Kerala
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിനിയുടെ കൈ അറ്റുപോയി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുണ്ടായ അപകടത്തിൽ നാഗരുകുഴി സ്വദേശി ഫാത്തിമയുടെ (19) കൈയാണ് അറ്റുപോയത്.
ഫാത്തിമയും സഹപാഠി ഷബാനയും സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബസ് സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനത്തിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണ ഫാത്തിമയുടെ കൈയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
നാട്ടുകാരാണ് പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ഫാത്തിമയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നയാണ്. കൈ തുന്നി ചേർക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
Kerala
കണ്ണൂർ: ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മാഹി ബൈപ്പാസിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ കണ്ണൂര്‍ പള്ളൂർ സ്വദേശിനി രമിത (32) ആണ് മരിച്ചത്.
പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ആന്ത്രോപോളജി വിഭാഗത്തിലെ ഗസ്റ്റ് ലക്ച്ചറാണ് രമിത. മാഹി ബൈപ്പാസിലെ മേൽപ്പാലത്തിന് സമീപത്ത് വെച്ച് രമിത സഞ്ചരിച്ച സ്കൂട്ടറിൽ ചെങ്കൽ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാഹി ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
Kerala
മലപ്പുറം : ബൈക്കിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. നിലമ്പൂർ കമ്പിനിപ്പടിയിൽവച്ചുണ്ടായ അപകടത്തിൽ രാജശേഖരൻ ഭാര്യ നിഷ എന്നിവർക്കാണ് പരിക്കേറ്റത്
രാജശേഖരനും ഭാര്യയും മഞ്ചേരിയിൽ നിന്നും നിലമ്പൂരിലേയ്ക്ക് വരുന്നവഴിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇരുവരേയും കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Kerala
പത്തനംതിട്ട: കോന്നി അരുവാപ്പുലത്ത് ക്രെയിൻ സ്കൂട്ടറിൽ തട്ടി യുവതിക്ക് ദാരുണാന്ത്യം. അരുവാപ്പുലം തോപ്പിൽ മിച്ചഭൂമിയിൽ താമസിക്കുന്ന രാജി (36) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. എതിർദിശയിൽ നിന്ന ക്രെയിനിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം റോഡിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം. ഓടി രക്ഷപെട്ട ക്രെയിൻ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.