Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Restrictions

Kozhikode

ഉ​പ​രാ​ഷ്്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​നം: നഗരത്തില്‍ ഇ​ന്നും നാ​ളെ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: ഉ​പ​രാ​ഷ്്ട്ര​പ​തി​യു​ടെ കോ​ഴി​ക്കോ​ട് ടൗ​ണി​ല്‍ ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

ഇ​ന്ന് വി​വി​ഐ​പി​യു​ടെ എ​സ്‌​കോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ റി​ഹേ​ഴ്‌​സ​ല്‍ ന​ട​ക്കും. രാ​മ​നാ​ട്ടു​ക​ര എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡ് ജം​ഗ്ഷ​ന്‍-തൊ​ണ്ട​യാ​ട്-​അ​ര​യി​ട​ത്ത് പാ​ലം-മാ​വൂ​ര്‍ റോ​ഡ്-മാ​നാ​ഞ്ചി​റ-പാ​ള​യം- പു​ഷ്പ ജം​ഗ്ഷ​ന്‍-ചാ​ല​പ്പു​റം പാ​ത​ക​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.

യാ​ത്ര​ക്കാ​ര്‍ ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം.

എ​യ​ര്‍​പോ​ര്‍​ട്ട്-റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ര്‍ നേ​ര​ത്തെ പു​റ​പ്പെ​ട​ണം. സി​റ്റി​യി​ലെ റോ​ഡു​ക​ളി​ല്‍ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ യാ​ത്രാ​സ​മ​യ​ത്ത് റൂ​ട്ടി​ല്‍ ഗ​താ​ഗ​തം പൂ​ര്‍​ണ്ണ​മാ​യും നി​യ​ന്ത്രി​ക്കും.

ക​രി​പ്പൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ മ​ലാ​പ്പ​റ​മ്പ്-മെ​ഡി​ക്ക​ല്‍ കോ​ള​ജ് -കു​റ്റി​ക്കാ​ട്ടൂ​ര്‍-പെ​രു​വ​യ​ല്‍-ഊ​ര്‍​ക്ക​ട​വ് പാ​ലം-എ​ട​വ​ണ്ണ​പ്പാ​റ-കൊ​ണ്ടോ​ട്ടി വ​ഴി​യോ വെ​ങ്ങാ​ലി-ബീ​ച്ച് റോ​ഡ്-മീ​ഞ്ച​ന്ത-​രാ​മ​നാ​ട്ടു​ക​ര-കാ​ക്ക​ഞ്ചേ​രി വ​ഴി പോ​കേ​ണ്ട​താ​ണ്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍-ബീ​ച്ച് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വെ​സ്റ്റ്ഹി​ല്‍-ചു​ങ്കം-ബ​ട്ട് റോ​ഡ് ബീ​ച്ച് വ​ഴി​യോ ക്രി​സ്ത്യ​ന്‍ കോ​ള​ജ് വെ​സ്റ്റ്-ഗാ​ന്ധി റോ​ഡ് ജം​ഗ്ഷ​ന്‍ വ​ഴി​യോ പ​ന്നി​യ​ങ്ക​ര-പു​ഷ്പ ജം​ഗ്ഷ​ന്‍-ഫ്രാ​ന്‍​സി​സ് റോ​ഡ് വ​ഴി​യോ പോ​ക​ണം.

കു​ന്ന​മം​ഗ​ലം ഭാ​ഗ​ത്ത് നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ര​ന്തൂ​ര്‍-മൂ​ഴി​ക്ക​ല്‍-മ​ലാ​പ്പ​റ​മ്പ്-എ​ര​ഞ്ഞി​പ്പാ​ലം വ​ഴി സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം. മ​ല​പ്പു​റം-യൂ​ണി​വേ​ഴ്‌​സി​റ്റി ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ രാ​മ​നാ​ട്ടു​ക​ര -ഫ​റോ​ക്ക്-ചെ​റു​വ​ണ്ണൂ​ര്‍-മീ​ഞ്ച​ന്ത-വ​ഴി സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം. കോ​ഴി​ക്കോ​ട് ടൗ​ണി​ല്‍ നി​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ത്തേ​ക്കു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ സ്റ്റേ​ഡി​യം ജം​ഗ്ഷ​ന്‍-പു​തി​യ​റ-കു​തി​ര​വ​ട്ടം റോ​ഡ്- പൊ​റ്റ​മ്മ​ല്‍-പാ​ലാ​ഴി റോ​ഡ്- കെ.​ടി.​താ​ഴം-മ​ഠ​ത്തി​ല്‍ മു​ക്ക്- ചേ​വാ​യൂ​ര്‍ വ​ഴി പോ​ക​ണം.

 

District News

കേ​ര​ള പൊ​ലി​സ് സ്‌​പോ​ര്‍​ട്‌​സ് മീ​റ്റ് ദീ​പ​ശി​ഖാ പ്ര​യാ​ണം: കൊ​ച്ചി​യി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: കേ​ര​ള പൊ​ലി​സ് സ്‌​പോ​ര്‍​ട്‌​സ് മീ​റ്റ് 2026 ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രെ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ര​ത്തണിനോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ല്‍ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും.

സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​ര്യ​ട​നം ന​ട​ത്തി ദീ​പ​ശി​ഖാ പ്ര​യാ​ണം ഇ​ന്ന് വൈ​കുന്നേരം നാ​ലി​ന് ക​ള​മ​ശേ​രി ഡെ​ക്കാ​ത്ത​ല​ണി​നു സ​മീ​പം എ​ത്തും. തൃ​ക്കാ​ക്ക​ര എ​സി​പി ബി​ജോ​യ് ച​ന്ദ്ര​ന്‍ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങും. തു​ട​ര്‍​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ​യും സൈ​ക്കി​ളു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ആ​യി​ര​ത്തോ​ളം മാ​ര​ത്തണ്‍ ഓ​ട്ട​ക്കാ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ട​പ്പ​ള്ളി - പാ​ലാ​രി​വ​ട്ടം വ​ഴി ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ദീ​പ​ശി​ഖ എ​ത്തി​ക്കും. സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ര്‍ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങും.

ദീ​പ​ശി​ഖാ പ്ര​യാ​ണ​വും മാ​ര​ത്തണ്‍ സം​ഘ​വും ക​ട​ന്നു​പോ​കു​ന്ന ക​ള​മ​ശേ​രി എ​സ് സി​എം​എ​സ് മു​ത​ല്‍ ക​ലൂ​ര്‍ സ്റ്റേ​ഡി​യം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ എ​ന്‍​എ​ച്ച്-544, ആ​ലു​വ - എ​റ​ണാ​കു​ളം പി​ഡ​ബ്ല്യു​ഡി റോ​ഡ്, സ്റ്റേ​ഡി​യം പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ല്‍ ഏ​ഴു​വ​രെ ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. യാ​ത്ര​ക്കാ​ര്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ക​യും ബ​ദ​ല്‍ റോ​ഡു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് കൊ​ച്ചി സി​റ്റി പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം; തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ കൊ​ച്ചി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: ഉ​പ​രാ​ഷ്ട്ര​പ​തി​ സി.പി. രാധാകൃഷ്ണന്‍റെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ കൊ​ച്ചി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ 10 മു​ത​ൽ അ​ങ്ക​മാ​ലി​യി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.​ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ കാ​ല​ടി പെ​രു​മ്പാ​വൂ​ർ പു​ത്ത​ൻ​കു​രി​ശ് വ​ഴി എ​റ​ണാ​കു​ള​ത്തേ​യ്ക്ക് പോ​കേ​ണ്ട​താ​ണ്.

12:40 മു​ത​ൽ 2 മ​ണി വ​രെ അ​ങ്ക​മാ​ലി​യി​ൽ നി​ന്ന് ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് യാ​തൊ​രു​വി​ധ വാ​ഹ​ന​ങ്ങ​ളും ക​ട​ത്തി​വി​ടു​ന്ന​ത​ല്ല. എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ 1:25 മു​ത​ൽ 2 മ​ണി വ​രെ മ​റ്റൂ​ർ നാ​യ​ത്തോ​ട് വ​ഴി പോ​കേ​ണ്ട​താ​ണ്.

1 :20 മു​ത​ൽ 2 വ​രെ അ​ത്താ​ണി​യി​ൽ നി​ന്ന് ആ​ലു ഭാ​ഗ​ത്തേ​ക്ക് ഒ​രു വാ​ഹ​ന​വും ക​ട​ത്തി വി​ടു​ന്ന​ത​ല്ല. പ​റ​മ്പ​യം ,ദേ​ശം , പ​റ​വൂ​ർ ക​വ​ല, തോ​ട്ട​ക്കാ​ട്ടു​ക​ര ,അ​ത്താ​ണി​തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് 1:30 മു​ത​ൽ 2 വ​രെ​മെ​യി​ൻ റോ​ഡി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.

ബൈ​പ്പാ​സ് ജം​ഗ്ഷ​ൻ പു​ളി​ഞ്ചോ​ട് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മെ​യി​ൻ റോ​ഡി​ലേ​ക്ക് ഉ​ച്ച​യ്ക്ക് 1:35 മു​ത​ൽ 2 വ​രെ ഒ​രു വാ​ഹ​ന​വും ക​ട​ത്തി വി​ടു​ന്ന​ത​ല്ല. സി​റ്റി​യി​ൽ നി​ന്ന് വ​രു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ രാ​വി​ലെ 10 മു​ത​ൽ ക​ണ്ടെ​യ്ന​ർ റോ​ഡ് ചേ​രാ​ന​ല്ലൂ​ർ വ​രാ​പ്പു​ഴ കൂ​ടി പോ​കേ​ണ്ട​താ​ണ്.

വൈ​കു​ന്നേ​രം 4 :15 മു​ത​ൽ 6 വ​രെ സി​റ്റി​യി​ൽ നി​ന്ന് വ​രു​ന്ന ഒ​രു വാ​ഹ​ന​വും മെ​യി​ൻ റോ​ഡ് വ​ഴി ക​ട​ത്തി​വി​ടു​ന്ന​ത​ല്ല. ഇ​വി​ടു​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​യ്ന​ർ റോ​ഡ് വ​ഴി പോ​കേ​ണ്ട​താ​ണ്. തോ​ട്ട​ക്കാ​ട്ടു​ക​ര പ​റ​വൂ​ർ ക​വ​ല ദേ​ശം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം 5 :20 മു​ത​ൽ 6 മ​ണി വ​രെ മെ​യി​ൻ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല.

District News

തൂ​ഫാ​ൻ ജാ​ഗ​ര​ൻ യാ​ത്ര: ന​ഗ​ര​ത്തി​ൽ നാളെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ആ​ല​പ്പു​ഴ: ല​ഹ​രി​ക്കെ​തി​രേ കേ​ര​ള പോ​ലീ​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ തൂ​ഫാ​ൻ ജാ​ഗ​ര​ൻ ബ​ഹു​ജ​ന റാ​ലി നടത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

ഉ​ദ്ഘാ​ട​ന പ​രി​പാ​ടി നടക്കു​ന്ന ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ഭാ​ഗ​ത്ത് ഉ​ച്ച​യ്ക്കു ശേ​ഷം വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത​ല്ല. തെ​ക്കു​നി​ന്ന് ബൈ​പാ​സ് ഒ​ഴി​വാ​ക്കി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ല​പ്പു​ഴ വെ​ള്ള​ക്കി​ണ​ർ-വ​ഴി​ച്ചേ​രി-ശ​വ​ക്കൊ​ട്ടപാ​ലം വ​ഴി ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക് പോ​കണം. വ​ട​ക്കു​നി​ന്ന് ബൈ​പാ​സ് ഒ​ഴി​വാ​ക്കി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ശ​വ​ക്കോ​ട്ട പാ​ലം-മ​ട്ടാ​ഞ്ചേ​രിപാ​ലം-വൈ​എം​സി​എ പാ​ലം വ​ഴി അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കണം. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം നിർവഹിക്കും.

Kerala

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ഇന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ച്ചി​യി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഡ​ൽ​ഹി​യി​ൽ​നി​ന്നു വി​മാ​ന​മാ​ർ​ഗം നെ​ടു​മ്പാ​ശേ​രി​യി​ൽ ഇ​റ​ങ്ങു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി അ​വി​ടെ​നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ലാ​ണു ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തു​ന്ന​ത്. പെ​രു​ന്ന​യി​ൽ​നി​ന്നു കാ​റി​ൽ എ​സ്ബി കോ​ള​ജി​ലെ​ത്തും.

ച​ങ്ങ​നാ​ശേ​രി​യി​ൽ എ​സ്ബി, എ​ൻ​എ​സ്എ​സ് കോ​ള​ജു​ക​ളു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. വൈ​കി​ട്ട് 3.30നു ​കോ​ള​ജി​ലെ കാ​വു​കാ​ട്ട് ഹാ​ളി​ൽ ന​ട​ക്കു​ന്ന എ​സ്ബി കോ​ളേ​ജ് ശ​താ​ബ്ദി സ​മാ​പ​ന ച​ട​ങ്ങി​ൽ ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി.​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​കും. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.

ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് പു​റ​മേ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് - ഇ​ന്‍റ​ർ കാ​ശി ഐ​എ​സ്എ​ൽ മ​ത്സ​ര​വും കാ​ര​ണ​മാ​ണ് എ​റ​ണാ​കു​ള​ത്ത് ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക. എ​റ​ണാ​കു​ള​ത്ത് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി മു​ത​ൽ ഏ​ഴ് മ​ണി വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.

വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ മെ​ട്രോ ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​താ​കും ഉ​ചി​തം. അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ർ പോ​ലീ​സ് നി​ർ​ദ്ദേ​ശി​ക്കു​ന്ന ബ​ദ​ൽ പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

 

 

 

Kerala

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം, കൊ​ച്ചി​യി​ൽ വെ​ള്ളി​യാ​ഴ്ച ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ച്ചി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. നേ​വ​ല്‍ ബേ​സ്, തേ​വ​ര, എം​ജി റോ​ഡ്, ജോ​സ് ജം​ഗ്ഷ​ന്‍, ബി​ടി​എ​ച്ച്, പാ​ര്‍​ക്ക് അ​വ​ന്യു റോ​ഡ്, മേ​ന​ക, ഷ​ണ്‍​മു​ഖം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​ക

രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യാ​ണ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം രാ​ഷ്ട​പ​തി കോ​ട്ട​യ​ത്തേ​യ്ക്ക് തി​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ കോ​ട്ട​യം പോ​ലീ​സ് ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി റോ​ഡ് മാ​ർ​ഗം കു​മ​ര​ക​ത്തേ​ക്ക് പോ​കും. കു​മ​ര​ക​ത്താ​ണ് ഇ​ന്ന് ത​ങ്ങു​ക. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കു​മ​ക​ര​ക​ത്ത് നി​ന്ന് റോ​ഡ് മാ​ർ​ഗം കോ​ട്ട​യം പോലീ​സ് ഗ്രൗ​ണ്ടി​ൽ എ​ത്തി​യ ശേ​ഷം കൊ​ച്ചി​യി​ലേ​ക്ക് പോ​കും.

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ജി​ല്ല. വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ലാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​പാ​ടി​ക​ള്‍.

Latest News

Corehub Up