Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Accident

Kozhikode

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

കൂ​രാ​ച്ചു​ണ്ട്: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ന​രി​ന​ട സ്വ​ദേ​ശി കു​ഴി​പ്പ​ള്ളി​ൽ ഷി​നോ​ജ് - സു​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി​ദ്ധാ​ർ​ത്ഥാ (24) ണ് ​മ​രി​ച്ച​ത്. കൂ​രാ​ച്ചു​ണ്ട്- കൂ​ട്ടാ​ലി​ട റോ​ഡി​ലെ കോ​ള​നി​മു​ക്ക് എ​രാം​പൊ​യി​ൽ ഇ​റ​ക്ക​ത്തി​ലു​ള്ള താ​ഴ്ച​യി​ലേ​ക്ക് വീ​ണാ​ണ് അ​പ​ക​ടം. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം.

ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ സി​ദ്ധാ​ർ​ത്ഥ് സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​വും മൃ​ത​ദേ​ഹ​വും ക​ണ്ട​ത്. ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് സി​ദ്ധാ​ർ​ത്ഥ്. കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു.

District News

ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു


പ​ന​മ​രം: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. തെ​ക്കും​ത​റ കാ​രാ​റ്റ​പ്പ​ടി മ​ര​മൂ​ല ഉ​ന്ന​തി​യി​ലെ അ​ശോ​ക​ന്‍റെ മ​ക​ൻ അ​പ്പു (32) ആ​ണ് മ​രി​ച്ച​ത്. ഏ​ച്ചോം ക​നാ​ൽ പ​രി​സ​ര​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ്പു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​പു​ത്ര​ൻ ഹ​രീ​ഷി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഹ​രീ​ഷ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

District News

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

കു​തി​രാ​ൻ: ദേ​ശീ​യ​പാ​ത കൊ​മ്പ​ഴ​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

കൊ​മ്പ​ഴ മു​ണ്ടേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ സ​ണ്ണി​യു​ടെ മ​ക​ൻ ഫെ​ബി​ൻ(28) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കൊ​മ്പ​ഴ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. അ​മ്മ: സ​ലോ​മി. സ​ഹോ​ദ​ര​ൻ: ബി​ബി​ൻ.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡി​ൽ വ​ച്ച് ഫെ​ബി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫെ​ബി​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​ ഇ​ന്ന​ലെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​ണി​യം​പാ​റ ക​ണ്ണ​ൻ​ചി​ന​യ​ത്ത് രാ​ജീ​വ് ചി​കി​ത്സ​യി​ൽ തു​ട​രു​കയാണ്.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മരിച്ചു

മു​ക്കം: ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം അ​പ​ക​ട മ​ര​ണ​ങ്ങ​ള്‍ ഒ​ഴി​യാ​തെ കൊ​യി​ലാ​ണ്ടി - എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത. മു​ക്കം -അ​രീ​ക്കോ​ട് റോ​ഡി​ല്‍ ക​റു​ത്ത​പ​റ​മ്പി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു.

ക​റു​ത്ത​പ​റ​മ്പ് കു​വ്വ​പ​റ​മ്പ​ത്ത് കെ.​പി.​ വാ​സു​വി​ന്‍റെ മ​ക​ന്‍ കെ.​പി ​സ​ച്ചി​ന്‍ 29) ആ​ണ് മ​രി​ച്ച​ത്.​

ഇന്നലെ പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. സ​ച്ചി​ന്‍ സ​ഞ്ച​രി​ച്ച ബൈ​ക്കി​നെ എ​തി​ര്‍​ദി​ശ​യി​ല്‍ മു​ക്കം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന പാ​ല്‍​വ​ണ്ടി ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ന്‍ മ​ണാശേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​യ്ക്കാ​നാ​യി​ല്ല. മാ​താ​വ്: ബി​ന്ദു.​ സ​ഹോ​ദ​ര​ങ്ങ​ള്‍: ബി​നീ​ഷ, വി​പി​ന്‍.

 

Kerala

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

ചേ​ര്‍​ത്ത​ല: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. ചേ​ര്‍​ത്ത​ല വാ​ര​നാ​ട് കു​പ്പ​ക്കാ​ട്ട് രേ​വ​തി ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ കെ.​കെ. സ​തീ​ശ​ന്‍ (60) ആ​ണ് മ​രി​ച്ച​ത്. കെ​എ​സ്ഇ​ബി റി​ട്ട. ഓ​വ​ര്‍​സി​യ​റാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചേ​ര്‍​ത്ത​ല കാ​ളി​കു​ള​ത്തു വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് സ​തീ​ശ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ചേ​ര്‍​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ഭാ​ര്യ: ഗീ​ത, മ​ക്ക​ള്‍: അ​ഭി​രാ​മി, അ​ന​ന്ത​നാ​രാ​യ​ണ​ന്‍.

 

Kerala

ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 27കാരന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുനര്‍ജന്മം

പാ​​​ലാ: ബൈ​​​ക്ക് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ 27 കാ​​​ര​​​നാ​​​യ ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​ക്ക് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി പാ​​​ലാ​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ സ​​​ങ്കീ​​​ര്‍ണമാ​​​യശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ക്കൊ​​​ടു​​​വി​​​ല്‍ പു​​​ന​​​ര്‍ജ​​​ന്മം. ഓ​​​ഗ​​​സ്റ്റ് 28 ന് ​​​ന​​​ട​​​ന്ന ബൈ​​​ക്ക് അ​​​പ​​​ക​​​ട​​​ത്തി​​​നു ശേ​​​ഷം ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് യു​​​വാ​​​വി​​​നെ മാ​​​ര്‍ സ്ലീ​​​വാ​​​യി​​​ല്‍ എ​​​ത്തി​​​ച്ച​​​ത്.

അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലെ ചി​​​കി​​​ത്സ​​​യ്ക്കും സ്‌​​​കാ​​​നിം​​​ഗി​​​നു​​​മൊ​​​ടു​​​വി​​​ല്‍ പാ​​​ന്‍ക്രി​​​യാ​​​സി​​​ന്‍റെ മ​​​ധ്യ​​​ഭാ​​​ഗ​​​ത്ത് ച​​​ത​​​വു​​​പ​​​റ്റി​​​യ​​​താ​​​യും ഇ​​​ട​​​തു വൃ​​​ക്ക​​​യ്ക്ക് ഗു​​​രു​​​ത​​​ര പ​​​രു​​​ക്കും നി​​​ര​​​വ​​​ധി ആ​​​ന്ത​​​രി​​​ക പ​​​രി​​​ക്കു​​​ക​​​ളും അ​​​മി​​​ത ര​​​ക്ത​​​സ്രാ​​​വം ഉ​​​ള്ള​​​താ​​​യും ക​​​ണ്ടെ​​​ത്തി. ആ​​​ന്ത​​​രി​​​ക പ​​​രു​​​ക്കു​​​ക​​​ള്‍ മൂ​​​ലം വ​​​യ​​​റി​​​ന​​​ക​​​ത്ത് ര​​​ക്തം കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ലെ റേ​​​ഡി​​​യോ​​​ഡ​​​യ​​​ഗ്‌​​​നോ​​​സി​​​സ് ആ​​​ന്‍ഡ് ഇ​​​മേ​​​ജിം​​​ഗ് വി​​​ഭാ​​​ഗം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ഗ്‌​​​ടെ​​​യി​​​ല്‍ ഡ്രെ​​​യി​​​ന്‍ സ്ഥാ​​​പി​​​ച്ചു.

പാ​​​ന്‍ക്രി​​​യാ​​​സി​​​ന് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ശ​​​ക്ത​​​മാ​​​യ ച​​​ത​​​വി​​​ന്‍റെ ഫ​​​ല​​​മാ​​​യി പാ​​​ന്‍ക്രി​​​യാ​​​റ്റി​​​ക് ഫ്‌​​​ലൂ​​​യി​​​ഡ് ലീ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തും ആ​​​ന്ത​​​രി​​​ക പ​​​രി​​​ക്കു​​​ക​​​ള്‍ മൂ​​​ലം വ​​​യ​​​റ്റി​​​ന​​​ക​​​ത്ത് ര​​​ക്തം കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തും അ​​​ണു​​​ബാ​​​ധ ഉ​​​ണ്ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ര്‍ധി​​​പ്പി​​​ച്ച​​​തോ​​​ടെ അ​​​വ​​​യ​​​വ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​വും ജീ​​​വ​​​നും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡ​​​യ​​​ഗ്‌​​​നോ​​​സ്റ്റി​​​ക് ലാ​​​പ​​​റോ​​​സ്‌​​​കോ​​​പ്പി​​​യും പെ​​​രി​​​റ്റോ​​​ണി​​​യ​​​ല്‍ ഡ്രെ​​​യി​​​നേ​​​ജു​​​മ​​​ട​​​ക്ക​​​മു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ ന​​​ട​​​ത്തി.

പാ​​​ന്‍ക്രി​​​യാ​​​സി​​​ലും ഉ​​​ദ​​​രാ​​​വ​​​യ​​​വ​​​ങ്ങ​​​ളി​​​ലും വ​​​ലി​​​യ തോ​​​തി​​​ല്‍ നെ​​​ക്രോ​​​സി​​​സ് രൂ​​​പ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍ന്ന് സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ ലാ​​​പ​​​റോ​​​ട്ട​​​മി ന​​​ട​​​ത്തി ന​​​ശി​​​ച്ച ടി​​​ഷ്യു​​​ക​​​ള്‍ നീ​​​ക്കം ചെ​​​യ്തു. പി​​​ന്നീ​​​ട് ന​​​ട​​​ത്തി​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ പാ​​​ന്‍ക്രി​​​യാ​​​സി​​​ന്‍റെ വാ​​​ല്‍ഭാ​​​ഗ​​​വും സ്പ്ലീ​​​നും നീ​​​ക്കം ചെ​​​യ്യു​​​ക​​​യും ട്യൂ​​​ബ് ജെ​​​ജു​​​നോ​​​സ്റ്റ​​​മി ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ക്ക് ശേ​​​ഷ​​​മു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ രോ​​​ഗി​​​ക്കു​​​ണ്ടാ​​​യ എ​​​ന്‍റ​​​റോ​​​ക്യൂ​​​ട്ടേ​​​നി​​​യ​​​സ് ഫി​​​സ്റ്റു​​​ല മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ലെ വി​​​ദ​​​ഗ്ധ സം​​​ഘം നി​​​യ​​​ന്ത്രി​​​ത ഫി​​​സ്റ്റു​​​ല​​​യാ​​​യി മാ​​​റ്റി ചി​​​കി​​​ല്‍സി​​​ച്ചു. ദീ​​​ര്‍ഘ​​​കാ​​​ല ഐ​​​സി​​​യു പ​​​രി​​​ച​​​ര​​​ണം, മെ​​​ഡി​​​ക്ക​​​ല്‍ മാ​​​നേ​​​ജ്മെ​​​ന്‍റ്, ക​​​ര്‍ശ​​​ന​​​മാ​​​യ ഡ​​​യ​​​റ്റ് നി​​​യ​​​ന്ത്ര​​​ണം, ഇ​​​ന്‍ഫെ​​​ക്ഷ​​​ന്‍ നി​​​യ​​​ന്ത്ര​​​ണം, ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ രോ​​​ഗി​​​യു​​​ടെ രോ​​​ഗാ​​​വ​​​സ്ഥ ക്ര​​​മേ​​​ണ മെ​​​ച്ച​​​പ്പെ​​​ട്ടു. മൂ​​​ന്ന​​​ര മാ​​​സ​​​ത്തോ​​​ളം നീ​​​ണ്ട ചി​​​കി​​​ത്സ​​​യ്ക്ക് ശേ​​​ഷം രോ​​​ഗി സാ​​​ധാ​​​ര​​​ണ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന നി​​​ല​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ന​​​വം​​​ബ​​​ര്‍ 30 ന് ​​​ഡി​​​സ്ചാ​​​ര്‍ജ് ചെ​​​യ്തു.

സ​​​ര്‍ജി​​​ക്ക​​​ല്‍ ഗാ​​​സ്‌​​​ട്രോ​​​എ​​​ന്‍റ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​യ ഡോ. ​​​കെ.​​​പി.​​​മ​​​ഞ്ജു​​​രാ​​​ജ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ​​​ര്‍ജി​​​ക്ക​​​ല്‍ ഗാ​​​സ്‌​​​ട്രോ​​​എ​​​ന്‍റ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം അ​​​സോ​​​സി​​​യേ​​​റ്റ് ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​രാ​​​യ ഡോ. ​​​എ.​​​ജി. ഹ​​​രി​​​ശ​​​ങ്ക​​​ര്‍, ഡോ. ​​​എ.വി. ​​​കി​​​ര​​​ണ്‍ നാ​​​ഥ് എ​​​ന്നി​​​വ​​​രു​​​ടെ കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ചി​​​കി​​​ത്സ പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ച​​​ത്.

അ​​​ന​​​സ്‌​​​തേ​​​ഷ്യ വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​രാ​​​യ ഡോ. ​​​ലി​​​ബി ജി. ​​​പാ​​​പ്പ​​​ച്ച​​​ന്‍, ഡോ. ​​​എ​​​ബി ജോ​​​ണ്‍, ഡോ. ​​​ജ​​​യിം​​​സ് സി​​​റി​​​യ​​​ക്, ഇ​​​ന്‍റ​​​ർ​​​വെ​​​ന്‍ഷ​​​ണ​​​ല്‍ റേ​​​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​യ ഡോ. ​​​രാ​​​ജേ​​​ഷ് ആ​​​ന്‍റ​​​ണി, മെ​​​ഡി​​​ക്ക​​​ല്‍ ഗാ​​​സ്‌​​​ട്രോ എ​​​ന്‍റ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​പ്രി​​​ജി​​​ത്ത് ഏ​​​ബ്ര​​​ഹാം തോ​​​മ​​​സ്, യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റുമാ​​​യ ഡോ. ​​​വി​​​ജ​​​യ് രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, നെ​​​ഫ്രോ​​​ള​​​ജി വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​ത​​​രു​​​ണ്‍ ലോ​​​റ​​​ന്‍സ്, പ​​​ള്‍മ​​​നോ​​​ള​​​ജി വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ.​​​എ​​​സ്. രാ​​​ജ്കൃ​​​ഷ്ണ​​​ന്‍, ക്രി​​​ട്ടി​​​ക്ക​​​ല്‍ കെ​​​യ​​​ര്‍ മെ​​​ഡി​​​സി​​​ന്‍ വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യും സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​യ ഡോ. ​​​ജോ​​​സ്‌​​​കു​​​ട്ടി മാ​​​ത്യു എ​​​ന്നി​​​വ​​​രും മാ​​​ര്‍ സ്ലീ​​​വാ​​​യി​​​ലെ ചി​​​കി​​​ത്സാ സം​​​ഘ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു.

Kerala

വ​യ​നാ​ട് അ​മ്പ​ല​വ​യ​ലി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ര​ണം

ക​ൽ​പ്പ​റ്റ: അ​മ്പ​ല​വ​യ​ൽ ചു​ള്ളി​യോ​ട് റോ​ഡി​ൽ റ​സ്റ്റ് ഹൗ​സി​ന് സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ച് ര​ണ്ട് മ​ര​ണം. കോ​ല​മ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ സു​ധീ​ഷ്, സു​മേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​ത്രി 10ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ടം എ​ങ്ങ​നെ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. ബൈ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up