x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ക​ര​മാ​യ മ​ത്സ്യ​ബ​ന്ധ​നം ഒ​ഴി​വാ​ക്ക​ണം: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

വെബ്ഡെസ്ക്
Published: August 10, 2026 11:46 PM IST | Updated: August 10, 2026 11:46 PM IST

മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

കൊ​ല്ലം: അ​പ​ക​ട​ക​ര​മാ​യ മ​ത്സ്യ​ബ​ന്ധ​നം ഒ​ഴി​വാ​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​നും സ​മൂ​ഹ​ത്തി​നും പ​ങ്കു​ണ്ടെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. പ​ട്ട​ത്താ​നം ഭാ​ര​ത രാ​ജ്ഞി ഇ​ട​വ​ക ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ഭാ​ര​ത​ത്തി​ലെ പ്ര​ഥ​മ ക​ത്തോ​ലി​ക്കാ രൂ​പ​ത​യാ​യ കൊ​ല്ലം രൂ​പ​ത​യു​ടെ മൂ​ന്നു​വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന 700 -ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ്വാ​ത​ന്ത്ര്യം നേ​ടി ഇ​ത്ര വ​ര്‍​ഷ​മാ​യി​ട്ടും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ത്ര​മാ​ത്രം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്നു പ​രി​ശോ​ധി​ക്ക​ണം. അ​തി ദാ​രി​ദ്ര്യ​ത്തി​ല്‍ നി​ന്ന് മ​റ്റു സ​മൂ​ഹ​ങ്ങ​ള്‍​ക്കൊ​പ്പം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മോ​ചി​ത​മാ​യി. വി​ദ്യാ​ഭ്യാ​സ​ത്തി​ലും നേ​ട്ടം കൈ​വ​രി​ച്ചെ​ങ്കി​ലും പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത പ​ല കാ​ര്യ​ങ്ങ​ളും നി​ല​നി​ല്‍​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Shibu Baby John

Recent News

Corehub Up