പാലക്കാട്: പാലക്കാട്ട് പൊള്ളാച്ചി പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. എലപ്പുള്ളി സ്വദേശി വിഷ്ണു(25) മന്ദം സ്വദേശി കാർത്തിക്(26) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി എലപുള്ളി പേട്ട ജംഗ്ഷന് സമീപമാണ് അപകടം. ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ബൈക്കിന് തീപിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതാണ് മരണകാരണമെന്നാണ് നിഗമനം.
ഇരുവരും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ഇവർ നടത്തുന്ന ഫാമിലെത്തി കാലികൾക്ക് തീറ്റ നൽകിയ ശേഷം തിരികെ വരുന്പോഴാണ് അപകടം.
Tags : bike accident death