കാലിഫോർണിയ: ലോക ഒന്നാം നന്പർ വനിതാ ടെന്നീസ് താരം ബെലാറുസിന്റെ അരീന സബലെങ്ക കന്നി ഇന്ത്യൻ വെൽസ് കിരീടം നേട്ടത്തിന് ഒരു മത്സരമകലെ.
14-ാം സീഡ് ലിൻഡ നോസ്കോവയെ 6-3, 6-4 സ്കോറിന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. രണ്ട് തവണ ഗ്രാൻഡ് സലാം ചാന്പ്യനായ എലീന റൈബാക്കിനയാണ് ഫൈനലിൽ സബലെങ്കയുടെ എതിരാളി.
യുക്രെയ്നിന്റെ സ്വിറ്റോലിനയെ 7-5, 6-4 സ്കോറിന് പരാജയപ്പെടുത്തിയാണ് എലീന ഫൈനലിൽ പ്രവേശിച്ചത്.ഈ വർഷത്തെ 16 മത്സരങ്ങളിൽ 15 എണ്ണത്തിലും വിജയിച്ച് സബലെങ്ക മികച്ച ഫോമിലാണ്.
ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ എലീന റൈബാക്കിനയോടാണ് ഏക തോൽവി ഏറ്റുവാങ്ങിയത്.
Tags : Sabalenka final Indian Wells women's tennis