Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shibu Baby John

Malappuram

36 ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ​യും നേ​രി​ട്ട് കാ​ണും: മ​ന്ത്രി ഷി​ബു​ബേ​ബി ജോ​ണ്‍

നി​ല​മ്പൂ​ര്‍: വ​നം വ​കു​പ്പും ക​ര്‍​ഷ​ക​രും ഗോ​ത്രവി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ല്‍ സു​താ​ര്യ​വും സ​ഹ​ക​ര​ണാ​ത്മ​ക​വു​മാ​ക്കാ​ന്‍ ഊ​രു​ണ​ര്‍​വ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​താ​യി മ​ന്ത്രി ഷി​ബു​ബേ​ബി ജോ​ണ്‍.

സം​സ്ഥാ​ന​ത്തെ 36 ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ​യും നേ​രി​ട്ട് കാ​ണും. നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഊ​രു​ക​ളി​ല്‍ പ​ദ്ധ​തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​ന​ത്തി​നു​ള്ളി​ല്‍ താ​മ​സി​ക്കു​ന്ന ഗോ​ത്രവി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ര്‍​ത്തു​ക​യും കാ​ടി​നെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ പ​ര​മ്പ​രാ​ഗ​ത അ​റി​വു​ക​ള്‍ വ​ന​സം​ര​ക്ഷ​ണ​ത്തി​നും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഊ​രു​ണ​ര്‍​വ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

വ​ന്യജീ​വി ആക്രമണം ല​ഘൂ​ക​രി​ക്കാ​ന്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ​യും പൊ​തു ജ​ന​ങ്ങ​ളെ​യും പ​ങ്കാ​ളി​ക​ളാ​ക്കി പ​ദ്ധ​തി ന​ട​പ്പാ​ക്കും. പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കേ​ണ്ടി വ​ന്ന​വ​ര്‍​ക്ക് ഭൂ​മി ന​ല്‍​കു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വാ​ണി​യ​മ്പു​ഴ​യി​ലെ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ഉ​ട​ന്‍ ഭൂ​മി അ​നു​വ​ദി​ക്കു​മെ​ന്നും ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍​ക്ക് ഒ​രു മാ​സ​ത്തി​ന​കം പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വ​ന​ത്തി​നു​ള്ളി​ല്‍ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി സു​ര​ക്ഷി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ ഭൂ​മി ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്‌​പെ​ഷല്‍ റി​സ​ര്‍​വ് ഫോ​ഴ്‌​സി​ല്‍ ആ​ദി​വാ​സി യു​വാ​ക്ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന

നി​ല​മ്പൂ​ര്‍: വ​നം വ​കു​പ്പി​ലേ​ക്ക് പു​തു​താ​യി നി​യ​മി​ക്കു​ന്ന 500 അം​ഗ സ്‌​പെ​ഷല്‍ റി​സ​ര്‍​വ് ഫോ​ഴ്‌​സി​ല്‍ കാ​യി​ക​ക്ഷ​മ​ത​യു​ള്ള ആ​ദി​വാ​സി യു​വാ​ക്ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്ന് മ​ന്ത്രി ഷി​ബു​ബേ​ബി ജോ​ണ്‍. വ​ന​മേ​ഖ​ല​ക​ളി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ദേ​ശി​ക ആ​ദി​വാ​സി യു​വാ​ക്ക​ളെ ഗൈ​ഡു​മാ​രാ​യും ഗാ​ര്‍​ഡു​മാ​രാ​യും നി​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.​

വ​നംവ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പു​ണ്ടാ​ക്കു​ന്ന​തി​നാ​യി ഓ​ഗ​സ്റ്റി​ല്‍ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി വ​നം അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തും. ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള ആ​നു​കൂ​ല്യ വി​ത​ര​ണ​ത്തി​നാ​യി ക​ര്‍​ഷ​ക അ​ദാ​ല​ത്ത്, അ​നു​മ​തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ എ​ന്‍​ഒ​സി അ​ദാ​ല​ത്ത്, നി​സാ​ര വ​ന​കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കോ​മ്പൗ​ണ്ട് ചെ​യ്ത് തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​യി വ​ന​കു​റ്റ​കൃ​ത്യ അ​ദാ​ല​ത്ത് എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ക.

ത​ട​സ​ങ്ങ​ളി​ല്ലാ​ത്ത എ​ന്‍​ഒ​സി അ​പേ​ക്ഷ​ക​ള്‍ മൂ​ന്നു മു​ത​ല്‍ ആ​റ് മാ​സ​ങ്ങ​ള്‍​ക്കു​ള്ള തീ​ര്‍​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ആ​ദി​വാ​സി സ​മൂ​ഹ​ത്തി​​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും നേ​രി​ട്ട് മ​ന​സി​ലാ​ക്കി നി​യ​മ​പ​രി​ധി​ക്കു​ള്ളി​ല്‍ വ​നംവ​കു​പ്പും പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പും സം​യു​ക്ത​മാ​യി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Latest News

Corehub Up