x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ഴ​ത്തൂ​ർ ഗവ. ഹയർസെക്കൻഡറി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം


Published: June 15, 2026 05:27 AM IST | Updated: June 15, 2026 05:27 AM IST

കൂ​റ്റ​നാ​ട്: മേ​ഴ​ത്തൂ​ർ ഗ​വ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം വി. ​ടി ബ​ൽ​റാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 1200ൽ 1200 ​മാ​ർ​ക്ക് വാ​ങ്ങി​യ കെ. ​കൃ​ഷ്ണ​ജ ഉ​ൾ​പ്പെ​ടെ എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും വി​വി​ധ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ​യും ആ​ദ​രി​ച്ചു. തൃ​ത്താ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ന്തി വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ ശ​താ​ബ്ദി സ്മ​ര​ണി​ക എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ന്ദി​രാ​ദേ​വി ടീ​ച്ച​ർ സ്മ​ര​ണി​ക ഏ​റ്റു​വാ​ങ്ങി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​ദി​വ്യ, തൃ​ത്താ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പ്രി​യ പ്ര​മോ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. ശ​ശി​കു​മാ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി.​ബി. ഷെ​ൽ​ജ സ്വാ​ഗ​ത​വും ഹെ​ഡ്മാ​സ്റ്റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : nattu vishesham Victory ceremony Mezhathur School

Recent News

Corehub Up