ഷി ചെ​യ്യു​ന്ന ത​ല​ത്തി​ലേ​ക്ക് എ​ത്തി നി​ൽ​ക്കു​ക​യാ​ണ്. കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഒ​ന്നാം വി​ള വി​ത്ത് ല​ഭി​ക്കു​ക​യും പ​ണി​ക്കാ​രും മ​റ്റു യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​വും പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ ല​ഭി​ക്കു​ന്ന​തി​നാ​ൽ വൃ​ന്ദ​യ്ക്ക് കൃ​ഷി​യി​ലേ​ക്ക് എ​ടു​ത്തു വ​ച്ച കാ​ൽ പി​ന്നോ​ട്ട് വ​യ്ക്കേ​ണ്ട ആ​വ​ശ്യം ഇ​തു​വ​രെ​യും വ​ന്നി​ല്ല.

ര​ണ്ടാം വി​ള​യ്ക്കാ​യി വി​ത്ത് ശേ​ഖ​രി​ച്ചു കൃ​ഷി ചെ​യ്യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. നെ​ല്ല് കൃ​ഷി​ക്ക് ഒ​രു ഏ​ക്ക​റി​ന് ഏ​ക​ദേ​ശം 25,000 രൂ​പ​യാ​ണ് ചെ​ല​വ്. സ​ർ​ക്കാ​ർ സ​ബ്സി​ഡി ഏ​ക​ദേ​ശം 8,000 രൂ​പ ല​ഭി​ക്കും. ശ​രാ​ശ​രി 10,000 രൂ​പ വ​രെ​യാ​ണ് ലാ​ഭം കി​ട്ടു​ക. സാ​ന്പ​ത്തി​ക​മാ​യി വ​ലി​യ നേ​ട്ട​മ​ല്ലെ​ങ്കി​ലും, ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ലാ​ഭം അ​തി​ലേ​റെ​യാ​ണ്.

വെ​ള്ള​പ്പൊ​ക്കം, പ​ന്നി​ശ​ല്യം, ചൂ​ട് കാ​ല​ത്ത് നെ​ല്ല് ക​ത്തി​പ്പോ​കു​ക ഇ​ത്ത​രം ഭീ​ഷ​ണി​യും ഇ​തി​നി​ട​യി​ൽ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. കൃ​ഷി ഒ​രി​ക്ക​ലും ഉ​റ​പ്പു​ള്ള​ത​ല്ല. പ​ക്ഷേ പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ യ​ന്ത്ര​സ​ഹാ​യ​വും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​വും കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യും എ​ല്ലാം ചേ​ർ​ന്ന് ഓ​രോ വെ​ല്ലു​വി​ളി​യും ഒ​രു പാ​ഠ​മാ​യി മാ​റി.

പ​ച്ച​ക്ക​റി കൃ​ഷി സീ​സ​ണി​ൽ

എ​ട്ട് ഏ​ക്ക​റി​ൽ കൃ​ഷി വ്യാ​പി​പ്പി​ച്ച​തോ​ടെ നെ​ല്ലി​നൊ​പ്പം വെ​ള്ള​രി, ക​ക്കി​രി, ചെ​റു​പ​യ​ർ തു​ട​ങ്ങി​യ ഇ​ട​വി​ള​ക​ളും പ​രീ​ക്ഷി​ക്കു​ന്നു. പ​ച്ച​ക്ക​റി കൃ​ഷി​യും സീ​സ​ണ്‍ അ​നു​സ​രി​ച്ചു കൃ​ഷി​ചെ​യ്യാ​നും വൃ​ന്ദ പ​ഠി​ച്ചെ​ടു​ത്തു. തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ തു​ട​ങ്ങി​യ​വും സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്തു വ​രു​ന്നു​ണ്ട്.

ഇ​തി​നി​ട​യി​ൽ ജീ​വ​നി കാ​ർ​ഷി​ക വി​പ​ണി​യി​ലൂ​ടെ മ​റ്റു ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​ക്കു​ന്നു​ണ്ട്. 2024-25 മ​യ്യി​ൽ കൃ​ഷി ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വ ക​ർ​ഷ​ക​യ്ക്കു​ള്ള പു​ര​സ്കാ​ര​വും വൃ​ന്ദ​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

39 വ​യ​സാ​യ വൃ​ന്ദ അ​ശ്വി​ൻ കി​ര​ണ്‍, ദ​ക്ഷ് കി​ര​ണ്‍ എ​ന്നീ ര​ണ്ടു ആ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ്. മ​യ്യി​ലി​ന്‍റെ മ​രു​മ​ക​ൾ എ​ന്ന ലേ​ബ​ൽ മാ​റ്റി ഇ​ന്ന് വൃ​ന്ദ മ​യ്യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വ​ന്തം മ​ക​ളാ​യും മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഫോ​ണ്‍: 9495852615

Tags : Agriculture Karshakan

Recent News

Corehub Up