x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം അ​തി​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ച്ച് വി.​ഡി. സ​തീ​ശ​ൻ, എം.​വി. ഗോ​വി​ന്ദ​നും മ​ന്ത്രി വീ​ണാ ജോ​ർ​ജും പ​ച്ച​ക്ക​ള്ളം പ​റ​യു​ന്നു


Published: February 26, 2026 10:53 AM IST | Updated: February 26, 2026 10:53 AM IST

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് എ​തി​രെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ സ​മ​രം തി​ക​ച്ചും സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്തേ​ക്ക് ഒ​രു കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രും പോ​യി​ട്ടി​ല്ല. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ത്തേ​യ്ക്ക് മ​ന്ത്രി വീ ​ണാ ജോ​ർ​ജ് ആ​ക്രോ​ശി​ച്ച് കൊ​ണ്ടു​വ​രി​ക​യാ​ണ് ഉ​ണ്ടാ​യ​ത്. പോ​ലീ​സ് ഇ​വ​രെ ത​ട​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. റെ​യി​ൽ​വേ പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു എ​ന്നി​ട്ടും കെ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​തി​രെ ഒ​രു തെളിവും ക​ണ്ടെ​ത്താ​നാ​യി​ല്ല.

മ​ന്ത്രി​യു​ടെ ക​യ്യി​ലെ പ​രു​ക്ക് നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്നു. അ​ത് ഇ​ന്ന​ലെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം ഉ​ണ്ടാ​യ​ത​ല്ല. ആ​രോ​ഗ്യ​മ​ന്ത്രി ത​ട്ടി​വി​ട്ട പ​ച്ച​ക്ക​ള്ള​ത്തി​ന്‍റെ പു​റ​ത്ത് കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യ അ​ക്ര​മ​ങ്ങ​ളാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ‌ അ​ഴി​ച്ചു​വി​ട്ട​ത്. കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് അ​ക്ര​മി​ക്കു​ക​യും കോ​ൺ​ഗ്ര​സി​ന്‍റെ പു​തു​യു​ഗ യാ​ത്ര​യു​ടെ ച്ര​ച​ര​ണ സാ​മ​ഗ്രി​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രെ ഏ​തെ​ങ്ക​ലും ത​ര​ത്തി​ലു​ള്ള അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ തെ​ളി​വു​മാ​യി വ​ര​ട്ടെ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ആ​രോ​ഗ്യ​മ​ന്ത്ര ഇ​പ്പൊ​ൾ കേ​ര​ള​ത്തി​ൽ പ​രി​ഹാ​സ്യ ക​ഥാ​പാ​ത്രം ആ​ണ്. സ​ർ​ക്കാ​രി​നും ആ​രോ​ഗ്യ മ​ന്ത്രി​ക്കും എ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ വ​ഴി​ത്തി​രി​ച്ചു വി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ പൊ​ളി​ഞ്ഞു പോ​യ​തി​ന്‍റെ വി​ഷ​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പു​തു​യു​ട യാ​ത്ര​യ്ക്ക് എ​തി​രെ തീ​ർ​ക്കു​ന്ന​ത്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ക​ഴു​ത്ത് പി​ടി​ച്ച് തി​രി​ച്ചു​വെ​ന്നും കൈ ​പി​ടി​ച്ച് വ​ലി​ച്ചു​വെ​ന്നും മ​റ്റു​മു​ള്ള സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ​യും വി.​ഡി. സ​തീ​ശ​ൻ ശ​ക്ത​മാ യി ​അ​പ​ല​പി​ച്ചു.

 

Tags : V.D. Satheesan M.V. Govindan Veena George

Recent News

Corehub Up