x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതൽ കോട്ടയത്ത്


Published: June 9, 2026 11:23 PM IST | Updated: June 9, 2026 11:23 PM IST

കോ​​​ട്ട​​​യം: എ​​​ന്‍ജി​​​ഒ യൂ​​​ണി​​​യ​​​ന്‍ 63-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും. 13 വ​​​രെ കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ലാ​​​ണ് സ​​​മ്മേ​​​ള​​​നം.

നാ​​​ളെ രാ​​​വി​​​ലെ 8.45ന് ​​​സം​​​സ്ഥാ​​​ന​​​പ്ര​​​സി​​​ഡ​​ന്‍റ് എം.​​​എ. അ​​​ജി​​​ത് കു​​​മാ​​​ര്‍ പ​​​താ​​​ക ഉ​​​യ​​​ര്‍ത്തും. തു​​​ട​​​ര്‍ന്ന് സം​​​സ്ഥാ​​​ന കൗ​​​ണ്‍സി​​​ല്‍ യോ​​​ഗം ചേ​​​രും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30നു പ്ര​​​ക​​​ട​​​ന​​​മു​​​ണ്ടാ​​​കും. കോ​​​ട്ട​​​യം സി​​​വി​​​ല്‍ സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന പ്ര​​​ക​​​ട​​​നം പൊ​​​തു​​​സ​​​മ്മേ​​​ള​​​ന വേ​​​ദി​​​യാ​​​യ തി​​​രു​​​ന​​​ക്ക​​​ര മൈ​​​താ​​​നി​​​യി​​​ല്‍ സ​​​മാ​​​പി​​​ക്കും.

വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 12ന് ​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നു പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം സി​​​ദ്ധാ​​​ര്‍ത്ഥ് വ​​​ര​​​ദ​​​രാ​​​ജ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ര്‍മാ​​​ന്‍ വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍, എ​​​ന്‍ജി​​​ഒ യൂ​​​ണി​​​യ​​​ന്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ശ​​​ശി​​​ധ​​​ര​​​ന്‍, പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ. അ​​​ജി​​​ത് കു​​​മാ​​​ര്‍, സ്വാ​​​ഗ​​​ത​​​സം​​​ഘം ജ​​​ന​​​റ​​​ല്‍ ക​​​ണ്‍വീ​​​ന​​​ര്‍ സീ​​​മ എ​​​സ്. നാ​​​യ​​​ര്‍, കെ.​​​ആ​​​ര്‍. അ​​​നി​​​ല്‍കു​​​മാ​​​ര്‍, വി.​​​കെ. ഉ​​​ദ​​​യ​​​ന്‍, ടി. ​​​ഷാ​​​ജി എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Tags : NGO Union state conference Kottayam

Recent News

Corehub Up