x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സ്‌​കൂ​ള്‍​ത​ല പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി


Published: June 20, 2026 12:44 AM IST | Updated: June 20, 2026 12:44 AM IST

പി​ലി​ക്കോ​ട്:​ പ​ക​ര്‍​ച്ച​വ്യാ​ധി ​പ്ര​തി​രോ​ധ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സ്‌​കൂ​ള്‍​ത​ല പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പി​ലി​ക്കോ​ട് ഗ​വ.​ യു​പി സ്‌​കൂ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ കു​ഞ്ഞി​രാ​മ​ന്‍ നി​ര്‍​വ​ഹി​ച്ചു. കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, സ്‌​കൂ​ളി​ന​ക​ത്തെ ക്ലോ​റി​നേ​ഷ​ന്‍ എ​ന്നീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു.

ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ​ന്‍.​ ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ ബി.​ സ​ന്തോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഖ്യാ​ധ്യാ​പി​ക വി.​ യ​മു​ന, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം.​കെ.​ ഹ​രി​ദാ​സ്, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ല​ത്തീ​ഫ് മ​ഠ​ത്തി​ല്‍, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ പി.​പി.​ ഹ​സീ​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​ പ്ര​ദീ​പ്, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡന്‍റ് അ​ശ്വ​തി മ​ഹേ​ഷ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​വി. മ​ഹേ​ഷ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : School

Recent News

Corehub Up