x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: July 22, 2026 11:34 PM IST | Updated: July 22, 2026 11:34 PM IST

അ​നു​സ്മ​ര​ണം സി​റി​യ​ക് തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: ഉ​മ്മ​ന്‍ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍ പെ​രു​വ​ന്താ​നം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. സി​റി​യ​ക് തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ക്ഷാ​ധി​കാ​രി കെ.​ആ​ര്‍. വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മി​നി സാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ന്‍ മ​ഠ​ത്തി​ല്‍ അ​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഉ​മ്മ​ന്‍​ ചാ​ണ്ടി സ്മാ​ര​ക ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.

ഫൗ​ണ്ടേ​ഷ​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​സി. ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പി.​ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നൗ​ഷാ​ദ് വെം​ബ്ലി, കെ.​കെ. ജീ​വ​മോ​ള്‍, നേ​താ​ക്ക​ളാ​യ സ​ണ്ണി ആ​ന്‍റ​ണി, ഷി​നോ​ജ് ജേ​ക്ക​ബ്, സ​ണ്ണി ത​ട്ടു​ങ്ക​ല്‍, സി.​ടി. മാ​ത്യു, ഷീ​ബാ ബി​നോ​യ്, കെ.​എ​ല്‍. ദാ​നി​യേ​ല്‍, സി​ജോ ഉ​ള്ളാ​ട്ട്, ജോ​സു​കു​ട്ടി, കെ.​എ​ന്‍. രാ​മ​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ 200 പേ​ര്‍​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews Umm Chandy

Recent News

Corehub Up