Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Woman

യുഎ​സി​ൽ വാ​ഹ​നാ​പ​ക​ടം: തെ​ലു​ങ്കാ​ന സ്വ​ദേ​ശി​നി മ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ യു​വ​തി കൊ​ല്ല​പ്പെ​ട്ടു. തെ​ലു​ങ്കാ​ന രം​ഗ​റെ​ഡ്ഡി സ്വ​ദേ​ശി​യും സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റു​മാ​യ ദീ​പ റെ​ഡ്ഡി ആ​ണ് ന്യൂ​ജേ​ഴ്‌​സി​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

ദീ​പ ഓ​ടി​ച്ചി​രു​ന്ന കാ​ർ മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

2008 മു​ത​ൽ ഭ​ർ​ത്താ​വ് രാ​മ​കൃ​ഷ്ണ റെ​ഡ്ഡി​യു​മൊ​ത്ത് ദീ​പ യു​എ​സി​ലാ​ണ് താ​മ​സി​ച്ച് വ​രു​ന്ന​ത്. സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ഈ ​ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

പീഡനശ്രമം നടന്നു, വയോധികയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് യുവാവ്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് യുവാവ്. ശ്രീ നാരായണപുരം സ്വദേശി ജിത്തു (22) ആണ് കുറ്റംസമ്മതിച്ചത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കിടപ്പുമുറിയിൽവച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും പീഡനശ്രമം നടന്നതായും പോലീസ് പറയുന്നു. വയോധികയുടെ വീടിന്‍റെ അടുത്തുള്ള ബന്ധുവീട്ടില്‍ സ്ഥിരമായി വന്നിരുന്ന ജിത്തു വയോധികയുടെ വീടുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.

കൊലപാതകത്തിനു ശേഷവും വയോധികയുടെ വീടിനടുത്തുള്ള വീട്ടിലാണ് പ്രതി ഉണ്ടായിരുന്നത്. ജിത്തുവിന്‍റെ രണ്ടു ഫോണുകളില്‍ ഒരെണ്ണം വയോധികയുടെ വീട്ടില്‍നിന്നു ലഭിച്ചിരുന്നു. പിന്നീട് രണ്ടാമത്തെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ സൈബര്‍ പരിശോധനയിലാണ് ഇയാള്‍ തൊട്ടടുത്തുള്ള വീട്ടില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. 

വീടിന്‍റെ പിന്‍വാതിലിന്‍റെ കുറ്റി തകര്‍ത്ത നിലയിലും മുന്‍വാതില്‍ തുറന്ന നിലയിലുമായിരുന്നു. മുറിയില്‍ നിന്ന് സിഗരറ്റ് കുറ്റികളും മൊബൈല്‍ ഫോണും കണ്ടെടുത്തു. തുടര്‍ന്നാണ് പോലീസ് ഫോണിന്‍റെ ഉടമയായ ജിത്തുവിനെ പിടികൂടിയത്. സംഭവസമയത്ത് ആക്ടീവായിരുന്ന മറ്റൊരു ഫോണ്‍ കൊലപാതകം നടന്ന വീടിനു സമീപത്തു തന്നെ ഉണ്ടെന്നു കണ്ടെത്തിയതോടെ അടുത്ത വീട്ടില്‍ ഉറക്കത്തിലായിരുന്ന ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജിത്തു കുറ്റം സമ്മതിച്ചത്. ബുധനാഴ്ച രാവിലെ പുരയിടം വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളികളാണ് വയോധികയുടെ മൃതദേഹം കണ്ടത്. പോലീസ് പ്രതിയെ തിരയുന്നതിനിടയിലും യാതൊരു ഭാവമാറ്റവുമില്ലാതെ ജിത്തു ബന്ധു വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.

District News

കാ​റി​ൽ​നി​ന്ന് പൊ​ള്ള​ലേ​റ്റ സം​ഭ​വം: യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ടു​ പേ​ർ അ​റ​സ്റ്റി​ൽ

ചാ​രും​മൂ​ട്: ആ​ന​യ​ടി പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ല​ബ്ബുക​ളു​ടെ​യും മ​റ്റു സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ താ​മ​ര​ക്കു​ളം നെ​ടി​യാ​ണി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ ആ​ന​ക​ൾ​ക്ക് ന​ൽ​കി​യ വ​ര​വേ​ൽ​പ്പി​നി​ട​യി​ൽ ഓ​ൾ​ട്ട​റേ​ഷ​ൻ വ​രു​ത്തി​യ കാ​റി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ കാ​ർ ഉ​ട​മ​യും കാ​ർ ഓ​ടി​ച്ച ആ​ളും അ​റ​സ്റ്റി​ലാ​യി.

വാ​ഹ​നം ഓ​ടി​ച്ച കൊ​ട്ടാ​ര​ക്ക​ര എ​സ്എ​ൻ പു​രം പ​വി​ത്രേ​ശ്വ​രം വ​ലി​യ വി​ള​വീ​ട്ടി​ൽ ശ​ബ​രീ​നാ​ഥ്, കാ​ർ ഉ​ട​മ​യാ​യ കു​ന്ന​ത്തൂ​ർ പോ​രു​വ​ഴി പ്ര​ശാ​ന്തി​യി​ൽ മാ​ള​വി​ക എ​ന്നി​വ​രെ​യാ​ണ് നൂ​റ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ മാ​സം 20നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ മു​റി​യി​ൽ ക​ണ്ണ​ങ്ക​ര​വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ കാ​ലി​നാ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​ത്.

National

യു​വ​തി​യും യു​വാ​വും കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ, കൊ​ല​യ്ക്ക് ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ്

നോ​യി​ഡ: പ്ര​ണ​യ​ദി​ന​ത്തി​ൽ യു​വ​തി​യെ കാ​റി​നു​ള്ളി​ൽ വ​ച്ച് വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. നോ​യി​ഡ​യി​ലെ സെ​ക്ട​ർ 39ലാ​ണ് സം​ഭ​വം.

ഡ​ൽ​ഹി​യി​ലെ ത്രി​ലോ​ക്പു​രി സ്വ​ദേ​ശി സു​മി​ത്, നോ​യി​ഡ​യി​ൽ ജോ​ലി ചെ​യ്യു​ന്ന രേ​ഖ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കാ​റി​നു​ള്ളി​ൽ നി​ന്നും തോ​ക്കും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Kerala

വിവാഹവാഗ്ദാനം നല്കി പീഡനം, ഗ​ർ​ഭഛി​ദ്രം; കണ്ണൂരിൽ യുവതിയുടെ പരാതിയിൽ വ്യവസായി അറസ്റ്റിൽ

ക​ണ്ണൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ബി​സി​ന​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. കോ​ട്ട​യം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ കി​ഴു​ന്ന​യി​ലെ സ​ജി​ത്തി​നെ​യാ​ണ് (52) എ​ട​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2015നും 2020നും ഇ​ട​യി​ൽ ദു​ബാ​യിയി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ദു​ബായി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​യാ​യ 35കാ​രി​യു​മാ​യി സ​ജി​ത്ത് ബ​ന്ധം സ്ഥാ​പി​ക്കു​ക​യും തന്‍റെ ക​മ്പ​നി​യി​ൽ യു​വ​തി​യെ കൊ​ണ്ട് 16 കോ​ടി നി​ക്ഷേ​പി​പ്പി​ക്കു​ക​യും ചെ​യ്തു. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ യു​വ​തി ഗ​ർ​ഭി​ണി​യാ​കു​ക​യും ചെ​യ്തു. ഗ​ർ​ഭി​ണി​യാ​യ യു​വ​തി ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് സ​ജി​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഇ​യാ​ൾ ഗ​ർ​ഭഛി​ദ്രം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ​ജി​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യെ​ങ്കി​ലും വി​വാ​ഹം ക​ഴി​ക്കാ​തെ​യും ത​ന്‍റെ പ​ണം ന​ൽ​കാ​തെ​യും ദു​ബാ​യിയി​ൽ നി​ന്ന് ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ​രാ​തി. എ​ട​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സ​ജി​ത്തി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

National

ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് അ​സാ​ധു; അ​രു​ണാ​ച​ൽ സ്വ​ദേ​ശി​നി​യെ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് അ​സാ​ധു​വാ​ണെ​ന്ന് പ​റ​ഞ്ഞ് അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യെ ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ 18 മ​ണി​ക്കൂ​ർ ത​ട​ഞ്ഞു​വ​ച്ചു. പാ​സ്പോ​ർ​ട്ടി​ൽ ജ​ന​ന​സ്ഥ​ല​മാ​യി അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ച​ത്.

പ്രേ​മ തോം​ഗ്‌​ഡോ​ക്ക് എ​ന്ന യു​വ​തി​യാ​ണ് ല​ണ്ട​നി​ൽ നി​ന്ന് ജ​പ്പാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ ട്രാ​ൻ​സി​റ്റ് സ​മ​യം മാ​ത്ര​മാ​ണ് യു​വ​തി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്കി​ടെ അ​ധി​കൃ​ത​ർ ഇ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പാ​സ്പോ​ർ​ട്ട് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് എ​ന്തു​കൊ​ണ്ട് അ​സാ​ധു​വാ​യി ക​ണ​ക്കാ​ക്കു​ന്നു​വെ​ന്ന ത​ന്‍റെ ചോ​ദ്യ​ത്തി​ന് അ​ധി​കൃ​ത​ർ​ക്ക് രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചൈ​നീ​സ് പൗ​ര​യാ​യ​തു​കൊ​ണ്ട് ചൈ​നീ​സ് പാ​സ്പോ​ർ​ട്ട് എ​ടു​ക്ക​ണ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും പ്രേ​മ പ​റ​ഞ്ഞു.

 

 

Kerala

കാ​മു​ക​നോ​ട് പി​ണ​ങ്ങി; കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി കാ​യ​ലി​ൽ

കൊ​ല്ലം: കാ​മു​ക​നോ​ട് പി​ണ​ങ്ങി കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ യു​വ​തി കാ​യ​ലി​ൽ ചാ​ടി. ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​ത്താ​ഴ്ന്ന യു​വാ​വി​നും യു​വ​തി​ക്കും ര​ക്ഷ​ക​നാ​യി ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര്‍.

കൊ​ല്ലം ആ​ശ്രാ​മം ലി​ങ്ക് റോ​ഡ് പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ല​ത്ത് ബാ​ങ്ക് കോ​ച്ചിം​ഗ് പ​ഠി​ക്കു​ന്ന കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ 22കാ​രി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​യാ​യ രാ​ജേ​ഷാ​ണ് യു​വ​തി കാ​യ​ലി​ലേ​യ്ക്ക് ചാ​ടു​ന്ന​ത് ആ​ദ്യം കാ​ണു​ന്ന​ത്.

ഈ ​സ​മ​യം രാ​ജേ​ഷി​ന്‍റെ സു​ഹൃ​ത്ത് മു​നീ​ര്‍ അ​വി​ടേ​യ്ക്ക് എ​ത്തി. യു​വ​തി ചാ​ടി​യ കാ​ര്യം രാ​ജേ​ഷ് പ​റ​ഞ്ഞ​തോ​ടെ മു​നീ​ര്‍ കാ​യ​ലി​ലേ​യ്ക്ക് എ​ടു​ത്തു​ചാ​ടി. യു​വ​തി​യു​ടെ മു​ടി​യി​ല്‍ പി​ടി​ച്ച് പാ​ല​ത്തി​ന്‍റെ തൂ​ണി​ലേ​യ്ക്ക് ക​യ​റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

ഈ ​സ​മ​യം ജ​ലാ​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ട് അ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. ബോ​ട്ട് ജീ​വ​ന​ക്കാ​രി​ല്‍ ഒ​രാ​ള്‍ കാ​യ​ലി​ലേ​യ്ക്ക് ചാ​ടി ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കാ​മു​ക​നു​മാ​യി പി​ണ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് യു​വ​തി പോ​ലീ​സി​ൽ മൊ​ഴി ന​ല്‍​കി.

National

മൂ​ന്ന് ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​പ്പ​യ്ക്കു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മൂ​ന്ന് ദി​വ​സം മു​ന്പ് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നീ​ല വീ​പ്പ​യ്ക്കു​ള്ളി​ൽ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​ക​ളും കാ​ലു​ക​ളും കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മ​ധ്യ​പ്ര​ദേ​ശ് ദേ​വാ​സ് ജി​ല്ല​യി​ൽ​നി​ന്ന് കാ​ണാ​താ​യ ല​ക്ഷി​ത ചൗ​ധ​രി-22 യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഗ​ർ​ബ ആ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ൾ സ്ത്രീ​ക​ൾ ധ​രി​ക്കു​ന്ന വേ​ഷ​മാ​ണ് മൃ​ത​ദേ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഒളിവിലായിരുന്ന യു​വ​തി​യു​ടെ സു​ഹൃ​ത്ത് മ​നോ​ജ് ചൗ​ഹാ​ൻ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പം കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ല​ക്ഷി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

പ്ര​തി​യാ​യ മ​നോ​ജി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളാ​ണ് വീ​പ്പ​യ്ക്കു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ള​ജി​ൽ പോ​കാ​നാ​യി വീ​ട്ടി​ൽ​നി​ന്നും ഇ​റ​ങ്ങി​യ ല​ക്ഷി​ത തി​രി​കെ വ​രാ​ത്ത​തി​നെ​തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Kerala

പേ​രാ​മ്പ്ര​യി​ൽ ബൈ​ക്കി​ലെ​ത്തി വ​യോ​ധി​ക​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍

 

 

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര പ​ന്തി​രി​ക്ക​ര​യി​ല്‍ ബൈ​ക്കി​ലെ​ത്തി വ​യോ​ധി​ക​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ൽ ഒ​രാ​ള്‍ പി​ടി​യി​ല്‍. ച​ങ്ങ​രോ​ത്ത് വെ​ള്ള​ച്ചാ​ലി​ല്‍ മേ​മ​ണ്ണി​ല്‍ ജ​യ്‌​സ​ണ്‍(31) ആ​ണ് പി​ടി​യി​ലാ​യ​ത്.

ആ​സ്യ എ​ന്ന സ്ത്രീ​യു​ടെ മാ​ല​യാ​ണ് ഇ​വ​ര്‍ പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ 10.15ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​ന്തി​രി​ക്ക​ര ഒ​റ്റ​ക്ക​ണ്ടം പു​ല്ലാ​നി​മു​ക്ക് റോ​ഡി​ല്‍​വ​ച്ച് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ആ​സ്യ​യു​ടെ മാ​ല ക​വ​രു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വേ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വി​നെ കു​റി​ച്ച് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​യ്‌​സ​ണെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​മ​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം ആ​സ്യ​യു​ടെ ക​ഴു​ത്തി​ല്‍ നി​ന്ന് പൊ​ട്ടി​ച്ചെ​ടു​ത്ത സ്വ​ര്‍​ണ​മാ​ല പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് പേ​രാ​മ്പ്ര​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം വ​ച്ച​താ​യി സൂ​ച​ന​യു​ണ്ട്.

Latest News

Corehub Up