x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 13, 2026 06:02 AM IST | Updated: August 13, 2026 06:02 AM IST

കൂ​ത്താ​ട്ടു​കു​ളം: എം​സി റോ​ഡി​ൽ കൂ​ത്താ​ട്ടു​കു​ളം മേ​രി​ഗി​രി സ്കൂ​ളി​നു മു​ന്നി​ൽ കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. പാ​ല​ക്കു​ഴ സ്വ​ദേ​ശി​ക​ളാ​യ മാ​മ്പു​ഴ​യി​ൽ സ​തി സോ​മ​ശേ​ഖ​ര​ൻ (55), സ​ഹോ​ദ​ര പു​ത്ര​ൻ വ​ട​ക്കും​ക​ര​യി​ൽ സ​നീ​ഷ് (37) എ​ന്നി​വ​ർ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ മേ​രി​ഗി​രി സ്കൂ​ളി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ എ​തി​ർ ദി​ശ​യി​ൽ നി​ന്ന് എ​ത്തി​യ കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ മേ​രി​ഗി​രി സ്കൂ​ളി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​രി​യാ​യ സ​തി സോ​മ​ശേ​ഖ​ര​ന്‍റെ കൈ​കാ​ലു​ക​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​രു​വ​രെ​യും കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കൂ​ത്താ​ട്ടു​കു​ളം മാ​രു​തി ജം​ഗ്ഷ​ൻ സ്വ​ദേ​ശി നോ​ബി ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

 

Tags : Nattuvishesham Districtnews scooter

Recent News

Corehub Up