മുണ്ടക്കയം ഈസ്റ്റ്: ഉമ്മന് ചാണ്ടി ഫൗണ്ടേഷന് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ഉമ്മന് ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. സിറിയക് തോമസ് എംഎല്എ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി കെ.ആര്. വിജയന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മിനി സാബു മുഖ്യപ്രഭാഷണവും ഡിസിസി ജനറല് സെക്രട്ടറി ഷാജഹാന് മഠത്തില് അസ്മരണ പ്രഭാഷണവും നടത്തി. ഉമ്മന് ചാണ്ടി സ്മാരക ധാന്യ കിറ്റുകളുടെ വിതരണം കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോര്ജ് ജോസഫ് നിര്വഹിച്ചു.
ഫൗണ്ടേഷന് മണ്ഡലം പ്രസിഡന്റ് വി.സി. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ് പി. തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നൗഷാദ് വെംബ്ലി, കെ.കെ. ജീവമോള്, നേതാക്കളായ സണ്ണി ആന്റണി, ഷിനോജ് ജേക്കബ്, സണ്ണി തട്ടുങ്കല്, സി.ടി. മാത്യു, ഷീബാ ബിനോയ്, കെ.എല്. ദാനിയേല്, സിജോ ഉള്ളാട്ട്, ജോസുകുട്ടി, കെ.എന്. രാമദാസ് എന്നിവര് പ്രസംഗിച്ചു. ചടങ്ങിൽ 200 പേര്ക്ക് ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു.