Sports
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ് ടെന്നീസ് വനിതാ സിംഗിള്സ് ക്വാര്ട്ടര് ഫൈനലില് അരീന സബലെങ്ക പുറത്ത്. ഒന്നാം സീഡായ ബെലാറൂസിന്റെ സബലെങ്കയെ അമേരിക്കയുടെ ഹെയ്ലി ബാപ്റ്റിസ്റ്റ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില് കീഴടക്കി.
സ്കോര്: 6-2, 2-6, 6-7 (6-8). രണ്ടാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാകിനയും പ്രീക്വാര്ട്ടറില് പുറത്തായി. ഓസ്ട്രിയയുടെ അനസ്താസിയ പോട്ടപോവ 7-6 (10-8), 6-4നാണ് റെബാകിനയെ അട്ടിമറിച്ചത്.
പുരുഷ സിംഗിള്സില് ജര്മനിയുടെ അലക്സാണ്ടര് സ്വരേവ് ക്വാര്ട്ടറില് പ്രവേശിച്ചു. റഷ്യയുടെ ഡാനില് മെദ്വദേവ് പ്രീക്വാര്ട്ടറില് പുറത്തായി.
Sports
മാഡ്രിഡ് (സ്പെയ്ൻ): മാഡ്രിഡ് ഓപ്പണ് വനിതാ ടെന്നീസിൽ ലോക ഒന്നാം നന്പർ താരം അരീന സബലെങ്കയും ഇഗ ഷ്യാങ്ടെക്കും മൂന്നാം റൗണ്ടിൽ കടന്നു.
രണ്ടാം റൗണ്ടിൽ അമേരിക്കൻ താരം പെയ്റ്റണ് സ്റ്റേണ്സിനെ 5-7, 3-6 സ്കോറിനാണ് സബലെങ്ക പരാജയപ്പെടുത്തിയത്.
ഡാരിയ സ്നിഗുറിനെ 1-6, 2-6 സ്കോറിന് പരാജയപ്പെടുത്തി ഇഗ ഷ്യാങ്ടെക് അതിവേഗം മത്സരം അവസാനിപ്പിച്ചു.എലീന റെയ്ബാക്കിന 4-6, 6-3, 7-5 സ്കോറിന് എലീന ഗബ്രീല റൂസയെ പരാജയപ്പെടുത്തി.
Sports
കലിഫോര്ണിയ: ഇന്ത്യന് വെല്സ് ടെന്നീസില് ഇറ്റലിയുടെ യാനിക് സിന്നറും ബെലാറൂസിന്റെ അരീന സബലെങ്കയും ജേതാക്കള്.
പുരുഷ സിംഗിള്സില് റഷ്യയുടെ ഡാനില് മെദ്വദേവിനെ കീഴടക്കിയാണ് സിന്നര് ട്രോഫി സ്വന്തമാക്കിയത്. സ്കോര്: 7-6 (8-6), 7-6 (7-4).
വനിതാ സിംഗിള്സ് ഫൈനലില് കസാക്കിസ്ഥാന്റെ എലെന റെബാകിനയെ 3-6, 6-3, 7-6 (8-6)നു സബലെങ്ക കീഴടക്കി.
Sports
കാലിഫോർണിയ: ലോക ഒന്നാം നന്പർ വനിതാ ടെന്നീസ് താരം ബെലാറുസിന്റെ അരീന സബലെങ്ക കന്നി ഇന്ത്യൻ വെൽസ് കിരീടം നേട്ടത്തിന് ഒരു മത്സരമകലെ.
14-ാം സീഡ് ലിൻഡ നോസ്കോവയെ 6-3, 6-4 സ്കോറിന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. രണ്ട് തവണ ഗ്രാൻഡ് സലാം ചാന്പ്യനായ എലീന റൈബാക്കിനയാണ് ഫൈനലിൽ സബലെങ്കയുടെ എതിരാളി.
യുക്രെയ്നിന്റെ സ്വിറ്റോലിനയെ 7-5, 6-4 സ്കോറിന് പരാജയപ്പെടുത്തിയാണ് എലീന ഫൈനലിൽ പ്രവേശിച്ചത്.ഈ വർഷത്തെ 16 മത്സരങ്ങളിൽ 15 എണ്ണത്തിലും വിജയിച്ച് സബലെങ്ക മികച്ച ഫോമിലാണ്.
ഓസ്ട്രേലിയൻ ഓപ്പണ് ഫൈനലിൽ എലീന റൈബാക്കിനയോടാണ് ഏക തോൽവി ഏറ്റുവാങ്ങിയത്.
Sports
ബലാറസ്: തുടർച്ചയായ രണ്ടാം സീസണിലും ബലാറസിന്റെ ലോക ഒന്നാം നന്പർ വനിത ടെന്നീസ് താരം അരീന സബലെങ്ക ഡബ്ല്യുടിഎ പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. വനിതാ ടെന്നീസ് ഗവേണിംഗ് ബോഡിയാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്.
2025 യുഎസ് ഓപ്പണ് കിരീടം നേടിയ സബലെങ്ക സീസണിൽ ഒന്പത് ഫൈനലുകളിൽ എത്തി. ഓസ്ട്രേലിയൻ ഓപ്പണിലും റോളണ്ട് ഗാരോസിലും റണ്ണേഴ്സ് അപ്പായി ഫിനിഷ് ചെയ്തു.
വിംബിൾഡണിന്റെ സെമിഫൈനലിലെത്തി. സീസണിൽ നാല് കിരീടങ്ങൾ സ്വന്തമാക്കിയ സബലെങ്ക 63 മത്സരത്തിൽ വിജയവും പേരിൽ കുറിച്ചു.