x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​രാ​ഷ്്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​നം: നഗരത്തില്‍ ഇ​ന്നും നാ​ളെ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വെബ് ഡെസ്ക്
Published: October 15, 2026 12:56 AM IST | Updated: October 15, 2026 12:56 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ഉ​പ​രാ​ഷ്്ട്ര​പ​തി​യു​ടെ കോ​ഴി​ക്കോ​ട് ടൗ​ണി​ല്‍ ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം നാ​ലു​മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

ഇ​ന്ന് വി​വി​ഐ​പി​യു​ടെ എ​സ്‌​കോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ റി​ഹേ​ഴ്‌​സ​ല്‍ ന​ട​ക്കും. രാ​മ​നാ​ട്ടു​ക​ര എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡ് ജം​ഗ്ഷ​ന്‍-തൊ​ണ്ട​യാ​ട്-​അ​ര​യി​ട​ത്ത് പാ​ലം-മാ​വൂ​ര്‍ റോ​ഡ്-മാ​നാ​ഞ്ചി​റ-പാ​ള​യം- പു​ഷ്പ ജം​ഗ്ഷ​ന്‍-ചാ​ല​പ്പു​റം പാ​ത​ക​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.

യാ​ത്ര​ക്കാ​ര്‍ ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം.

എ​യ​ര്‍​പോ​ര്‍​ട്ട്-റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ര്‍ നേ​ര​ത്തെ പു​റ​പ്പെ​ട​ണം. സി​റ്റി​യി​ലെ റോ​ഡു​ക​ളി​ല്‍ വാ​ഹ​ന പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ യാ​ത്രാ​സ​മ​യ​ത്ത് റൂ​ട്ടി​ല്‍ ഗ​താ​ഗ​തം പൂ​ര്‍​ണ്ണ​മാ​യും നി​യ​ന്ത്രി​ക്കും.

ക​രി​പ്പൂ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ മ​ലാ​പ്പ​റ​മ്പ്-മെ​ഡി​ക്ക​ല്‍ കോ​ള​ജ് -കു​റ്റി​ക്കാ​ട്ടൂ​ര്‍-പെ​രു​വ​യ​ല്‍-ഊ​ര്‍​ക്ക​ട​വ് പാ​ലം-എ​ട​വ​ണ്ണ​പ്പാ​റ-കൊ​ണ്ടോ​ട്ടി വ​ഴി​യോ വെ​ങ്ങാ​ലി-ബീ​ച്ച് റോ​ഡ്-മീ​ഞ്ച​ന്ത-​രാ​മ​നാ​ട്ടു​ക​ര-കാ​ക്ക​ഞ്ചേ​രി വ​ഴി പോ​കേ​ണ്ട​താ​ണ്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍-ബീ​ച്ച് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വെ​സ്റ്റ്ഹി​ല്‍-ചു​ങ്കം-ബ​ട്ട് റോ​ഡ് ബീ​ച്ച് വ​ഴി​യോ ക്രി​സ്ത്യ​ന്‍ കോ​ള​ജ് വെ​സ്റ്റ്-ഗാ​ന്ധി റോ​ഡ് ജം​ഗ്ഷ​ന്‍ വ​ഴി​യോ പ​ന്നി​യ​ങ്ക​ര-പു​ഷ്പ ജം​ഗ്ഷ​ന്‍-ഫ്രാ​ന്‍​സി​സ് റോ​ഡ് വ​ഴി​യോ പോ​ക​ണം.

കു​ന്ന​മം​ഗ​ലം ഭാ​ഗ​ത്ത് നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ര​ന്തൂ​ര്‍-മൂ​ഴി​ക്ക​ല്‍-മ​ലാ​പ്പ​റ​മ്പ്-എ​ര​ഞ്ഞി​പ്പാ​ലം വ​ഴി സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം. മ​ല​പ്പു​റം-യൂ​ണി​വേ​ഴ്‌​സി​റ്റി ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ രാ​മ​നാ​ട്ടു​ക​ര -ഫ​റോ​ക്ക്-ചെ​റു​വ​ണ്ണൂ​ര്‍-മീ​ഞ്ച​ന്ത-വ​ഴി സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം. കോ​ഴി​ക്കോ​ട് ടൗ​ണി​ല്‍ നി​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ത്തേ​ക്കു​ള്ള ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ സ്റ്റേ​ഡി​യം ജം​ഗ്ഷ​ന്‍-പു​തി​യ​റ-കു​തി​ര​വ​ട്ടം റോ​ഡ്- പൊ​റ്റ​മ്മ​ല്‍-പാ​ലാ​ഴി റോ​ഡ്- കെ.​ടി.​താ​ഴം-മ​ഠ​ത്തി​ല്‍ മു​ക്ക്- ചേ​വാ​യൂ​ര്‍ വ​ഴി പോ​ക​ണം.

 

Tags : Traffic restrictions NattuVishesham DistrictNews

Recent News

Corehub Up