Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seized

തൂഫാനായി പോലീസ്! പ​​ത്തു​​കോ​​ടിയുടെ എം​ഡി​എം​എ പിടികൂടി

മ​​​​ല​​​​പ്പു​​​​റം: കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച 12.800 കി​​​​ലോ​​​​ഗ്രാം എം​​​​ഡി​​​​എം​​​​എ​​​​യു​​​​മാ​​​​യി വ​​​​യ​​​​നാ​​​​ട്, മ​​​​ല​​​​പ്പു​​​​റം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ മൂ​​​​ന്നു യു​​​​വാ​​​​ക്ക​​​​ളെ കോ​​​​യ​​​​ന്പ​​​​ത്തൂ​​​​രി​​​​ൽ മ​​​​ഞ്ചേ​​​​രി പോ​​​​ലീസ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന പോ​​​​ലീസി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ എം​​​​ഡി​​​​എം​​​​എ വേ​​​​ട്ട​​​​യാ​​​​ണി​​​​ത്.

വി​​​​പ​​​​ണി​​​​യി​​​​ൽ പ​​​​ത്തു​​​​കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ വി​​​​ല മ​​​​തി​​​​ക്കു​​​​ന്ന വീ​​​​ര്യം കൂ​​​​ടി​​​​യ എം​​​​ഡി​​​​എം​​​​എ സം​​​​ഘ​​​​ത്തി​​​​ൽ നി​​​​ന്ന് പി​​​​ടി​​​​കൂ​​​​ടി.

കേ​​​​ര​​​​ള​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും ക​​​​ണ്ണി​​​​ക​​​​ളു​​​​ള്ള ല​​​​ഹ​​​​രി​​​​വി​​​​ല്പ​​​​ന സം​​​​ഘ​​​​ത്തി​​​​ലെ മ​​​​ല​​​​പ്പു​​​​റം പ​​​​ന്ത​​​​ല്ലൂ​​​​ർ ക​​​​ട​​​​ന്പോ​​​​ട് സ്വ​​​​ദേ​​​​ശി മാ​​​​ന്പ്ര​​​​വ​​​​ള​​​​പ്പി​​​​ൽ ജാ​​​​ബി​​​​ർ അ​​​​ലി (32), വ​​​​യ​​​​നാ​​​​ട് മേ​​​​പ്പ​​​​ടി കു​​​​ന്ന​​​​മം​​​​ഗ​​​​ലം​​​​വ​​​​യ​​​​ൽ സ്വ​​​​ദേ​​​​ശി ക​​​​രി​​​​ന്പ​​​​യി​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് സാ​​​​ലി​​​​ഹ് (34), മ​​​​ല​​​​പ്പു​​​​റം ആ​​​​ന​​​​ക്ക​​​​യം പു​​​​ള്ളി​​​​ല​​​​ങ്ങാ​​​​ടി സ്വ​​​​ദേ​​​​ശി ക​​​​ട​​​​വ​​​​ത്ത് ഷെ​​​​യിം അ​​​​ക്ബ​​​​ർ(21) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് മ​​​​ല​​​​പ്പു​​​​റം പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ചൈ​​​​ത്ര തെ​​​​രേ​​​​സ ജോ​​​​ണി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ലെ മ​​​​ഞ്ചേ​​​​രി ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ടി.​​​​ജി.​​ ദി​​​​ലീ​​​​പ്, ജി​​​​ല്ലാ ഡാ​​​​ൻ​​​​സാ​​​​ഫ് സ്ക്വാ​​​​ഡ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം കോ​​​​യ​​​​ന്പ​​​​ത്തൂ​​​​രി​​​​ൽ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു മു​​​​ന്പ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മ​​​​ഞ്ചേ​​​​രി ടൗ​​​​ണി​​​​ൽ സ്വ​​​​കാ​​​​ര്യ അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പോ​​​​ലീ​​​​സ് സം​​​​ഘം ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ 100 ഗ്രാം ​​​​എം​​​​ഡി​​​​എം​​​​എ​​​​യു​​​​മാ​​​​യി ആ​​​​റം​​​​ഗ സം​​​​ഘ​​​​ത്തെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ചോ​​​​ദ്യം ചെ​​​​യ്ത​​​​പ്പോ​​​​ഴാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും വേ​​​​രു​​​​ക​​​​ളു​​​​ള്ള ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്ത് സം​​​​ഘ​​​​ത്തി​​​​ലെ ചി​​​​ല​​​​രെ​​​​ക്കു​​​​റി​​​​ച്ച് സൂ​​​​ച​​​​ന ല​​​​ഭി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തോ​​​​ടെ ഡ​​​​ൽ​​​​ഹി, മും​​​​ബൈ, ബം​​​​ഗ​​​​ളൂരു എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് വ​​​​ൻ​​​​തോ​​​​തി​​​​ൽ എം​​​​ഡി​​​​എം​​​​എ ര​​​​ഹ​​​​സ്യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഭ​​​​രി​​​​ച്ച് കേ​​​​ര​​​​ള​​ത്തി​​ലും​​ ത​​​​മി​​​​ഴ്നാ​​​​ട്ടി​​ലും വി​​​​ല്പ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ് സം​​​​ഘ​​​​മെ​​​​ന്ന് പോ​​​ലീ​​​സ് ക​​ണ്ടെ​​ത്തി.

ല​​​​ഹ​​​​രിസം​​​​ഘ​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​ത്താ​​​​വ​​​​ളം ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ, പ​​​​ഴ​​​​നി, കൊ​​​​ടൈ​​​​ക്ക​​​​നാ​​​​ൽ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണെ​​​​ന്നും തി​​​​ര​​​​ക്കേ​​​​റി​​​​യ ഇ​​​​ത്ത​​​​രം ടൗ​​​​ണു​​​​ക​​​​ളി​​​​ൽ​​വ​​​​ച്ചാ​​​​ണ് ല​​​​ഹ​​​​രി ഇ​​​​പാ​​​​ടു​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന​​​​സി​​​​ലാ​​​​യി. ഇ​​​​ത്ത​​​​രം സ്ഥ​​​​ല​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചും ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രെ നി​​​​രീ​​​​ക്ഷി​​​​ച്ചും ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ ടൗ​​​​ണി​​​​ന് സ​​​​മീ​​​​പ​​ത്തു​​നി​​ന്നാ​​​​ണ് പ്ര​​​​തി​​​​ക​​​​ളെ പൊ​​​​ലീസ് പി​​​​ടി​​​കൂ​​​​ടി​​യ​​​​ത്.

ഇ​​​​വ​​​​രെ കൂ​​​​ടു​​​​ത​​​​ൽ ചോ​​​​ദ്യം ചെ​​​​യ്ത​​​​തോ​​​​ടെ കാ​​​​റി​​​​നു​​​​ള്ളി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ച വ​​​​ൻ എം​​​​ഡി​​​​എം​​​​എ ശേ​​​​ഖ​​​​രം പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് വ​​​​രെ പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി 100 ഗ്രാം ​​​​മു​​​​ത​​​​ൽ 500 ഗ്രാം ​​​​വ​​​​രെ ഡ്രോ​​​​പ്പ് ചെ​​​​യ്യാ​​​​നു​​​​ള്ള പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളാ​​​​ക്കി​​​​യ നി​​​​ല​​​​യി​​​​ൽ ഇ​​​​ന്നോ​​​​വ കാ​​​​റി​​​​ന്‍റെ ഡോ​​​​ർ പാ​​​​ഡി​​​​നു​​​​ള്ളി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​ണ് എം​​​​ഡി​​​​എം​​​​എ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

എം​​​​ഡി​​​​എം​​​​എ​​​​യു​​​​ടെ ഉ​​​​റ​​​​വി​​​​ട​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി അ​​​​റി​​​​യി​​​​ച്ചു.

പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ ഡി​​​​വൈ​​​​എ​​​​സ്പി ഗോ​​​​പ​​​​കു​​​​മാ​​​​ർ, നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് സെ​​​​ൽ ഡി​​​​വൈ​​​​എ​​​​സ്പി എ​​​​ൻ.​​​​ഒ.​​ സി​​​​ബി, മ​​​​ല​​​​പ്പു​​​​റം ഡി​​​​വൈ​​​​എ​​​​സ്പി സു​​​​ഭാ​​​​ഷ് ബാ​​​​ബു, മ​​​​ഞ്ചേ​​​​രി പോ​​​​ലീ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ടി.​​​​ജി. ദി​​​​ലീ​​​​പ്, മ​​​​ഞ്ചേ​​​​രി സ്റ്റേ​​​​ഷ​​​​നി​​​​ലെ എ​​​​എ​​​​സ്ഐ മു​​​​ഹ​​​​മ്മ​​​​ദാ​​​​ലി, തൗ​​​​ഫീ​​​​ഖ് മു​​​​ബാ​​​​റ​​​​ക്, പ്ര​​​​ദീ​​​​പ്കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രും ജി​​​​ല്ലാ ഡാ​​​​ൻ​​​​സാ​​​​ഫ് സ്ക്വാ​​​​ഡു​​​​മാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

വാ​​​​ർ​​​​ത്താസ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഉ​​​​ത്ത​​​​ര​​​​മേ​​​​ഖ​​​​ല ഐ​​​​ജി പു​​​​ട്ട വി​​​​മ​​​​ലാ​​​​ദി​​​​ത്യ, തൃ​​​​ശൂ​​​​ർ റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി ടി.​​ ​​നാ​​​​രാ​​​​യ​​​​ണ​​​​ൻ, മ​​​​ല​​​​പ്പു​​​​റം പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ചൈ​​​​ത്ര തെ​​​​രേ​​​​സ ജോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന; ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

കൊ​​ച്ചി: പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് ഓ​​ഫ് ഇ​​ന്ത്യ​​ക്ക് (പി​​എ​​ഫ്‌​​ഐ) എ​​തി​​രേ​​ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍സി (എ​​ന്‍ഐ​​എ) ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത കേ​​സു​​ക​​ളു​​ടെ തു​​ട​​ര്‍ച്ച​​യാ​​യി സം​​സ്ഥാ​​ന​​ത്തെ ഒ​​മ്പ​​ത് ഇ​​ട​​ങ്ങ​​ളി​​ല്‍ എ​​ന്‍ഐ​​എ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

വി​​വി​​ധ യു​​എ​​പി​​എ കേ​​സു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​തി​​ക​​ള്‍ക്കു സ​​ഹാ​​യം ന​​ല്‍കി​​യ​​വ​​രു​​ടെ​​യും പി​​എ​​ഫ്‌​​ഐ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യു​​മ​​ട​​ക്കം വീ​​ടു​​ക​​ളി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന. നി​​ര്‍ണാ​​യ​​ക രേ​​ഖ​​ക​​ള്‍ എ​​ന്‍ഐ​​എ പി​​ടി​​ച്ചെ​​ടു​​ത്തു. ഡി​​ജി​​റ്റ​​ല്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും രേ​​ഖ​​ക​​ളും മ​​റ്റു​​മാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ള്ള​​ത്.

2022ലാ​​ണ് യു​​എ​​പി​​എ നി​​യ​​മ​​പ്ര​​കാ​​രം പി​​എ​​ഫ്‌​​ഐ​​ക്കെ​​തി​​രേ എ​​ന്‍ഐ​​എ കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു നേ​​താ​​ക്ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പി​​ടി​​ച്ചെ​​ടു​​ത്ത തെ​​ളി​​വു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ദേ​​ശ​​വി​​രു​​ദ്ധ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ല്‍ ഏ​​ര്‍പ്പെ​​ട്ട​​വ​​രെ പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ല്‍ ചേ​​ര്‍ക്കാ​​നാ​​ണ് എ​​ന്‍ഐ​​എ നീ​​ക്കം.

Kerala

മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട; 31 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട. 31 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ തോ​ല്‍​പ്പെ​ട്ടി​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​മ​റി​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു മു​ഹ​മ്മ​ദ് സാ​മ​റി​ന്‍. എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ പ​ണം ക​ണ്ടെ​ത്തി​യ​ത്.

പ​ണം കൊ​ടു​വ​ള്ളി​യി​ൽ ഒ​രാ​ൾ​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി പ​ണം ആ​ദാ​യ നി​കു​തി വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് അ​റി​യി​ച്ചു.

 

International

എണ്ണടാങ്കർ പിടികൂടി

മ​​​യാ​​​മി: ​​​ഉ​​​പ​​​രോ​​​ധം ലം​​​ഘി​​​ച്ച് വെ​​​ന​​​സ്വേ​​​ല​​​ൻ എ​​​ണ്ണ ക​​​ട​​​ത്തി​​​യ ടാ​​​ങ്ക​​​ർ ക​​​പ്പ​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ഗ​​​യാ​​​ന​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത വെ​​​റോ​​​ണി​​​ക്ക എ​​​ന്ന ക​​​പ്പ​​​ലാ​​​ണി​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. ക​​​രീ​​​ബി​​​യ​​​ന്‌ ക​​​ട​​​ലി​​​ൽ​​​വ​​​ച്ചാ​​​ണു പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന അ​​​ഞ്ച് ടാ​​​ങ്ക​​​റു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​ലൊ​​​ന്ന് റ​​​ഷ്യ​​​ൻ പ​​​താ​​​ക​​​ വ​​​ച്ച് സ​​​ഞ്ച​​​രി​​​ച്ച​​​താ​​​യി​​​രു​​​ന്നു.

Kerala

നി​ല​മ്പൂ​ര്‍ എ​ക്‌​സൈ​സ് ഓ​ഫീ​സി​ല്‍ ഒ​ളി​പ്പി​ച്ചു​വ​ച്ച മ​ദ്യം പി​ടി​കൂ​ടി

 മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന്‍റെ ഇ​ട​നാ​ഴി​യി​ല്‍ നി​ന്ന് ര​ണ്ടേ​മു​ക്കാ​ല്‍ ലി​റ്റ​ര്‍ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത മ​ദ്യം ക​ണ്ടെ​ടു​ത്തു. ഇ​ട​നാ​ഴി​യി​ലെ ട​യ​റു​ക​ള്‍​ക്കി​ട​യി​ല്‍ ഹ​ണി​ബീ​യു​ടെ നാ​ല് കു​പ്പി​ക​ളും ജ​വാ​ന്‍ ട്രി​പ്പി​ള്‍​എ​ക്‌​സ് റ​മ്മു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

മ​ല​പ്പു​റം പോ​ലീ​സ് വി​ജി​ല​ന്‍​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ജ്യോ​തീ​ന്ദ്ര​കു​മാ​റി​ന്‍റെ​യും സ​ന്ദീ​പ് കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ബാ​റു​ക​ളി​ലും പോ​ലീ​സ് വി​ജി​ല​ന്‍​സ് ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി നി​ല​മ്പൂ​രി​ലെ ര​ണ്ട് ബാ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

എ​ന്നാ​ൽ അ​ന​ധി​കൃ​ത​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. തു​ട​ര്‍​ന്നാ​ണ് നി​ല​മ്പൂ​ര്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ വി​ഭാ​ഗം ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍​ക്ക് കൈ​മാ​റും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പ​ത്മ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി : ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​സ്ഐ​ടി. അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ത്മ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ എ​സ്ഐ​ടി പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം പ​ത്മ​കു​മാ​റി​ന്‍റെ ആ​റ​ന്മു​ള​യി​ലെ വീ​ട്ടി​ൽ എ​സ്ഐ​ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന അ​ർ​ദ്ധ​രാ​ത്രി വ​രെ നീ​ണ്ടി​രു​ന്നു. പോ​റ്റി​യും പ​ത്മ​കു​മാ​റും ത​മ്മി​ലെ ഇ​ട​പാ​ടി​ന്‍റെ രേ​ഖ​ക​ൾ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ബോ​ർ​ഡും പോ​റ്റി​യും ത​മ്മി​ലെ ഇ​ട​പാ​ടു​ക​ളെ കു​റി​ച്ചു​ള്ള രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് എ​സ്ഐ​ടി​ക്ക് ല​ഭി​ച്ചെ​ന്നും സൂ​ച​ന​യു​ണ്ട്.

2016 മു​ത​ൽ പ​ത്മ​കു​മാ​റി​ന്‍റെ ആ​ദാ​യ​നി​കു​തി വി​വ​ര​ങ്ങ​ള​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ രേ​ഖ​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പോ​റ്റി വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി. പ​ക്ഷെ ഇ​ത് സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

താ​ൻ പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ശ​ബ​രി​മ​ല​യി​ൽ ന​ല്ല സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ​ത്മ​കു​മാ​റി​ന്‍റെ മൊ​ഴി. താ​നെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ബോ​ർ​ഡി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കും അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​ത്മ​കു​മാ​ർ മൊ​ഴി ന​ൽ​കി.

National

ചെ​ന്നൈ വി​മാ​ന​ത്താ​ള​ത്തി​ൽ 10 കോ​ടി​യു​ടെ ക​ഞ്ചാ​വു​മാ​യി ര​ണ്ട് സ്ത്രീ​ക​ൾ പി​ടി​യി​ൽ

ചെ​ന്നൈ: ചെ​ന്നൈ അ​ന്ത​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ട് സ്ത്രീ​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ നി​ന്നും 28 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് പി​ടി​കൂ​ടി.

നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ​സി​ബി) ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​രു​വ​രും താ​യ്‌​ല​ൻ​ഡി​ലെ ഫൂ​ക്ക​റ്റി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

Kerala

പ​രി​യാ​ര​ത്ത് 80 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ​രി​യാ​ര​ത്ത് 80 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. പു​ത്ത​ൻ കാ​റി​ൽ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി ക​ട​ത്താ​ൻ ശ്ര​മി​ച്ച കു​ഴ​ൽ​പ്പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പു​ഷ്പ​ഗി​രി ന​ഹ​ലാ​സി​ൽ നാ​സി​ഫ് (22), അ​മ്മം​കു​ളം ഷം​നാ​സി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി (30), ചാ​ലോ​ടെ തേ​ര​ള​ഞ്ഞി പ്ര​വീ​ൽ (38) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ദേ​ശീ​യ​പാ​ത​യി​ൽ പി​ലാ​ത്ത​റ​യി​ലെ വ​നി​താ ഹോ​ട്ട​ലി​നു സ​മീ​പം കാ​ർ യാ​ത്ര​ക്കാ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. സം​ഘ​ർ​ഷ​ത്തി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച ആ​ഡം​ബ​ര കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് വ​ർ​ക്ക്ഷോ​പ്പു​കാ​ര​നെ കൊ​ണ്ടു​വ​ന്ന് കാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഹാ​ൻ​ഡ് ബ്രേ​ക്കി​ന്‍റെ അ​ടു​ത്താ​യി ര​ഹ​സ്യ അ​റ ക​ണ്ടെ​ത്തി​യ​ത്.

ഈ ​അ​റ​യ്ക്കു​ള്ളി​ൽ 100, 200, 500 രൂ​പ നോ​ട്ടു​ക​ളു​ടെ കെ​ട്ടു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. 80 ല​ക്ഷം രൂ​പ​യു​ടെ നോ​ട്ടു​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഴ​ൽ​പ്പ​ണ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. പ​ണം പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

International

വിലക്കയറ്റം രൂക്ഷം; പാ​ക് - അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു, പാ​കി​സ്ഥാ​നി​ൽ ത​ക്കാ​ളി വി​ല 600

ഇ​സ്ലാ​മാ​ബാ​ദ്: സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ അ​തി​ർ​ത്തി അ​ട​ച്ച​ത് പാ​കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും തി​രി​ച്ച​ടി​യാ​കു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നു. സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ശേ​ഷം പാ​കി​സ്ഥാ​നി​ൽ ത​ക്കാ​ളി​യു​ടെ വി​ല അ​ഞ്ചി​ര​ട്ടി​യാ​യി ഉ​യ​ർ​ന്നു.

എ​ല്ലാ വ്യാ​പാ​ര​വും ഗ​താ​ഗ​ത​വും ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് കാ​ബൂ​ളി​ലെ പാ​ക്-​അ​ഫ്ഗാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ത​ല​വ​ൻ ഖാ​ൻ ജാ​ൻ അ​ലോ​കോ​സെ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും ഇ​രു​വി​ഭാ​ഗ​ത്തി​നും ഏ​ക​ദേ​ശം മി​ല്യ​ൺ ഡോ​ള​ർ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദി​വ​സ​വും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നാ​യി ഏ​ക​ദേ​ശം 500 ക​ണ്ടെ​യ്ന​ർ പ​ച്ച​ക്ക​റി​ക​ൾ ഞ​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ട്. അ​വ​യെ​ല്ലാം കേ​ടാ​കു​ക​യാ​ണെ​ന്നും അ​ലോ​കോ​സെ പ​റ​ഞ്ഞു. പാ​കി​സ്ഥാ​ൻ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ത​ക്കാ​ളി​യു​ടെ വി​ല 400 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ർ​ന്ന് കി​ലോ​യ്ക്ക് ഏ​ക​ദേ​ശം 600 പാ​കി​സ്ഥാ​ൻ രൂ​പ​യാ​യി ($2.13). അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്ന് വ​രു​ന്ന ആ​പ്പി​ളി​നും വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്.

ഏ​ക​ദേ​ശം 5,000 ക​ണ്ടെ​യ്ന​ർ സാ​ധ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യു​ടെ ഇ​രു​വ​ശ​ത്തും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ഴ​ങ്ങ​ൾ​ക്കും ക്ഷാ​മ​മു​ണ്ടെ​ന്ന് അ​ലോ​കോ​സെ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ ഖ​ത്ത​റും തു​ർ​ക്കി​യും ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. പ​ക്ഷേ അ​തി​ർ​ത്തി വ്യാ​പാ​രം ഇ​പ്പോ​ഴും ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത ഘ​ട്ട ച​ർ​ച്ച​ക​ൾ ഒ​ക്ടോ​ബ​ർ 25ന് ​ഇ​സ്താം​ബൂ​ളി​ൽ ന​ട​ക്കും.

Kerala

ഉ​ണ്ണി​ക്കൃഷ്ണ​ൻ പോ​റ്റി വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​ൻ; വീ​ട്ടി​ൽ നി​ന്ന് ആ​ധാ​ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി വ​ട്ടി​പ്പ​ലി​ശ​ക്കാ​ര​നെ​ന്ന് സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ൾ എ​സ്ഐ​ടി സം​ഘ​ത്തി​ന് ല​ഭി​ച്ചു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ഐ​ടി സം​ഘം ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ആ​ധാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി. നി​ര​വ​ധി പേ​രു​ടെ ഭൂ​മി പോ​റ്റി സ്വ​ന്തം പേ​രി​ലാ​ക്കി​യ​തി​നു​ള്ള തെ​ളി​വും ല​ഭി​ച്ചു.

2020നു​ശേ​ഷ​മാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി ഭൂ​മി​യു​ടെ ആ​ധാ​രം ഈ​ടാ​യി വാ​ങ്ങി​കൊ​ണ്ട് വ​ട്ടി​പ്പ​ലി​ശ​ക്ക് പ​ണം ന​ൽ​കി തു​ട​ങ്ങി​യ​ത്. നി​ര​വ​ധി പേ​രു​ടെ ഭൂ​മി​യാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ത​ന്‍റെ​യും പേ​രി​ലേ​ക്ക് മാ​റ്റി​യ​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ അ​ന്വേ​ഷ​ണ സം​ഘം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​വ​രെ നീ​ണ്ടു. പു​ളി​മാ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അം​ഗം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​ണ്ടെ​ടു​ത്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ർ​ണ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

Kerala

കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ട് ഐ​ടി ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ

കൊ​ച്ചി: കൊ​ച്ചി​യി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ട് ഐ​ടി ജീ​വ​ന​ക്കാ​ർ പി​ടി​യി​ൽ. സ്വ​ദേ​ശി​നി ഫ​രീ​ദ, മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ശി​വ​ജി​ത്ത് ശി​വ​ദാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നാ​ല് ഗ്രാം ​എം​ഡി​എം​എ​യും 30 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​മാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ല​ക്ഷ​ദ്വീ​പ് പ​ള്ളി​മു​ക്കി​ലെ ഒ​രു ലോ​ഡ്ജി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​റ​ണാ​കു​ളം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി.​പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up