Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School

മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ "ന​മ്മു​ടെ കൃ​ഷി​ത്തോ​ട്ടം'

കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​ക സം​സ്കാ​ര​വും സ്വ​യം​പ​ര്യാ​പ്ത​ത​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ "ന​മ്മു​ടെ കൃ​ഷി​ത്തോ​ട്ടം’ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ജൈ​വ​കൃ​ഷി മാ​തൃ​കാ​പ​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു.

പ​ഠ​ന​ത്തി​ലെ നി​ഷ്ക്രി​യ​ത്വ​ത്തി​ൽ​നി​ന്ന് പ്രാ​യോ​ഗി​ക​വും അ​നു​ഭ​വ​പ​ര​മാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ ന​യി​ക്കു​ന്ന ഈ ​പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്. സ്കൂ​ളി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളാ​ക്കി മാ​റ്റി​യും ചെ​ടി​ച്ച​ട്ടി​ക​ളി​ൽ മ​ണ്ണ് നി​റ​ച്ചു​മാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.

വ​ഴു​ത​ന, പ​യ​ർ, ബീ​ൻ​സ്, കാ​ബേ​ജ്, ത​ക്കാ​ളി, കോ​ളി​ഫ്ള​വ​ർ, ക​ക്ക​രി, വാ​ഴ, ഇ​ഞ്ചി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

കൃ​ഷി​ഭ​വ​ൻ, ആ​ർ.​എ.​ആ​ർ.​എ​സ്. എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഗു​ണ​മേന്മ​യു​ള്ള വി​ത്തു​ക​ളും തൈ​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്രം പ്ര​യോ​ഗി​ച്ച് രാ​വി​ലെ​യും വൈ​കി​ട്ടും ഇ​ട​വേ​ള സ​മ​യ​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി പ​രി​പാ​ല​നം ന​ട​ത്തു​ന്നു.

പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ഫി​ലോ​മി​ന ലീ​ന, കോ​ർ​ഡി​നേ​റ്റ​ർ ശാ​രി​ക മ​ങ്ങാ​ട്ട് എ​ന്നി​വ​രാ​ണ് ജൈ​വ​കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സ്കൂ​ൾ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ, പി​ടി​എ അം​ഗ​ങ്ങ​ൾ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്തു വി​ള​വെ​ടു​പ്പ് ഫ​ല​പ്ര​ദ​മാ​ക്കു​ന്നു.

National

സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ള്ളൂ​ർ ജി​ല്ല​യി​ൽ സ്കൂ​ളി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നും ഒ​രു വി​ദ്യാ​ർ​ഥി മ​രി​ക്കു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും മ​റ്റ് ര​ണ്ട് പേ​ർ ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു​വെ​ന്ന് തി​രു​വ​ള്ളൂ​ർ ജി​ല്ലാ ക​ള​ക്ട​ർ പ്ര​താ​പ് പ​റ​ഞ്ഞു.

അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​ട​ത്തി​ന്‍റെ ബ​ലം പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് മൂ​ന്ന് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു.

Kerala

സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്‌​ത്ര​മേ​ള​യ്ക്ക് തു​ട​ക്കം; സ​മ്മാ​ന​ത്തു​ക​ വ​ർ​ധി​പ്പി​ക്കും: മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്‌​കൂ​ൾ ശാ​സ്‌​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി നി​ർ​വ​ഹി​ച്ചു. 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ത്തോ​ളം ശാ​സ്ത്ര പ്ര​തി​ഭ​ക​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ശാ​സ്ത്രം, ഗ​ണി​തം, ഐ​ടി, പ്ര​വൃ​ത്തി പ​രി​ച​യം, സാ​മൂ​ഹ്യ​ശാ​സ്ത്രം, വൊ​ക്കേ​ഷ​ണ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. മാ​നു​വ​ൽ പ​രി​ഷ്ക​രി​ച്ച ശേ​ഷ​മു​ള്ള സ​മ്പൂ​ർ​ണ ശാ​സ്ത്ര​മേ​ള ആ​റ് വേ​ദി​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ശാ​സ്ത്ര​മേ​ള​യ്ക്ക് സ്വ​ർ​ണ​ക്ക​പ്പ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും സ​മ്മാ​ന​ത്തു​ക​യും വ​ർ​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്കൂ​ളു​ക​ളി​ൽ പ്രാ​ർ​ഥ​ന​യി​ലെ ഏ​കീ​ക​ര​ണം ന​ട​ത്തും. എ​ല്ലാ സ്കൂ​ളി​ലും ഒ​രു​പോ​ലെ​യു​ള്ള പാ​ട്ട് പാ​ട​ണം. ചി​ല മ​ത സം​ഘ​ട​ന​ക​ളു​ടെ സ്കൂ​ളു​ക​ളി​ൽ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന്‍റെ പ്രാ​ർ​ഥ​ന ന​ട​ക്കു​ന്നു. വി​ദ്യാ​ർ​ഥി​യാ​യ​തു​കൊ​ണ്ട് മാ​ത്രം അ​ത് പാ​ടേ​ണ്ടി വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

 

 

Kerala

അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ​ക്ക് 20 കോ​ടി അ​നു​വ​ദി​ച്ചു; സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് 75. 31 കോ​ടി

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് 75. 31 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഓ​ണ​റേ​റി​യം, അ​രി അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല, അ​രി എ​ത്തി​ക്കു​ന്ന​തി​നു​ള്ള വാ​ഹ​ന ചെ​ല​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.

കൂ​ടാ​തെ, അ​ങ്ക​ണ​വാ​ടി​ക​ളി​ൽ നി​ന്ന് വി​ര​മി​ച്ച​വ​രു​ടെ പെ​ൻ​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അ​ങ്ക​ണ​വാ​ടി വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് ഹെ​ൽ​പ്പേ​ഴ്സ് ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന് 20 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Kerala

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം; തീ​യ​തി​ക​ളി​ല്‍ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന 64-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ തീ​യ​തി​ക​ളി​ല്‍ മാ​റ്റം. പു​തു​ക്കി​യ തീ​യ​തി പ്ര​കാ​രം 2026 ജ​നു​വ​രി 14 മു​ത​ല്‍ 18 വ​രെ​യാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

നേ​ര​ത്തെ ക​ലോ​ത്സ​വം ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 11 വ​രെ​യാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് തീ​യ​തി മാ​റ്റ​മെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഉ​ത്സ​വ സീ​സ​ണ്‍ ആ​യ​ത​ല​നാ​ല്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന ഗ്രൗ​ണ്ടു​ക​ള്‍ ല​ഭി​ക്കാ​ന്‍ പ്ര​യാ​സ​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് തീ​യ​തി മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഏ​ക​ദേ​ശം 14,000 വി​ദ്യാ​ര്‍​ഥി​ക​ള്‍ 249 ഇ​ന​ങ്ങ​ളി​ലാ​യി മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Kerala

ഉ​പ​രാ​ഷ്ട്ര​പ​തി തി​ങ്ക​ളാ​ഴ്ച കൊ​ല്ല​ത്ത്; ഉ​ച്ച​യ്ക്കു ശേ​ഷം സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

കൊ​ല്ലം: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി.​രാ​ധാ​കൃ​ഷ്‌​ണ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം ന​ഗ​ര​പ​രി​ധി​യി​ലെ 26 സ്‌​കൂ​ളു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നം മു​ത​ൽ ചി​ന്ന​ക്ക​ട വ​രെ​യും റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ, ക​ർ​ബ​ല, ഫാ​ത്തി​മാ മാ​താ കോ​ള​ജ്, ചെ​മ്മാ​ൻ​മു​ക്ക് വ​രെ​യു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ചു.

75ന്‍റെ നി​റ​വി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് ഉ​പ​രാ​ഷ്ട്ര​പ​തി​യെ​ത്തു​ന്ന​ത്.

 

 

District News

പു​ൽ​വെ​ട്ട സ്കൂ​ളി​ൽ വ​ർ​ണ​ക്കൂ​ടാ​രം


ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പു​ൽ​വെ​ട്ട ജി​എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച വ​ർ​ണ​ക്കൂ​ടാ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ചു. കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ഗ്ര ശി​ക്ഷ കേ​ര​ള സ്റ്റാ​ർ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് സ്കൂ​ളി​ൽ വ​ർ​ണ​ക്കൂ​ടാ​രം ഒ​രു​ക്കി​യ​ത്.


പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ന​സി​കോ​ല്ലാ​സം സ​മ്മാ​നി​ക്കു​ക, വി​വി​ധ പ​ഠ​ന, പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് വ​ർ​ണ​ക്കൂ​ടാ​രം സ​ജ്ജ​മാ​ക്കി​യ​ത്. ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വ​ൻ സ്വീ​ക​ര​ണ​മാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ന​ൽ​കി​യ​ത്. ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ ബാ​ന്‍റ്‌​വാ​ദ്യ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ഇ​വ​രെ സ്വീ​ക​രി​ച്ച​ത്.


ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പൊ​ന്ന​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ബ പ​ള്ളി​ക്കു​ത്ത്, ഷീ​ന ജി​ൽ​സ്, ടി.​കെ.​ഉ​മ്മ​ർ, ബ്ലോ​ക്ക് അം​ഗം ഷൈ​ലേ​ഷ് പ​ട്ടി​ക്കാ​ട​ൻ, വാ​ർ​ഡ് അം​ഗം ഇ.​കു​ഞ്ഞാ​ണി, ഐ.​ടി. സാ​ജി​ത, ടി.​പി. അ​റ​മു​ഖ​ൻ, വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് കൊ​ള​ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

പ​ള്ളു​രു​ത്തി ഹി​ജാ​ബ് വി​വാ​ദം: സ്കൂ​ളി​ൽ തു​ട​ർ​ന്ന് പ​ഠി​ക്കാ​നി​ല്ലെ​ന്ന് കു​ട്ടി, ഹ​ർ​ജി തീ​ർ​പ്പാ​ക്കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് സ്കൂ​ളി​ലെ ഹി​ജാ​ബ് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി തീ​ർ​പ്പാ​ക്കി ഹൈ​ക്കോ​ട​തി. സ്കൂ​ളി​ൽ തു​ട​ർ​പ​ഠ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​നി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

വി​ഷ​യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സ്കൂ​ളി​ന് ന​ൽ​കി​യ നോ​ട്ടീ​സ് നി​യ​മ​വി​രു​ദ്ധ​വും വാ​സ്ത​വ വി​രു​ദ്ധ​വു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്കൂ​ൾ മാ​നേ​ജ​ർ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ജ​സ്റ്റീ​സ് വി.​ജി. അ​രു​ൺ തീ​ർ​പ്പാ​ക്കി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ​യാ​യ മ​ത​സൗ​ഹാ​ർ​ദ്ദം വി​ജ​യി​ക്ക​ട്ടെ എ​ന്ന് കോ​ട​തി പ​റ​ഞ്ഞു

ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​നം ന​ട​ന്ന​ത് കൊ​ണ്ടാ​ണ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തെ​ന്നും കു​ട്ടി​യു​ടെ മൗ​ലി​ക അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കോ​ട​തി​യി​ൽ നി​ല​പാ​ട് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ​ഠ​ന​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും എ​ല്ലാ കു​ട്ടി​ക​ളെ​യും ഒ​രു പോ​ലെ പ​രി​ഗ​ണി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹി​ജാ​ബ് അ​നു​വ​ദി​ക്കാ​ത്ത​തെ​ന്നും സ്കൂ​ളി​ന്‍റെ അ​ഭി​ഭാ​ഷ​ക കോ​ട​തി​യി​ൽ വാ​ദി​ച്ചു. എ​ന്നാ​ൽ വി​ഷ​യം ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ച കോ​ട​തി എ​ല്ലാ ക​ക്ഷി​ക​ളും തു​ട​ർ​ന​ട​പ​ടി ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഹ​ർ​ജി തീ​ർ​പ്പാ​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

Kerala

പു​ലി ഭീ​തി; അ​ട്ട​പ്പാ​ടി​യി​ൽ സ്കൂ​ളി​ന് അ​വ​ധി

അ​ട്ട​പ്പാ​ടി: സ്കൂ​ൾ പ​രി​സ​ര​ത്ത് പു​ലി​യെ​ത്തി​യ​തി​നാ​ൽ അ​ട്ട​പ്പാ​ടി മു​ള്ളി ട്രൈ​ബ​ൽ ജി​എ​ൽ​പി​എ​സി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ്കൂ​ളി​നു സ​മീ​പ​ത്ത് പു​ലി​യെ​ത്തി​യെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ നി​ർ​ത്തി​യാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ര​ണ്ടു​ദി​വ​സ​മാ​യി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി. അ​ധ്യാ​പ​ക​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്സി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്ന നാ​യ​യെ ക​ഴി​ഞ്ഞ ദി​വ​സം പു​ലി പി​ടി​ച്ചി​രു​ന്നു.

പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും കൂ‌​ട് സ്ഥാ​പി​ക്കു​മെ​ന്നും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പു​ഴ വാ​ക്കോ​ട​ൻ അം​ബി​ക​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന വ​ള​ർ​ത്തു നാ​യ​യെ പു​ലി പി​ടി​ച്ചി​രു​ന്നു. സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​ലി എ​ത്തി​യ വി​വ​രം അ​റി​ഞ്ഞ​ത്.

Sports

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ 64-ാം പ​തി​പ്പി​ന് ഇ​ന്ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: മി​ന്നും പ്ര​ക​ട​നം ന​ട​ത്തി പൊ​ന്നി​ൻ നേ​ട്ടം സ്വ​ന്ത​മാ​ക്കാ​നാ​യി കേ​ര​ള​ക്ക​ര​യി​ൽ​നി​ന്നും, അ​ങ്ങ​ക​ലെ ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ​നി​ന്നു​മു​ള്ള കൗ​മാ​ര കാ​യി​ക പ്ര​തി​ഭ​ക​ൾ അ​ന​ന്ത​പു​രി​യു​ടെ മ​ണ്ണി​ല്ലെ​ത്തി.

ഇ​നി​യു​ള്ള ഒ​രാ​ഴ്ച അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍റെ മ​ണ്ണ് പു​ത്ത​ൻ താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കും. കാ​യി​ക കേ​ര​ള​ത്തി​ന്‍റെ ഉ​ത്സ​വ​മാ​യ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ 64-ാം പ​തി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ നി​ർ​വ​ഹി​ക്കും.

14 റ​വ​ന്യു ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ഗെ​യിം​സ്, അ​ത്‌​ല​റ്റി​ക്സ് ഇ​ന​ങ്ങ​ളി​ലാ​യി 20,000 ത്തോ​ളം കാ​യി​ക​താ​ര​ങ്ങ​ളാ​ണ് ഒ​രാ​ഴ്ച​ക്കാ​ലം ത​ല​സ്ഥാ​ന ന​ഗ​ര​യി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങും മാ​ർ​ച്ച് പാ​സ്റ്റും സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​ത്. നാ​ളെ മു​ത​ലാ​ണ് കാ​യി​ക​മേ​ള​യി​ലെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. സ​വി​ശേ​ഷ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​യി​ക മ​ത്സ​ര​ങ്ങ​ളും നാ​ളെ ന​ട​ക്കും.

സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​മാ​ണ് പ്ര​ധാ​ന വേ​ദി​യും ഗെ​യിം​സ് ഇ​ന​ങ്ങ​ളി​ലെ കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തും. അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ സ്റ്റേ​ഡി​യ​വും ത്രോ ​ഇ​ന​ങ്ങ​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​വും വേ​ദി​യാ​കും. ഇ​ന്ന​ലെ രാ​ത്രി ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ൽ എ​ത്തി​യ കാ​യി​ക​താ​ര​ങ്ങ​ളെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

നാ​ളെ മു​ത​ൽ 28 വ​രെ 12 വേ​ദി​ക​ളി​ലാ​യാ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. 23 മു​ത​ലാ​ണ് ഗെ​യിം​സി​ന്‍റെ ഗ്ലാ​മ​ർ ഇ​ന​ങ്ങ​ളാ​യ അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ. ഇ​ന്ന് ഇ​ൻ​ക്ലൂ​സീ​വ് സ്പോ​ർ​ട്സി​ൽ 1,944 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് മ​ത്സ​രി​ക്കു​ക.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ കേ​ര​ള സി​ല​ബ​സ് പ​ഠി​പ്പി​ക്കു​ന്ന ഏ​ഴ് സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 35 കു​ട്ടി​ക​ൾ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​വ​രി​ൽ 12 പെ​ണ്‍​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 1,000 ഒ​ഫീ​ഷ​ൽ​സു​ക​ളും 2,000 വോ​ള​ണ്ടി​യേ​ഴ്സും കാ​യി​ക​മേ​ള​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ണി​നി​ര​ക്കും.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന ജി​ല്ല​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള സ്വ​ർ​ണ​ക്ക​പ്പാ​ണ് ഇ​ത്ത​വ​ണ ന​ൽ​കു​ന്ന​ത്. വി​വി​ധ ജി​ല്ലാ ടീ​മു​ക​ൾ ഇ​ന്ന് അ​വ​സാ​ന​വ​ട്ട പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കി നാ​ളെ പോ​രാ​ട്ട​ത്തി​നാ​യി ഇ​റ​ങ്ങും.

ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ പ​ട്ട​ത്തി​നാ​യി ഉ​ള്ള പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രാ​യ തി​രു​വ​ന​ന്ത​പു​ര​വും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റ​ണ്ണേ​ഴ്സ് അ​പ്പാ​യ തൃ​ശൂ​രും മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ മ​ല​പ്പു​റ​വും തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ പാ​ല​ക്കാ​ടു​മെ​ല്ലാം കൈ​മെ​യ് മ​റ​ന്നു​ള്ള പ്ര​ക​ട​ന​ത്തി​നാ​വും ത​യാ​റെ​ടു​ക്കു​ക.

സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള താ​ത്കാ​ലി​ക ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലും ബാ​സ്‌​ക​റ്റ്ബോ​ള്‍ ഗ്രൗ​ണ്ടി​ലു​മാ​യി ന​ട​ക്കു​ന്ന​ത് 12 ഗെ​യിം​സ് ഇ​ന​ങ്ങ​ള്‍. ഇ​തി​ല്‍ 10 എ​ണ്ണ​വും ന​ട​ത്തു​ന്ന​ത് കേ​ര​ള ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ജ​ര്‍​മ​ന്‍ പ​ന്ത​ല്‍ കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ താ​ത്കാ​ലി​ക ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

ഒ​രേ​സ​മ​യം അ​ഞ്ചു മ​ത്സ​ര​ങ്ങ​ള്‍ ഈ ​താ​ത്കാ​ലി​ക ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്താ​ന്‍ ക​ഴി​യും. 90 മീ​റ്റ​ര്‍ നീ​ള​വും 70 മീ​റ്റ​ര്‍ വീ​തി​യു​മാ​ണ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന്.

സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്കാ​യി കേ​ര​ള​ത്തി​ലാ​ദ്യ​മാ​യാ​ണ് താ​ത്കാ​ലി​ക ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം വ​രു​ന്ന​ത്. ജ​ര്‍​മ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം. 1000 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള താ​ത്കാ​ലി​ക ഗാ​ല​റി​യും ഉ​ണ്ട്.

Kerala

‘കു​ട്ടി​ക്ക് മാ​ന​സി​ക പ്ര​യാ​സം ഉ​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്’: മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി

കോ​ഴി​ക്കോ​ട്: പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ഹി​ജാ​ബ് വി​വാ​ദ​ത്തി​ല്‍ സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​നെ​തി​രേ വീ​ണ്ടും വി​മ​ര്‍​ശ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. കു​ട്ടി സ്കൂ​ള്‍ വി​ടാ​ന്‍ കാ​ര​ണ​ക്കാ​രാ​യ​വ​ര്‍ മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

കു​ട്ടി​ക്ക് ആ ​സ്കൂ​ളി​ലേ​ക്ക് പോ​കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വു​മു​ണ്ട്. എ​ന്തി​ന്‍റെ പേ​രി​ലാ​ണ് കു​ട്ടി സ്കൂ​ളി​ലേ​ക്ക് പോ​കാ​ത്ത​തെ​ന്നും ആ​രു​ടെ വീ​ഴ്ച മൂ​ല​മാ​ണ് പോ​കാ​ത്ത​തെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞു.

കു​ട്ടി അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സ​മ്മ​ർ​ദ്ദം വ​ള​രെ വ​ലു​താ​ണ്. ഒ​രു കു​ട്ടി​യു​ടെ പ്ര​ശ്നം ആ​ണെ​ങ്കി​ലും സം​ര​ക്ഷ​ണം ന​ൽ​കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. കു​ട്ടി​യെ വി​ളി​ച്ച് ആ ​പ്ര​ശ്നം തീ​ർ​ക്കാ​ൻ ശ്ര​മി​ക്ക​ണം. യൂ​ണി​ഫോ​മി​ന്‍റെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ല്‍, സ്കൂ​ളി​ന് മാ​ന്യ​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു.

ന​മു​ക്ക് ഭ​ര​ണ​ഘ​ട​ന​യും വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ങ്ങ​ളും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ നി​യ​മ​ങ്ങ​ളു​മു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സം ചെ​യ്യാ​ന്‍ പ​റ്റു​ള്ളു. ഏ​തെ​ങ്കി​ലും ഒ​രു മാ​നേ​ജ്‌​മെ​ന്‍റ് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ അ​ധി​കാ​ര​ങ്ങ​ള്‍ സ്വ​യം ഏ​റ്റെ​ടു​ത്ത് ഭ​ര​ണം ന​ട​ത്താ​ന്‍ നോ​ക്കി​യാ​ല്‍ അ​ത് ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ല. അ​ങ്ങ​നെ കേ​ര​ള​ത്തി​ല്‍ ഒ​രു കീ​ഴ്‌​വ​ഴ​ക്ക​വും ഇ​ല്ല.

ശി​രോ​വ​സ്ത്രം ധ​രി​ച്ച ടീ​ച്ച​റാ​ണ് കു​ട്ടി​യോ​ട് ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത്. അ​തൊ​ക്കെ വി​രോ​ധാ​ഭാ​സ​മാ​യി​ട്ടേ കാ​ണാ​ന്‍ പ​റ്റു​ള്ളു. വാ​ശി​യും വൈ​രാ​ഗ്യ​വും മാ​റ്റി​വെ​ച്ച് കു​ട്ടി​യെ ഉ​ള്‍​ക്കൊ​ണ്ട് പ​ഠി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ചെ​യ്യു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട്ടെ 14 കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഡി​ഡി​ഇ​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് തൃ​പ്തി​ക​ര​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Kerala

ഹി​ജാ​ബ് വി​വാ​ദം: മാ​നേ​ജ്‌​മെ​ന്‍റി​ന് പ്ര​ത്യേ​ക അ​ജ​ണ്ട, സ​ര്‍​ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കാ​ൻ നോ​ക്കേ​ണ്ടെ​ന്ന് മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് സ്കൂ​ളി​ലെ ശി​രോ​വ​സ്ത്ര വി​വാ​ദ​ത്തി​ൽ വീ​ണ്ടും മ​ല​ക്കം​മ​റി​ഞ്ഞ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ‌​കു​ട്ടി. സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ശേ​ഷ​വും സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി മ​ന്ത്രി​യേ​യും സ​ര്‍​ക്കാ​രി​നേ​യും വി​മ​ര്‍​ശി​ക്കു​ന്ന​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​മാ​ണെ​ന്നും ശി​വ​ന്‍​കു​ട്ടി ആ​രോ​പി​ച്ചു. പ്ര​ത്യേ​ക അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​തെ​ല്ലാം ന​ട​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ക്കാ​ൻ നോ​ക്ക​ണ്ടെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ടി​യോ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും വേ​ണ്ടി​യോ രാ​ഷ്ട്രീ​യ​പ​ര​വും വ​ര്‍​ഗീ​യ​പ​ര​വു​മാ​യ വി​വേ​ച​നം കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സൃ​ഷ്ടി​ക്കാ​ന്‍ ആ​ര് ശ്ര​മി​ച്ചാ​ലും അ​ത് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത്‌​നി​ന്നും അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​യു​ടെ ഭാ​ഗ​ത്ത്‌​നി​ന്നും ഉ​ണ്ടാ​യ അ​പ​ക്വ​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പ്ര​ശ്‌​ന​ത്തെ കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കാ​നെ ഉ​പ​ക​രി​ക്കൂ. അ​തൊ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് യോ​ജി​ച്ച​ത​ല്ല. സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചാ​ല്‍ മ​റു​പ​ടി പ​റ​യേ​ണ്ട​ത് പി​ടി​എ പ്ര​സി​ഡ​ന്‍റും അ​ഭി​ഭാ​ഷ​ക​യു​മ​ല്ലെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റി​ന് ഓ​ര്‍​മ വേ​ണം. സ​ര്‍​ക്കാ​രി​ന് മു​ക​ളി​ലാ​ണ് ത​ങ്ങ​ളെ​ന്ന ഭാ​വം ഉ​ണ്ടെ​ങ്കി​ല്‍ അ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ശി​വ​ന്‍​കു​ട്ടി വ്യ​ക്ത​മാ​ക്കി.

Kerala

"കേ​ര​ള​ത്തി​ൽ ഉ​ള്ള​ത് വ​ൺ സൈ​ഡ് മ​തേ​ത​ര​ത്വം മാ​ത്രം, കാ​ലം എ​ല്ലാം ബോ​ധ്യ​പ്പെ​ടു​ത്തും': ഹി​ജാ​ബ് വി​ഷ​യ​ത്തി​ൽ പി.​സി. ജോ​ർ​ജ്

കോ​ട്ട​യം: പ​ള്ളു​രു​ത്തി​യി​ലെ സ്കൂ​ളി​ലെ ഹി​ജാ​ബ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ്. കേ​ര​ള​ത്തി​ൽ ഉ​ള്ള​ത് വ​ൺ സൈ​ഡ് മ​തേ​ത​ര​ത്വം മാ​ത്ര​മാ​ണെ​ന്നും പൊ​ളി​റ്റി​ക്ക​ൽ ഇ​സ്‌​ലാ​മി​നെ എ​തി​ർ​ക്കാ​ൻ ബി​ജെ​പി​യ​ല്ലാ​തെ ഒ​രു രാ​ഷ്ട്രീ​യ ശ​ക്തി​യും ഇ​ന്ന് സം​സ്ഥാ​ന​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് ക​ഴി​ഞ്ഞ ആ​റു ആ​റു വ​ർ​ഷ​ങ്ങ​ളാ​യി പ​റ​യു​ന്നു​ണ്ട്. അ​ന്നൊ​ക്കെ എ​ല്ലാ​വ​രും ത​ന്നെ വ​ർ​ഗീ​യ​വാ​ദി​യാ​ക്കാ​ൻ മ​ത്സ​രി​ച്ചു. ഇ​ന്നും ത​ന്നെ തെ​റി വി​ളി​ക്കു​ന്ന മ​തേ​ത​ര ഹൈ​ന്ദ​വ​നും ക്രൈ​സ്ത​വ​നും ഒ​രു നാ​ൾ താ​ൻ പ​റ​ഞ്ഞ​ത് സ​ത്യ​മാ​യി​രു​ന്നു എ​ന്ന് ബോ​ധ്യ​പ്പെ​ടു​മെ​ന്നും കാ​ലം ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും പി.​സി. ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പി.​സി. ജോ​ർ​ജി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഹി​ജാ​ബ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ലേ അ​റി​ഞ്ഞി​ല്ലേ എ​ന്ന് പ​ല​രും വി​ളി​ച്ചു ചോ​ദി​ച്ചു. എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഞാ​ൻ ക​ഴി​ഞ്ഞ ആ​റു ആ​റു വ​ർ​ഷ​ങ്ങ​ളാ​യി പ​റ​യു​ന്നു​ണ്ട്. അ​ന്നൊ​ക്കെ എ​ല്ലാ​വ​രും എ​ന്നെ വ​ർ​ഗീ​യ​വാ​ദി​യാ​ക്കാ​ൻ മ​ത്സ​രി​ച്ചു.

എ​തി​ർ ശ​ബ്ദ​മു​യ​ർ​ത്തി​യ എ​ന്നെ പൂ​ഞ്ഞാ​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള പൊ​ളി​റ്റി​ക്ക​ൽ ഇ​സ്‌​ലാ​മി​ന്‍റെ കെ​ണി​യി​ൽ പ​ല​രും വീ​ണു. എ​ന്‍റെ പ​രാ​ജ​യം അ​വ​രു​ടെ വി​ജ​യ​മാ​യി​രു​ന്നു. പി​ന്നീ​ട് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ കേ​ര​ളം ഇ​ത് വ​രെ കാ​ണാ​ത്ത രീ​തി​യി​ൽ ഉ​ള്ള ക​ട​ന്നു​ക​യ​റ്റം സ​മ​സ്ത മേ​ഖ​ല​യി​ലും ന​മ്മ​ൾ ക​ണ്ടു. ഇ​പ്പോ​ഴും കാ​ണു​ന്നു. ഇ​നി​യും കൂ​ടു​ത​ൽ കൂ​ടു​ത​ൽ കാ​ണാം.

ഇ​ത്ര​യ​ധി​കം പൊ​ളി​റ്റി​ക്ക​ൽ ഇ​സ്‌​ലാം ശ​ക്തി പ്രാ​പി​ച്ചു കേ​ര​ള​ത്തി​ൽ. അ​വ​രെ എ​തി​ർ​ക്കാ​ൻ ബി​ജെ​പി​യ​ല്ലാ​തെ ഒ​രു രാ​ഷ്ട്രീ​യ ശ​ക്തി​യും ഇ​ന്ന് കേ​ര​ള​ത്തി​ൽ ഇ​ല്ല. ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു കേ​ര​ള​ത്തി​ൽ ഉ​ള്ള​ത് വ​ൺ സൈ​ഡ് മ​തേ​ത​ര​ത്വം മാ​ത്ര​മാ​ണ്.

ഇ​ന്നും എ​ന്നെ തെ​റി വി​ളി​ക്കു​ന്ന മ​തേ​ത​ര ഹൈ​ന്ദ​വ​നും ക്രൈ​സ്ത​വ​നും ഒ​രു നാ​ൾ ഞാ​ൻ പ​റ​ഞ്ഞ​ത് സ​ത്യ​മാ​യി​രു​ന്നു എ​ന്ന് ബോ​ധ്യ​പ്പെ​ടും. കാ​ലം ബോ​ധ്യ​പ്പെ​ടു​ത്തും.

Kerala

ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ച്ച്1 എ​ന്‍1; സ്‌​കൂ​ള്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം വെ​ണ്ണ​ല ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ളി​ലെ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ച്ച്1 എ​ന്‍1 സ്ഥി​രീ​ക​രി​ച്ചു. 14 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​നി ബാ​ധി​ത​രു​മാ​ണ്. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ട​ച്ചു പൂ​ട്ടി. ഇ​ന്നു മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളാ​ണ് ന​ട​ത്തു​ക.

അ​തേ​സ​മ​യം, ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം ഇ​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.​നേ​ര​ത്തെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ച്ച് 1 എ​ന്‍ 1 സ്ഥി​രീ​ക​രി​ച്ച​തോ​ടെ കൊ​ച്ചി​ന്‍ യു​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി കാ​മ്പ​സ് അ​ട​ച്ചി​രു​ന്നു.

പ​ല വി​ദ്യാ​ര്‍​ഥി​ക​ളും രോ​ഗ​ബാ​ധ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കാ​മ്പ​സ് അ​ട​ച്ച​ത്.

Latest News

Corehub Up