Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aroor

Alappuzha

വ​നി​തകൾ മാറ്റുരയ്ക്കുന്ന അ​രൂ​ർ

തു​റ​വൂ​ർ: മൂ​ന്നു​വ​ശ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഉ​പ​ദ്വീ​പും കൊ​ച്ചി​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന വ്യ​വ​സാ​യ​കേ​ന്ദ്ര​വു​മാ​യ അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം വ​നി​ത​ക​ളു​ടെ പോ​രാ​ട്ടം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​റ്റം​ഗ് എം​എ​ൽ​എ ദ​ലീ​മ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഷാ​നി​മോ​ൾ ഉ​സ്മാ​നു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സും ക​ള​ത്തി​ലു​ണ്ട്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ
ഷാ​നി​മോ​ൾ

2019ൽ ​അ​രൂ​ർ എം​എ​ൽ​എ ആ​യി​രു​ന്ന എ.​എം. ആ​രി​ഫ് പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു ക്ക​പ്പെ​ട്ട​പ്പോ​ൾ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ മ​നു സി. ​പു​ളി​ക്ക​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി നി​യ​മ​സ​ഭ​യി​ലേ​ക്ക് വി​ജ​യി​ച്ച​യാ​ളാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ. 2019 മു​ത​ൽ 2021 മേ​യ് വ​രെ അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്നു.

2021-ൽ ​ദ​ലീ​മ​യോ​ട് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ​നി​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യ ആ​ദ്യ വ​നി​ത​യാ​ണ്. ആ​ല​പ്പു​ഴ ത​ക​ഴി കു​ന്നു​മ്മ വ​ലി​യ​പു​ര​യ്ക്ക​ൽ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ മ​ക​ളാ​യി ജ​ന​നം. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ൽ പ്രീ​ഡി​ഗ്രി​ക്ക് പ​ഠി​ക്കു​മ്പോ​ൾ കെ​എ​സ്‌​യു​വി​ലൂ​ടെ രാ​ഷ്‌​ട്രീ​യ​രം​ഗ​ത്ത് പ്ര​വേ​ശി​ച്ചു.

ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​ഠ​ന​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ല​യോ​ള കോ​ള​ജി​ലും നി​യ​മ​പ​ഠ​ന​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ലും പ​ഠി​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി രാ​ഷ്‌​ട്രീ​യ​ത്തി​ൽ മു​ഴു​വ​ൻ​സ​മ​യ പ്ര​വ​ർ​ത്ത​ക​യാ​യി. തി​രു​വ​ന​ന്ത​പു​രം ല​യോ​ള കോ​ള​ജി​ൽ നി​ന്ന് സോ​ഷ്യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം നേ​ടി​യ ശേ​ഷ​മാ​ണ് എ​ൽ​എ​ൽ​ബി പാ​സാ​യ​ത്. അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ആ​രം​ഭി​ച്ചു.

നിയമസഭയിലേക്ക്
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട
ആ​ദ്യ പി​ന്ന​ണി​ഗാ​യി​ക

ദ​ക്ഷി​ണേ​ന്ത്യ​ൻ പി​ന്ന​ണി ഗാ​യി​ക​യും പൊ​തു പ്ര​വ​ർ​ത്ത​ക​യു​മാ​യ ദ​ലീ​മ ജോ​ജോ അ​രൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച ഒ​രു രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​യാ​യി. 2021-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ലെ ഷാ​നി​മോ​ൾ ഉ​സ്മാ​നെ 6,077 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ദ​ലീ​മ നി​യ​മ​സ​ഭ​യി​ലേ​ക്കെ​ത്തി​യ​ത്.

2015 ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ അ​രൂ​ർ ഡി​വി​ഷ​നി​ൽ വി​ജ​യി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റാ​വു​ക​യും ചെ​യ്തു. 2020 ലെ ​കേ​ര​ള ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​ർ ഡി​വി​ഷ​നി​ൽ​നി​ന്ന് വീ​ണ്ടും വി​ജ​യി​ച്ചു. 2021 കേ​ര​ള നി​യ​മ​സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​യി അ​രൂ​രി​ൽ നി​ന്ന് വി​ജ​യി​ച്ചു. നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ പി​ന്ന​ണി ഗാ​യി​ക​യാ​ണ് അ​വ​ർ.

സി​പി​എം വി​ട്ട്
പി.​എ​സ്. ജ്യോ​തി​സ്

അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ്, ജി​ല്ല​യി​ലെ പ്ര​മു​ഖ​നാ​യ സി​പി​എം നേ​താ​വാ​യി​രു​ന്നു. ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

2021-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം സി​പി​എം വി​ട്ട​ത്. നി​ല​വി​ൽ ഭാ​ര​ത് ധ​ർ​മ ജ​ന സേ​ന (ബി​ഡി​ജെ​എ​സ്) നേ​താ​വാ​ണ്. മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യി​രു​ന്ന പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​സേ​നാ​നി എ​ൻ.​പി. ത​ണ്ടാ​രു​ടെ മ​രു​മ​ക​നാ​ണ്. എ​സ്എ​ൻ​ഡി​പി യോ​ഗം ചേ​ർ​ത്ത​ല യൂ​ണി​യ​ൻ മു​ൻ സെ​ക്ര​ട്ട​റി പി.​കെ. സു​രേ​ന്ദ്ര​ന്‍റെ മ​ക​നാ​ണ്. ചേ​ർ​ത്ത​ല കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ ജ്യോ​തി​സ് എ​സ്.​എ​ൻ. ട്ര​സ്റ്റ് ബോ​ർ​ഡം​ഗം കൂ​ടി​യാ​ണ്.

Latest News

Corehub Up