Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Veena George

ആ​യു​ധ​മു​പ​യോ​ഗി​ച്ച് വീ​ണാ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി എ.​എ​ൻ.​ഷം​സീ​ർ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​വ​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ.​ ആ​യു​ധം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണം ന​ട​ന്നു​വെ​ന്ന് താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല.

മ​ന്ത്രി​യെ ക​ണ്ട​പ്പോ​ൾ അ​വ​ർ വ​ള​രെ അ​വ​ശ​യാ​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും അ​താ​ണ് താ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സ​ഭാം​ഗം അ​വ​ശ​യാ​യി പ്ലാ​റ്റ്ഫോ​മി​ൽ ഇ​രി​ക്കു​മ്പോ​ൾ വ​ന്ദേഭാ​ര​തി​ൽ ക​യ​റി പോ​കാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ല. അ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മാ​യി​രു​ന്നു.

അ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും സ്‌​പീ​ക്ക​ർ വി​ശ​ദീ​ക​രി​ച്ചു. വ​നി​താ മ​ന്ത്രി​ക്ക് നേ​രെ എ​ന്തു​കൊ​ണ്ട് കെ​എ​സ്‌​യു പെ​ൺ​കു​ട്ടി​ക​ൾ സ​മ​ര​ത്തി​ന് വ​ന്നി​ല്ല. സ​മ​ര​ത്തി​നു പോ​യാ​ൽ ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി വ​രും. ജ​യി​ലി​ൽ കി​ട​ത്തി​യ​ത് എ​ന്തോ അ​പ​രാ​ധം എ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ​റ​യു​ന്ന​ത്.

ജ​നാ​ധി​പ​ത്യ​ത്തി​ൽ സ​മ​രം ചെ​യ്യാ​നും പ്ര​തി​ഷേ​ധി​ക്കാ​നും അ​വ​കാ​ശ​മു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​യി​ലി​ലും കി​ട​ക്കേ​ണ്ടി വ​രും. മു​ൻ​പ് ത​ങ്ങ​ൾ​ക്കെ​തി​രെ​യും വ​ധ​ശ്ര​മ​ക്കേ​സു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഷം​സീ​ർ പ​റ​ഞ്ഞു.

Kerala

സി​പി​എം അ​തി​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ച് വി.​ഡി. സ​തീ​ശ​ൻ, എം.​വി. ഗോ​വി​ന്ദ​നും മ​ന്ത്രി വീ​ണാ ജോ​ർ​ജും പ​ച്ച​ക്ക​ള്ളം പ​റ​യു​ന്നു

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് എ​തി​രെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ സ​മ​രം തി​ക​ച്ചും സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്തേ​ക്ക് ഒ​രു കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രും പോ​യി​ട്ടി​ല്ല. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ത്തേ​യ്ക്ക് മ​ന്ത്രി വീ ​ണാ ജോ​ർ​ജ് ആ​ക്രോ​ശി​ച്ച് കൊ​ണ്ടു​വ​രി​ക​യാ​ണ് ഉ​ണ്ടാ​യ​ത്. പോ​ലീ​സ് ഇ​വ​രെ ത​ട​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. റെ​യി​ൽ​വേ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു എ​ന്നി​ട്ടും കെ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​തി​രെ ഒ​രു തെളിവും ക​ണ്ടെ​ത്താ​നാ​യി​ല്ല.

മ​ന്ത്രി​യു​ടെ ക​യ്യി​ലെ പ​രു​ക്ക് നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്നു. അ​ത് ഇ​ന്ന​ലെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം ഉ​ണ്ടാ​യ​ത​ല്ല. ആ​രോ​ഗ്യ​മ​ന്ത്രി ത​ട്ടി​വി​ട്ട പ​ച്ച​ക്ക​ള്ള​ത്തി​ന്‍റെ പു​റ​ത്ത് കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യ അ​ക്ര​മ​ങ്ങ​ളാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ‌ അ​ഴി​ച്ചു​വി​ട്ട​ത്. കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് അ​ക്ര​മി​ക്കു​ക​യും കോ​ൺ​ഗ്ര​സി​ന്‍റെ പു​തു​യു​ഗ യാ​ത്ര​യു​ടെ ച്ര​ച​ര​ണ സാ​മ​ഗ്രി​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രെ ഏ​തെ​ങ്ക​ലും ത​ര​ത്തി​ലു​ള്ള അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ തെ​ളി​വു​മാ​യി വ​ര​ട്ടെ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ആ​രോ​ഗ്യ​മ​ന്ത്ര ഇ​പ്പൊ​ൾ കേ​ര​ള​ത്തി​ൽ പ​രി​ഹാ​സ്യ ക​ഥാ​പാ​ത്രം ആ​ണ്. സ​ർ​ക്കാ​രി​നും ആ​രോ​ഗ്യ മ​ന്ത്രി​ക്കും എ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ വ​ഴി​ത്തി​രി​ച്ചു വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ പൊ​ളി​ഞ്ഞു പോ​യ​തി​ന്‍റെ വി​ഷ​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പു​തു​യു​ട യാ​ത്ര​യ്ക്ക് എ​തി​രെ തീ​ർ​ക്കു​ന്ന​ത്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ക​ഴു​ത്ത് പി​ടി​ച്ച് തി​രി​ച്ചു​വെ​ന്നും കൈ ​പി​ടി​ച്ച് വ​ലി​ച്ചു​വെ​ന്നും മ​റ്റു​മു​ള്ള സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ​യും വി.​ഡി. സ​തീ​ശ​ൻ ശ​ക്ത​മാ യി ​അ​പ​ല​പി​ച്ചു.

 

Kerala

ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത നീ​ക്കം: മ​ന്ത്രി വീണാ ജോർജ്

കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ഒ​പി ആ​ന്‍​ഡ് ഡ​യ​ഗ്‌​നോ​സ്റ്റി​ക് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗം വെ​ന്‍റിലേ​റ്റ​റി​ലാ​ണെ​ന്ന വി​ദേ​ശ കു​ത്ത​ക​മ​രു​ന്ന് ക​മ്പ​നി​ക​ളു​ടെ പ്ര​ചാ​ര​ണം മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും വീ​ണാ ജോ​ര്‍​ജ് കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ മി​ക്ക​വ​യും വി​ദേ​ശ ക​മ്പ​നി​ക​ള്‍ ഏ​റ്റെ​ടു​ത്തുക​ഴി​ഞ്ഞു.

വി​ദേ​ശ​ത്ത് ആ​ശു​പ​ത്രി​ക​ള്‍ ന​ട​ത്തു​ന്ന ക​മ്പ​നി​ക​ള​ല്ല, മ​റി​ച്ച് മ​രു​ന്നുക​മ്പ​നി​ക​ളാ​ണ് പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും 80ഉം 90 ​ഉം ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​ര്‍ മു​ട​ക്കി​യ പ​ണം തി​രി​കെ​പ്പി​ടി​ക്ക​ണ​മെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലെ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ മേ​ഖ​ല ത​ക​ര​ണം. ഇ​തു മു​ന്നി​ല്‍​ക​ണ്ടാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്ക​ങ്ങ​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ചി​കി​ത്സ വേ​ണ്ട​ത് സി​സ്റ്റ​ത്തി​ന്; വീ​ണാ ജോ​ർ​ജി​നെ വെ​ല്ലു​വി​ളി​ച്ച് കെ​ജി​എം​സി​ടി​എ

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ പി​ഴ​വി​ൽ ഡോ. ​ഷാ​ഹി​ദ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ൽ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന കെ​ജി​എം​സി​ടി​എ. ചി​കി​ത്സ വേ​ണ്ട​ത് സി​സ്റ്റ​ത്തി​നാ​ണെ​ന്നും ഒ​റ്റ​മൂ​ലി കൊ​ണ്ട് പ​രി​ഹാ​രം കാ​ണാ​നാ​വി​ല്ലെ​ന്നും സം​ഘ​ട​ന പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കും മു​ൻ​പു​ള്ള സ​സ്പെ​ൻ​ഷ​ൻ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സി​സ്റ്റം ഇ​ങ്ങ​നെ എ​ങ്കി​ൽ ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടും. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന് പ​ത്ത് വ​ർ​ഷ​മാ​യി പ​റ​യു​ന്നു. ആ​ശു​പ​ത്രി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത് മ​ന്ത്രി​യ​ല്ല. ഡോ​ക്ട​ർ​മാ​രാ​ണ്. ആ​ശു​പ​ത്രി​ക​ളി​ലെ കു​റ​വ് അ​റി​യു​ന്ന​ത് ഞ​ങ്ങ​ൾ​ക്കാ​ണെ​ന്നും എ​ല്ലാ സൗ​ക​ര്യ​വും ഉ​ണ്ടെ​ന്നാ​ണോ ക​രു​തു​ന്ന​തെ​ന്നും ഇ​വ​ർ ചോ​ദി​ച്ചു.

ആ​രോ​ഗ്യ മ​ന്ത്രി സം​വാ​ദ​ത്തി​ന് ത​യാ​റാ​ണോ​യെ​ന്നും ഡോ​ക്ട​ർ​മാ​ർ ചോ​ദി​ച്ചു. ഒ​രി​ക്ക​ൽ പോ​ലും കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ല. പ​രി​മി​തി​ക​ൾ സ​ഹി​ച്ച് ഇ​നി ജോ​ലി ചെ​യ്യാ​നി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കേ​ണ്ട​ത് ത​ല​പ്പ​ത്ത് ഇ​രി​ക്കു​ന്ന​വ​രാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.

Kerala

മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ൽ റീ​ത്ത് വയ്​ക്കാ​ൻ പ​റ​യു​ന്ന​ത​ല്ല എന്‍റെ ജോ​ലി: വി.​ഡി.സ​തീ​ശ​ൻ

കൊ​ച്ചി: ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​ന് പി​ന്നി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നാ​ണെ​ന്ന വീ​ണാ ജോ​ർ​ജി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്. മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ൽ റീ​ത്ത് വെ​ക്കാ​ൻ പ​റ​യു​ന്ന​ത​ല്ല ത​ന്‍റെ ജോ​ലി.

മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ലേ​ക്ക് ക​യ​റി​യു​ള്ള സ​മ​ര​ത്തോ​ട് യോ​ജി​പ്പി​ല്ല. ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്കും പ​റ​വൂ​രി​ലെ വീ​ട്ടി​ലേ​ക്കു ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധം ന​ട​ത്തി. എ​ന്നാ​ൽ കേ​സ് എ​ടു​ത്ത​ത് ത​ന്നെ കാ​ണാ​ൻ വ​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സി​സ്റ്റം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

പൊ​തു​ആ​രോ​ഗ്യ മേ​ഖ​ല സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മ്പോ​ൾ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സ​മ​ഗ്ര​മാ​റ്റ​മു​ണ്ടാ​കും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി​യു​ടെ പ​ങ്ക് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്ക​ണം. തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്.

അ​റ​സ്റ്റി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നു. സ​ർ​ക്കാ​രി​ന് എ​തി​രാ​യ ആ​രോ​പ​ണം വ​ഴി തി​രി​ച്ച് വി​ടാ​നാ​ണ് ശ്ര​മി​ച്ച​ത്. ത​ന്ത്രി ജ​യി​ലി​ൽ കി​ട​ന്ന​തി​ൽ അ​ന്വേ​ഷ​ണം വേ​ണം. ത​ന്ത്രി എ​ന്ത് കു​റ്റം ചെ​യ്തുവെന്ന് എ​സ്ഐ​ടി പ​റ​യ​ണം. ഹൈ​കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ്; മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം : വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ൽ വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു.

തു​ട​ർ​ന്ന് പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ മ​ന്ത്രി എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്‌​ച​യാ​ണ് കൊ​ല്ലം​കോ​ണം സ്വ​ദേ​ശി​യാ​യ ബി​സ്‌​മി​ൻ മ​രി​ച്ച​ത്. ക​ടു​ത്ത ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വ് വി​ള​പ്പി​ൽ​ശാ​ല​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. അ​വി​ടെ​വ​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ പോ​ലും ന​ൽ​കാ​തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​മ്പോ​ഴേ​ക്കും ബി​സ്മി​ൻ മ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബി​സ്‌​മി​ന്‍റെ കു​ടും​ബം മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

 

 

 

 

Kerala

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തി​യ ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വം; മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി  

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തി​യ ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് റി​പ്പോ​ർ​ട്ട് തേ​ടി. കാ​യം​കു​ളം പു​തു​ക്കാ​ട് സ്വ​ദേ​ശി മ​ജീ​ദ് (53), ഹ​രി​പ്പാ​ട് സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ൻ(60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ണു​ബാ​ധ​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഡ​യാ​ലി​സി​സി​നി​ടെ വി​റ​യ​ലും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട ര​ണ്ടു പേ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. പ​രാ​തി​ക്ക് പി​ന്നാ​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ട​ച്ചു​പൂ​ട്ടി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണോ പു​റ​ത്തു നി​ന്നാ​ണോ രോ​ഗി​ക​ൾ​ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

Kerala

പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​റ്റ് ലെ​വ​ൽ റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

പ​ക്ഷി​പ്പ​നി ഇ​തു​വ​രെ മ​നു​ഷ്യ​രെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മു​ൻ ക​രു​ത​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളിൽ പ​രി​ശീ​ല​നം സി​ദ്ധി​ച്ച വ​ൺ ഹെ​ൽ​ത്ത് ക​മ്യൂ​ണി​റ്റി വോ​ള​ന്‍റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്തും. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

ച​ത്ത പ​ക്ഷി​ക​ളെ​യോ രോ​ഗം ബാ​ധി​ച്ച​വ​യെ​യോ കൈ​കാ​ര്യം ചെ​യ്യ​രു​തെ​ന്നും ന​ന്നാ​യി പാ​ച​കം ചെ​യ്‌​ത മാം​സ​വും മു​ട്ട​യും മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ​ക്ഷി​ക​ളു​ടെ പ​ച്ച​മാം​സം, കാ​ഷ്ടം എന്നിവ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്ക് റി​സ്‌​ക്‌ കൂ​ടു​ത​ലാ​ണ്.

ഇ​വ​ർ മാ​സ്‌​ക്കു​ക​ൾ, കൈ​യു​റ​ക​ൾ തു​ട​ങ്ങി​യ സു​ര​ക്ഷാ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം. മാം​സം ന​ല്ല​തു​പോ​ലെ വേ​വി​ച്ച് ക​ഴി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.

Kerala

പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രി ത​ള​ര​രു​ത്... കേ​ര​ളം നി​ന​ക്കൊ​പ്പം; രാ​ഹു​ലി​നെ​തി​രെ പ​രാ​തി​ ന​ൽ​കി​യ യു​വ​തി​യെ പി​ന്തു​ണ​ച്ച് വീ​ണാ ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രി ത​ള​ര​രു​ത്... കേ​ര​ളം നി​ന​ക്കൊ​പ്പ​മു​ണ്ടെ​ന്ന് മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. യു​വ​തി പ​രാ​തി ന​ൽ​കി​യാ​ൽ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്ന് മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം നേ​രി​ട്ടെ​ത്തി തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ​യാ​ണ് യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി കൈ​മാ​റി​യ​ത്. തു​ട​ർ​ന്ന് പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. വാ​ട്‌സ് ആപ്പ് ചാ​റ്റു​ക​ളും ഓ​ഡി​യോ സം​ഭാ​ഷ​ണ​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യാ​ണ് കൈ​മാ​റി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ​വ​ച്ച് ക്രൈം​ബ്രാ​ഞ്ച് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ്.

അ​തേ​സ​മ​യം രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Kerala

മ​ന്ത്രി വീ​ണാ ജോ​ർ​ജ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മി​ന്ന​ൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗം, ഐ​സി​യു​ക​ള്‍, ന്യൂ​റോ കാ​ത്ത് ലാ​ബ്, മ​ള്‍​ട്ടി സ്‌​പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക്, നൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം, സി​ടി സ്‌​കാ​ന്‍, വാ​ര്‍​ഡു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ന്ത്രി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ജീ​വ​ന​ക്കാ​രു​മാ​യും രോ​ഗി​ക​ളു​മാ​യും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യും മ​ന്ത്രി സം​സാ​രി​ച്ചു. ട്രെ​യി​നി​ല്‍ നി​ന്നും അ​ക്ര​മി ത​ള്ളി​യി​ട്ട​തി​നെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ശ്രീ​ക്കു​ട്ടി​യേ​യും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. തുടർന്ന് ശ്രീ​ക്കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​മാ​യി മ​ന്ത്രി ച​ർ​ച്ച​യും ന​ട​ത്തി.

ശ്രീ​കു​ട്ടി​യു​ടെ ചി​കി​ത്സാ വി​വ​ര​ങ്ങ​ള്‍ ഡോ​ക്ട​ര്‍​മാ​രു​മാ​യി സം​സാ​രി​ച്ച​ശേ​ഷ​മാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ശി​വ​പ്രി​യ​യു​ടെ മ​ര​ണം; മ​ന്ത്രി വീ​ണാ ജോ​ർ​ജ് റി​പ്പോ​ര്‍​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ക​രി​ക്ക​കം സ്വ​ദേ​ശി​നി ശി​വ​പ്രി​യ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​ക്കെ​തി​രെ ശി​വ​പ്രി​യ​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. പ്ര​ത്യേ​ക ടീ​മി​നെ വ​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ട് ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി​യ​താ​യി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം എ​സ്എ​ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്കു​ശേ​ഷ​വും പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. ബി​ജെ​പി നേ​താ​വ് വി.​മു​ര​ളീ​ധ​ര​നൊ​പ്പ​മാ​ണ് ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. സു​പ്രീം​കോ​ട​തി മാ​ര്‍​ഗ​നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രി​ക്ക​ണം അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​വ​ശ്യം.

ഇ​ക്കാ​ര്യം സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കാ​മെ​ന്ന് സൂ​പ്ര​ണ്ട് ച​ര്‍​ച്ച​യി​ൽ അ​റി​യി​ച്ചു. അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ 22ന് ​എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശി​വ​പ്രി​യ​യു​ടെ പ്ര​സ​വം.

പി​ന്നീ​ട് പ​നി ബാ​ധി​ച്ച ശി​വ​പ്രി​യ​യെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ര​ണം സം​ഭ​വി​ച്ച​ത്. ശി​വ​പ്രി​യ​യ്ക്ക് എ​ല്ലാ ചി​കി​ത്സ​യും ന​ല്‍​കി​യെ​ന്നാ​ണ് എ​സ്എ​ടി ആ​ശു​പ​ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

District News

ജീ​വി​തംകൊ​ണ്ട് ലോ​ക​ത്തോ​ട് സാ​ക്ഷ്യം പ​റ​യണം: മന്ത്രി വീ​ണാ ജോ​ർ​ജ്

മാ​ന്നാ​ർ: ജീ​വി​തംകൊ​ണ്ട് ലോ​ക​ത്തോ​ട് സാ​ക്ഷ്യം പ​റ​യേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം ന​മു​ക്ക് ഉ​ണ്ടെ ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഫെ​ലോ​ഷി​പ് ഗു​രു​സ്‌​മൃ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. വി​വേ​ക​ത്തോ​ടെ മ​നസു​ക​ളെ ചേ​ർ​ത്തുപി​ടി​ക്കാ​നും മ​ന​സി​ലാ​ക്കാ​നും എ​സ്ഡിഒഎ​ഫ് പ്ര​വ​ർ​ത്ത​ക​രി​ലൂ​ടെ സ​മൂ​ഹ​ത്തി​നു സാ​ധ്യ​മാ​ക​ട്ടെ​യെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗീ​വ​ർ​ഗീ​സ് മാ​ർ പീ​ല​ക്‌​സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രു​മ​ല​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത് സ​ർ​വ​ർ​ക്കും സ​മാ​രാ​ധ്യ​നാ​യ ഗു​രു​വി​ന്‍റെ ജീ​വി​തംമൂ​ല​മാ​ണെ​ന്ന് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി​യ എം ​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ്. ദൈ​വ​ത്തോ​ടും സ​ഭ​യോ​ടും സ​മൂ​ഹ​ത്തോ​ടും ഉ​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ദൈ​വ​ത്തി​നും മ​നു​ഷ്യ​ർ​ക്കും മു​മ്പി​ൽ നീ​തീ​ക​രി​ക്ക​പ്പെ​ട്ട് നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യ​ട്ടെ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​ദി​ക ട്രെ​സ്റ്റി ഫാ. ​ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ബി​ജു ടി. ​മാ​ത്യു പു​ത്ത​ൻ​കാ​വ് , ഫാ. ​ജെ. മാ​ത്യു​കു​ട്ടി, അ​ൽ​മാ​യ ട്രസ്റ്റി റോ​ണി വ​ർ​ഗീ​സ്, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു കെ. ​ഏ​ബ്ര​ഹാം കേ​ന്ദ്ര ട്ര​ഷ​റാ​ർ ഉ​മ്മ​ൻ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

സ്ത്രീ ​സു​ര​ക്ഷി​ത കേ​ര​ളം ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​സു​ര​ക്ഷി​ത കേ​ര​ളം ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ളും സു​ര​ക്ഷി​ത ഗ്രാ​മ​ങ്ങ​ളു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജെ​ൻ​ഡ​ർ സെ​ൻ​സി​റ്റീ​വ് പ്ലാ​നിം​ഗ് ന​ട​പ്പി​ലാ​ക്കും. ജെ​ൻ​ഡ​ർ പാ​ർ​ക്ക് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളോ​ട് "സീ​റോ ടോ​ള​റ​ൻ​സ്' ഉ​ള്ള സം​സ്ഥാ​ന​മാ​കാ​നാ​ണ് 2031ൽ ​കേ​ര​ളം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നു​ള്ള ഊ​ർ​ജി​ത​മാ​യ ന​ട​പ​ടി​ക​ൾ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ഗാ​ർ​ഹി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ലു​റ​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കും. വി​ജ്ഞാ​ന കേ​ര​ള​വു​മാ​യി സ​ഹ​ക​രി​ച്ച് നൈ​പു​ണി​ക പ​രി​ശീ​ല​ന​വും അ​തോ​ടൊ​പ്പം ഉ​പ​ജീ​വ​നം ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്ന​വ​രെ സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് 77 സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രെ കൂ​ടി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. എ​ൻ​ജി​ഒ​ക​ളെ കൂ​ടി ഇ​തി​ന്‍റെ ഭാ​ഗ​മാ​ക്കി.

ആ​ഭ്യ​ന്ത​ര വ​കു​പ്പ് എ​ല്ലാ ജി​ല്ല​ക​ളി​ലും വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ൻ തു​ട​ങ്ങു​ക​യും പോ​ലീ​സ് സേ​ന​യി​ലെ വ​നി​താ പ്രാ​തി​നി​ധ്യം 11 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. അ​ത് 50 ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ലോ​ക​ത്തു​ള്ള എ​ല്ലാ രോ​ഗ​ങ്ങ​ളും കേ​ര​ള​ത്തി​ലു​ണ്ട്. എ​ന്നി​ട്ടും ന​മ്പ​ർ വ​ൺ എ​ന്ന് പ​റ​യു​ന്നു: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

കോ​വി​ഡി​ന് ശേ​ഷം കേ​ര​ള​ത്തി​ൽ മ​ര​ണ​നി​ര​ക്ക് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ർ​ധി​ക്കു​ന്നു. ലോ​ക​ത്തു​ള്ള എ​ല്ലാ രോ​ഗ​ങ്ങ​ളും കേ​ര​ള​ത്തി​ലു​ണ്ട്. എ​ന്നി​ട്ടും ന​മ്പ​ർ വ​ൺ കേ​ര​ളം എ​ന്ന് പ​റ​യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ ച​ർ​ച്ച​യി​ൽ വി​മ​ർ​ശി​ച്ചു.

മ​റ്റു​ള്ള സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​സം​വി​ധാ​നം, ശി​ശു​മ​ര​ണ നി​ര​ക്ക് കു​റ​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി നേ​ട്ട​ങ്ങ​ൾ കേ​ര​ള​ത്തി​നു​ണ്ട്. പ​ക്ഷേ, ഇ​തെ​ല്ലാം ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. കേ​ര​ളം പ​ത്തി​രു​പ​ത്ത​ഞ്ച് വ​ർ​ഷം പി​ന്നി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം അ​തി​വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കു​ക​യാ​ണെ​ന്നും വീ​ട്ടി​ൽ കു​ളി​ച്ച​വ​ര്‍ പോ​ലും രോ​ഗം വ​ന്ന് മ​രി​ക്കു​ന്നു​വെ​ന്നും പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ലെ ച​ര്‍​ച്ച​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക​പ്പി​ത്താ​ൻ ഉ​ണ്ടാ​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ക​പ്പ​ൽ മു​ങ്ങി​യെ​ന്നും പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച പ്ര​തി​പ​ക്ഷ എം​എ​ൽ​എ എ​ൻ. ഷം​സു​ദ്ദീ​ൻ പ​രി​ഹ​സി​ച്ചു. 100 ഓ​ളം പേ​ർ​ക്ക് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി. അ​പൂ​ര്‍​വ​മാ​യി മാ​ത്രം ബാ​ധി​ക്കു​ന്ന രോ​ഗം കേ​ര​ള​ത്തി​ല്‍ പ​ട​ര്‍​ന്നു പി​ടി​ക്കു​മ്പോ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​ട്ടി​ല്‍ ത​പ്പു​ക​യാ​ണ്. ശാ​സ്ത്രീ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നാ​കു​ന്നി​ല്ല. എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന് അ​റി​യി​ല്ലെ​ന്നും ഷം​സു​ദീ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

ആ​രോ​ഗ്യ​വ​കു​പ്പ് മ​ര​ണ​നി​ര​ക്ക് പൂ​ഴ്ത്തി​വെ​ക്കു​ക​യാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ വി​ഷ​യം ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. പ​ട്ടി​ക പ​രി​ഷ്‌​ക​രി​ച്ച​പ്പോ​ള്‍ എ​ണ്ണം 19 ആ​യി. ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 66 എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക്. വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച് മേ​നി ന​ടി​ക്കാ​നു​ള​ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​രും വ​കു​പ്പും ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, രോ​ഗ വ്യാ​പ​നം ത​ട​യാ​നാ​കു​ന്നി​ല്ല.

ഉ​റ​വി​ടം ക​ണ്ടെ​ത്തി രോ​ഗം ത​ട​യു​ന്ന​തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു. കു​ള​ത്തി​ല്‍ കു​ളി​ച്ച​വ​ര്‍​ക്കാ​ണു രോ​ഗം വ​രു​ന്ന​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ വീ​ട്ടി​ല്‍ കു​ളി​ച്ച​വ​രും രോ​ഗം വ​ന്നു മ​രി​ച്ചു. പി​റ​ന്നു നാ​ലു മാ​സ​മാ​യ കു​ഞ്ഞും മ​രി​ച്ചു. ന​മ്പ​ര്‍ വ​ണ്‍ എ​ന്നു പ​റ​യു​മ്പോ​ഴും പ്ര​തി​സ​ന്ധി നേ​രി​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

നി​പ​യി​ലും മ​സ്തി​ഷ്ക ജ്വ​ര​ത്തി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. എ​ന്നി​ട്ടും ആ​രോ​ഗ്യ മ​ന്ത്രി പ​ല​രെ​യും പ​ഴി ചാ​രു​ക​യാ​ണ്. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലാ​ത്ത 2018ലെ ​റി​പ്പോ​ര്‍​ട്ട് 2013ലേ​താ​ണെ​ന്ന് പ​റ​ഞ്ഞ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ പ​ഴി​ചാ​രി കെ.​കെ. ശൈ​ല​ജ​യെ അ​ടി​ക്കാ​നു​ള്ള സൂ​ത്ര​മാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി പ്ര​യോ​ഗി​ച്ച​ത്. പ​ര​സ്പ​രം പ​ഴി​ചാ​രി, ത​ന്‍റെ കാ​ല​ത്ത് എ​ല്ലാം ശ​രി​യാ​ണെ​ന്നു വ​രു​ത്തു​ക​യാ​ണോ മ​ന്ത്രി ചെ​യ്യേ​ണ്ട​തെ​ന്നും ഷം​സു​ദീ​ന്‍ ചോ​ദി​ച്ചു.

Kerala

പാ​ല​ക്കാ​ട്ട് മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം

പാ​ല​ക്കാ​ട്: മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന് നേ​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. പാ​ല​ക്കാ​ട് കാ​ഴ്ച​പ​റ​മ്പി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.

മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് പി​ന്നാ​ലെ ഓ​ടി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രി​ങ്കൊ​ടി വീ​ശു​ക​യാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കെ​ട്ടി​ടം ഇ​ടി​ഞ്ഞുവീ​ണ് വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​ത്.

Latest News

Corehub Up