കല്ലൂർക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
വെള്ളൂര്‍ക്കുന്നം കാവുങ്കര കെ.കെ. ഹൗസില്‍ പീര്‍ മുഹമ്മദിന്റെ മകന് മുഹമ്മദ് കാസിമാ(28)ണ് മരിച്ചത്. മൂവാറ്റുപുഴ കല്ലൂര്‍ക്കാട് റോഡില്‍ ഏനാനല്ലൂര്‍ കുഴിമ്പിത്താഴത്തിന് സമീപം കഴിഞ്ഞ 24നായിരുന്നു അപകടം.
എതിര് ദിശകളിലെത്തിയ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ മുഹമ്മദ് കാസിം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാലിക്കുന്നേല്‍ ഇന്ദ്രജിത്ത് അപകട ദിവസം തന്നെ മരിച്ചിരുന്നു.
Tags : bike accident treatment Muhammed Kazim death