Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Conference

Malappuram

ഐ​എം​എ, എ​എം​എ​സ് സം​സ്ഥാ​ന സ​മ്മേ​ള​നം 13ന്

​പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ), അ​ക്കാ​ഡ​മി ഓ​ഫ് മെ​ഡി​ക്ക​ൽ സ്പെ​ഷാ​ലി​റ്റീ​സ്(​എ​എം​എ​സ്) സം​സ്ഥാ​ന സ​മ്മേ​ള​നം "പെ​രി​ക്കോ​ണ്‍ 2026’ 13 ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എം​എ ഹാ​ളി​ൽ ചേ​രും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​ൻ. മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ഷ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​എം. വെ​ങ്കി​ടാ​ച​ല​പ​തി, ഡോ. ​ദീ​പ അ​ഗ​സ്റ്റി​ൻ, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ. ര​മേ​ഷ്, പ​ത്മ​ശ്രീ ഡോ. ​എ. മ​ർ​ത്താ​ണ്ഡ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വി​വി​ധ മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ലെ നൂ​ത​ന ചി​കി​ത്സാ​രീ​തി​ക​ളും സ​മീ​പ​കാ​ല വൈ​ദ്യ​ശാ​സ്ത്ര പു​രോ​ഗ​തി​ക​ളും ച​ർ​ച്ച ചെ​യ്യും.

റോ​ബോ​ട്ടി​ക് സ​ർ​ജ​റി, അ​യോ​ർ​ട്ടി​ക് സ​ർ​ജ​റി, ഇ​ന്‍റ​ർ​വ​ൻ​ഷ​ണ​ൽ ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി, ന്യൂ​റോ​ള​ജി, ഇ​ന്‍റ​ർ​വ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി, ഓ​ങ്കോ​ള​ജി, ഒ​ബി​സി​റ്റി ആ​ൻ​ഡ് മെ​റ്റ​ബോ​ളി​ക് ഡി​സീ​സ​സ്, ഇ​ൻ​സു​ലി​ൻ തെ​റാ​പ്പി, ഒ​ബ്സ്ട്ര​ക്ടീ​വ് സ്ലീ​പ് അ​പ്നി​യ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ക്കും.

District News

കെ​ജി​എ​ന്‍​എ സം​സ്ഥാ​ന സ​മ്മേ​ള​നം കാ​ഞ്ഞ​ങ്ങാ​ട്ട്

കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ഗ​വ. ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ജൂ​ണ്‍ 27, 28 തീ​യ​തി​ക​ളി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ട​ക്കും. സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​യോ​ഗം പു​തി​യ​കോ​ട്ട ഹൊ​സ്ദു​ര്‍​ഗ് ബാ​ങ്ക് ഹാ​ളി​ല്‍ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷൈ​നി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.


ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍, കെ.​വി. കു​ഞ്ഞി​രാ​മ​ന്‍, ഇ. ​പ​ദ്മാ​വ​തി, ല​ത ബാ​ല​കൃ​ഷ്ണ​ന്‍, ഭാ​നു​പ്ര​കാ​ശ്, മ​ണി​മോ​ഹ​ന്‍, കെ. ​രാ​ജ്‌​മോ​ഹ​ന്‍, കെ. ​ഹ​രി, എം. ​രാ​ഘ​വ​ന്‍, വി. ​ച​ന്ദ്ര​ന്‍, ടി. ​പ്ര​കാ​ശ​ന്‍, ടി. ​ദാ​മോ​ദ​ര​ന്‍, ബാ​ല​ന്‍ മാ​ണി​യാ​ട്ട്, വൈ​ശാ​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ടി. ​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ സ്വാ​ഗ​ത​വും എ​ന്‍.​ബി. സു​ധീ​ഷ്കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

 

 

 

Kerala

ഗവണ്‍മെന്‍റ് കോളജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷൻ സംസ്ഥാന സമ്മേളനം

കോ​ട്ട​യം: എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ ത​ക​ര്‍ത്തെ​റി​ഞ്ഞ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​ണ് മു​ഖ്യ പ​രി​ഗ​ണ​ന ന​ല്‍കേ​ണ്ട​തെ​ന്ന് ആ​ന്‍റോ ആന്‍റ​ണി എം​പി.
ഗ​വ​ണ്‍മെ​ന്‍റ് കോ​ള​ജ് ടീ​ച്ചേ​ഴ്‌​സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍റെ 46-ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌ജി​സി​ടി​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ ഡോ.​ പി.​പി. ജാ​ഫ​ര്‍ സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​എ​ബി​ന്‍ ടി. ​മാ​ത്യൂ​സ്, എ​ന്‍. മ​ഹേ​ഷ്, ജോ​ര്‍ജ് പ​യ​സ്, ഷാ​ജു മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​ത്തി​ന് പ്ര​ഫ.​ ഡോ. ലി​യാ​ഖ​ത് അ​ലി, ഡോ. ​വി​നോ​ദ് കെ. ​ജോ​സ​ഫ്, ഡോ. ​റോ​സ​മ്മ ഫി​ലി​പ്പ്, റോ​ണി ജോ​ര്‍ജ്, പ്ര​ഫ. ​ഡോ. ബി​നോ ജോ​യി, മ​നോ​ജ് മാ​ത്യു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. സ​ര്‍വീ​സി​ല്‍നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

പു​തി​യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​ഫ. ​ഡോ. എ​സ്.​ ഗ്ലാ​ഡ്സ്റ്റ​ണ്‍ രാ​ജ് (പ്ര​സി​ഡ​ന്‍റ്), ഡോ. ​ഷി​നി​ല്‍ ജ​യിം​സ് (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), പ്ര​ഫ.​ ഡോ.​ സി. രാ​ജേ​ഷ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Kerala

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം ഇന്നും നാളെയും ചങ്ങനാശേരിയില്‍

ച​ങ്ങ​നാ​ശേ​രി: കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ല്‍ഡി​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ട​ക്കും.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു മെ​ത്രാ​പ്പോ​ലി​ത്ത​ന്‍പ​ള്ളി​യി​ലെ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ക​ബ​റി​ട​ത്തി​ല്‍നി​ന്ന് പ്ര​തി​നി​ധിസ​മ്മേ​ള​ന വേ​ദി​യാ​യ കു​ന്ന​ന്താ​നം ധ്യാ​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഛായാ ചി​ത്ര പ്ര​യാ​ണം ആ​രം​ഭി​ക്കു​ന്ന​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കംകു​റി​ക്കും.

കു​ന്ന​ന്താ​നം സെ​ഹി​യോ​നി​ല്‍ 5.50ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോം ​മാ​ത്യു പ​താ​ക ഉ​യ​ര്‍ത്തും. തു​ട​ര്‍ന്ന് ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​വും വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റും ആ​ര്‍ച്ച്ബി​ഷ​പ് തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ്സ് ഹൗ​സി​ല്‍നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന അ​വ​കാ​ശ സം​ര​ക്ഷ​ണ റാ​ലി ആ​രം​ഭി​ക്കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.

റാ​ലി എ​ത്തി​യ​ശേ​ഷം എ​സ്ബി കോ​ള​ജ് കാ​വു​കാ​ട്ട് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടോം ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കെസിബി സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ബിഷപ് ഡോ. ​പോ​ള്‍ ആ​ന്‍റണി മു​ല്ല​ശേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ ​സിബിസി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ ബി​ഷ​പ് മാർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Kerala

കെഎസ്ടിഎ സംസ്ഥാന സമ്മേളനം 14 മുതല്‍ 16 വരെ

കോ​ട്ട​യം: കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്ടി​എ) 35-ാമ​ത് സം​സ്ഥാ​ന ​സ​മ്മേ​ള​നം 14 മു​ത​ല്‍ 16 വ​രെ കോ​ട്ട​യം മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും.

14നു ​രാ​വി​ലെ 9.30നു ​സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ന്‍ ഡോ. ​പ​ര​കാ​ല പ്ര​ഭാ​ക​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. 11.30നു ​പ്ര​തി​നി​ധി സ​മ്മേ​ള​നം. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന സാ​മ്പ​ത്തി​കരം​ഗ​ത്തെ​പ്പ​റ്റി​യു​ള്ള പ്ര​ഭാ​ഷ​ണം മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നി​ര്‍വ​ഹി​ക്കും.

15നു ​രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക​സ​മ്മേ​ള​നം മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ധ്യാ​പ​ക ലോ​കം അ​വാ​ര്‍ഡ് ദാ​നം പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ ബെ​ന്യാ​മി​ന്‍ നി​ര്‍വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ക്കു​ന്ന ട്രേ​ഡ് യൂ​ണി​യ​ന്‍ സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

16നു ​രാ​വി​ലെ 10നു ​മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ സാ​യ്നാ​ഥ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. 3.30നു ​തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​സ് കെ. ​മാ​ണി എം​പി പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ മു​ത​ല്‍ തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് വൈ​ജ്ഞാ​നി​ക-​ശാ​സ്ത്ര-​ച​രി​ത്ര പ്ര​ദ​ര്‍ശ​ന​വും ന​ട​ക്കും.

Kerala

എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന​സ​മ്മേ​ള​നം

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ഹ​​​യ​​​ര്‍​ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ 35-ാമ​​​ത് സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​നു പ​​​ട​​​ന്ന​​​ക്കാ​​​ട് ഗു​​​ഡ് ഷെ​​​പ്പേ​​​ര്‍​ഡ് പാ​​​സ്റ്റ​​​റ​​​ല്‍ സെ​​​ന്‍റ​​​റി​​​ല്‍ തു​​​ട​​​ക്കം.

സ​​​മ്പൂ​​​ര്‍​ണ കൗ​​​ണ്‍​സി​​​ല്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​എ​​​ന്‍.​​​വി​​​ല്‍​സ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​ത ​വ​​​ഹി​​​ച്ചു. തോ​​​മ​​​സ് കെ.​​​സ്റ്റീ​​​ഫ​​​ന്‍, പി.​​​കെ.​​​ഫൗ​​​സി​​​യ, ടി.​​​എ​​​സ്.​ ഡാ​​​നി​​​ഷ്, ജോ​​​സ് വ​​​ര്‍​ഗീ​​​സ് എ​​​ന്നി​​​വ​​​ര്‍ റി​​​പ്പോ​​​ര്‍​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സം​​​സ്ഥാ​​​ന അ​​​സോ​​​സി​​​യേ​​​റ്റ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​ അ​​​നി​​​ല്‍​കു​​​മാ​​​ര്‍ സം​​​ഘ​​​ട​​​നാ​​​പ്ര​​​മേ​​​യ​​​വും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കെ.​​​എ.​​​അ​​​ഫ്‌​​​സ​​​ല്‍ രാ​​​ഷ്‌‌​​ട്രീ​​​യ പ്ര​​​മേ​​​യ​​​വും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​വെ​​​ങ്കി​​​ട​​​മൂ​​​ര്‍​ത്തി അ​​​ധ്യ​​​ക്ഷ​​​ത​ വ​​​ഹി​​​ച്ചു.

സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ എം.​ ​​റി​​​യാ​​​സ് വ​​​ര​​​വു​​​ചെ​​​ല​​​വ് ക​​​ണ​​​ക്കു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. തു​​​ട​​​ര്‍​ന്ന് ന​​​ട​​​ന്ന മു​​​ന്‍​കാ​​​ല അ​​​ധ്യാ​​​പ​​​ക​​​സം​​​ഗ​​​മം ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി ചെ​​​യ​​​ര്‍​മാ​​​ന്‍ സി.​ ​​ജോ​​​സ്‌​​​കു​​​ട്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സാ​​​ബു ജി. ​​​വ​​​ര്‍​ഗീ​​​സ്, പി.​ ​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, പി.​​​ശ​​​ശി​​​ധ​​​ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ഇ​​​ന്നു രാ​​​വി​​​ലെ 11.30നു ​​​ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മു​​​ന്‍ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Kerala

മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം; പി.​പി.​ദി​വ്യ​യെ ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പി.​പി. ദി​വ്യ. സി.​എ​സ്.​സു​ജാ​ത​യെ അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എ​സ്. സ​ലീ​ഖ​യാ​ണ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്.

ഇ. ​പ​ത്മാ​വ​തി​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​തേ​സ​മ​യം പി.​പി. ദി​വ്യ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തെ​ന്ന് സി.​എ​സ്. സു​ജാ​ത അ​റി​യി​ച്ചു. ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ന്‍റെ അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​നം ഹൈ​ദ​രാ​ബാ​ദി​ൽ 25,27,28 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും.

Business

സ്വ​ര്‍​ണവ്യാ​പാ​രി​ക​ളു​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​വും ആ​ഭ​ര​ണ പ്ര​ദ​ര്‍​ശ​ന​വും നാളെമു​ത​ല്‍

കൊ​​​​ച്ചി: ഓ​​​​ള്‍ കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (എ​​​​കെ​​​​ജി​​​​എ​​​​സ്എം​​​​എ) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം നാ​​ളെ മു​​​ത​​​ൽ 29 വ​​​രെ അ​​​​ങ്ക​​​​മാ​​​​ലി അ​​​​ഡ്‌​​​​ല​​​​ക്‌​​​​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ണ്‍​വ​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ക്കും. നാ​​ളെ ​​രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളും ജെം ​​​​ആ​​​​ന്‍​ഡ് ജ്വ​​​​ല്ല​​​​റി കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് ഇ​​​​ന്ത്യ​ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ പ്ര​​​​മോ​​​​ദ് ദേ​​​​രാ​​​​വാ​​​​ല, ഓ​​​​ള്‍ ഇ​​​​ന്ത്യ ജെം ​​​​ആ​​​​ന്‍​ഡ് ജ്വ​​​​ല്ല​​​​റി ഡൊ​​​​മ​​​​സ്റ്റി​​​​ക് കൗ​​​​ണ്‍​സി​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ രാ​​​​ജേ​​​​ഷ് റോ​​​​ക്ക്‌​​​​ടെ, ടി.​​​​എ​​​​സ്. ക​​​​ല്യാ​​​​ണ​​​​രാ​​​​മ​​​​ന്‍, എം.​​​​പി. അ​​​​ഹ​​​​മ്മ​​​​ദ്, ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ്, ജോ​​​​സ് ആ​​​​ലു​​​​ക്കാ​​​​സ് തു​​​​ട​​​​ങ്ങി പ്ര​​​​മു​​​​ഖ​​​​രാ​​​​യ 300ഓ​​​​ളം സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​രി​​​​ക​​​​ളും ചേ​​​​ര്‍​ന്ന് റി​​​​മോ​​​​ട്ട് ബ​​​​ട്ട​​​​ണ്‍ അ​​​​മ​​​​ര്‍​ത്തി പ്ര​​​​ദ​​​​ര്‍​ശ​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​മെ​​​​ന്ന് ഓ​​​​ള്‍ കേ​​​​ര​​​​ള ഗോ​​​​ള്‍​ഡ് ആ​​​​ന്‍​ഡ് സി​​​​ല്‍​വ​​​​ര്‍ മ​​​​ര്‍​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (എ​​​​കെ​​​​ജി​​​​എ​​​​സ്എം​​​​എ) സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​ൾ നാ​​​​സ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.


ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു 2.30ന് ​​​​ജി​​​​എ​​​​സ്ടി, ബി​​​​ഐ​​​​എ​​​​സ്, ലീ​​​​ഗ​​​​ല്‍ മെ​​​​ട്രോ​​​​ള​​​​ജി, പോ​​​​ലീ​​​​സ് റി​​​​ക്ക​​​​വ​​​​റി തു​​​​ട​​​​ങ്ങി സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ ദി​​​​നം​​​​പ്ര​​​​തി അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ അ​​​​ധി​​​​ക​​​​രി​​​​ച്ച് പാ​​​​ന​​​​ല്‍ ച​​​ർ​​​ച്ച. നാ​​​​ലി​​​​ന് അ​​​​വ​​​​ധി വ്യാ​​​​പാ​​​​ര​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച് സെ​​​​മി​​​​നാ​​​​ർ. 28ന് ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ന്‍. ബാ​​​​ല​​​​ഗോ​​​​പാ​​​​ല്‍ പ്ര​​​ദ​​​ർ​​​ശ​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. 11ന് ​​​​സ്വ​​​​ര്‍​ണ മെ​​​​റ്റ​​​​ല്‍ ലോ​​​​ണി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ച് ബാ​​​​ങ്കു​​​​ക​​​​ളു​​​​ടെ പാ​​​​ന​​​​ല്‍ ച​​​​ര്‍​ച്ച. ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞു 2.30ന് ​​​​കേ​​​​ര​​​​ളം സ​​​​മ്പൂ​​​​ര്‍​ണ ഹാ​​​​ള്‍​മാ​​​​ര്‍​ക്കിം​​​​ഗ് സം​​​​സ്ഥാ​​​​ന​​​​മാ​​​​യ​​​​തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം മ​​​​ന്ത്രി ജി.​​​​ആ​​​​ര്‍. അ​​​​നി​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ക്കും. രാ​​​​ത്രി​​​യി​​​ൽ അ​​​​വാ​​​​ര്‍​ഡ് നി​​​ശ​​​യും അ​​​​നൂ​​​​പ് ശ​​​​ങ്ക​​​​റി​​​​ന്‍റെ മ്യൂ​​​​സി​​​​ക്ക​​​​ല്‍ ഇ​​​​വ​​​​ന്‍റും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ്വ​​​​ര്‍​ണാ​​​​ഭ​​​​ര​​​​ണ വ്യാ​​​​പാ​​​​ര വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ നി​​​​സ്തു​​​​ല സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ​​​​വ​​​​രെ ച​​​​ട​​​​ങ്ങി​​​​ല്‍ ആ​​​​ദ​​​​രി​​​​ക്കും.


29ന് ​​​​രാ​​​​വി​​​​ലെ 11 ന് ​​​​സ​​​​മ്പൂ​​​​ര്‍​ണ സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ന്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ബെ​​​​ന്നി ബെ​​​​ഹ​​​​നാ​​​​ന്‍ എം​​​​പി, റോ​​​​ജി ജോ​​​​ണ്‍ എം​​​​എ​​​​ല്‍​എ എ​​​​ന്നി​​​​വ​​​​ർ മു​​​​ഖ്യാ​​​​തി​​​​ഥി​​​​ക​​​​ളാ​​​യി​​​രി​​​ക്കും. സ​​​​മ്മേ​​​​ള​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 27, 28, 29 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ കേ​​​​ര​​​​ള ജ്വ​​​​ല്ല​​​​റി ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഫെ​​​​യ​​​​ര്‍ 2025 എ​​​​ന്ന​​​പേ​​​​രി​​​​ല്‍ ആ​​​​ഭ​​​​ര​​​​ണ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​വും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ആ​​​​ഭ​​​​ര​​​​ണ പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​യ​​​​താ​​​​യി എ​​​​കെ​​​​ജി​​​​എ​​​​സ്എം​​​​എ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​ൾ നാ​​​​സ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up