ഇളയപാടം-ഉളവയ്പ് നഗര് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു
തുറവൂർ: പട്ടികജാതി വികസന വകുപ്പ് പട്ടികജാതി ഉന്നതികളുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പഞ്ചമി പദ്ധതിയിൽ അരൂർ മണ്ഡലത്തിലെ ഉന്നതികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ.എ. തുളസി. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കായി നിലവിലുള്ള ഭവന നിർമ്മാണ ധനസഹായ തുക വർധിപ്പിച്ച് പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കിവരുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ രണ്ടു കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ച അരൂർ പഞ്ചായത്ത് വാർഡ് 10,11 ഇളയപാഠം നഗർ. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന്, രണ്ട് ഉളവയ്പ് നഗർ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ ആണ് മന്ത്രി പ്രഖ്യാപനങ്ങൾ നടത്തിയത്. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, വി.ആർ.ജിത, സി.കെ. പുഷ്പൻ, കവിത സജീവൻ, ജ്യോതിലക്ഷ്മി, ജിസ്മി ജനാർദ്ദനൻ, മോളി ജസ്റ്റിൻ, ഡി. വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Aroor