പുസ്തക കൂപ്പണിന്റെ വിതരണോദ്ഘാടനം
പെരിന്തല്മണ്ണ: ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ പുസ്തക കൂപ്പണ് വിതരണോദ്ഘാടനം ചെറുകാട് ട്രസ്റ്റ് ചെയര്മാന് വി. ശശികുമാര് നിര്വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എന്. സ്മിത കൂപ്പണ് ഏറ്റുവാങ്ങി. ശാസ്ത്ര പുസ്തകങ്ങള് പ്രചരിപ്പിച്ചാണ് പരിഷത്ത് സമ്മേളന ചെലവുകള്ക്കുള്ള തുക സമാഹരിക്കുന്നത്. ചെറുകാട് സ്മാരക മന്ദിരത്തില് നടന്ന ചടങ്ങില് വേണു പാലൂര് അധ്യക്ഷത വഹിച്ചു. സി. വാസുദേവന്, നവീന് ചന്ദ്രന്, കെ.രുഗ്മിണി, എ.കെ. അബ്ദുള് റഹ്മാന് എന്നിവര് സംസാരിച്ചു.
Tags : State Conference NattuVishesham DistrictNews