x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ലും ഫു​ട്ബോ​ൾ ആ​വേ​ശം


Published: June 21, 2026 01:13 AM IST | Updated: June 21, 2026 01:13 AM IST

പാ​ല​ക്കാ​ട്: ഫി​ഫ ഫു​ട്ബോ​ൾ വേ​ൾ​ഡ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​വ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ട വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ജേ​ഴ്സി​ക​ൾ അ​ണി​ഞ്ഞു​കൊ​ണ്ട് സ്കൂ​ളി​ൽ അ​ണി​നി​ര​ന്നു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ വേ​ൾ​ഡ് ക​പ്പി​ന്‍റെ മാ​തൃ​ക സ്വീ​ക​രി​ച്ചു​കൊ​ണ്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ.​കെ.​വി. ആ​ന്‍റോ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ന്ധ്യ തോ​മ​സ് എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്കു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. സ്കൂ​ളി​ലെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ളി​ൽ കാ​യി​ക​ബോ​ധ​വും കൂ​ട്ടാ​യ്മ​യും വ​ള​ർ​ത്തു​ന്ന​തി​നും ലോ​ക ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ന്‍റെ ആ​വേ​ശം പ​ങ്കു​വ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യി.

അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ആ​ശി​ഷ് പെ​രും​പു​ഴ​യു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം പ​രി​പാ​ടി​യെ ശ്ര​ദ്ധേ​യ​മാ​ക്കി.

Tags : School Nattuvishesham Distric News

Recent News

Corehub Up