മിലാന്: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ യാനിക് സിന്നര്‍ രണ്ടാം റൗണ്ടിലേക്കു മുന്നേറിയപ്പോള്‍, വനിതാ സിംഗിള്‍സ് ഒന്നാം നമ്പറായ അരീന സബലെങ്ക രണ്ടാം റൗണ്ടില്‍ പുറത്ത്.
റൊമാനിയയുടെ സൊറാന സിര്സ്റ്റിയയോടായിരുന്നു സബലെങ്കയുടെ പരാജയം; 2-6, 6-3, 7-5. ഓസ്ട്രേലിയയുടെ സെബാസ്റ്റ്യന്‍ ഒഫ്നറിനെ തോല്‍പ്പിച്ചാണ് സിന്നറിന്റെ മുന്നേറ്റം. സ്കോര്‍: 6-3, 6-4.
പുരുഷ സിംഗിള്‍സില്‍ അലക്സാണ്ടര്‍ സ്വരേവ്, കാസ്പര്‍ റൂഡ്, വനിതാ സിംഗിള്‍സില്‍ എലിന സ്വിറ്റോളിന തുടങ്ങിയവര്‍ മൂന്നാം റൗണ്ടിൽ.
Tags : Sabalenka out in Italy