x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വാ​വി​നു കു​മ​ര​കം പൊ​ലി​സി​ന്‍റെ ക​രു​ത​ല്‍

വെബ് ഡെസ്ക്
Published: September 2, 2026 11:35 PM IST | Updated: September 2, 2026 11:35 PM IST

കു​മ​ര​കം: കു​മ​ര​ക​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വാ​വി​നു കു​മ​ര​കം പൊ​ലിസി​ന്‍റെ ക​രു​ത​ല്‍ സ്പ​ര്‍​ശം.
ത​മി​ഴ്‌​നാ​ട്ടി​ലെ ഡി​ണ്ടി​ഗ​ല്‍ സ്വ​ദേ​ശി പി. ​ശ​ര​വ​ണ(37)​നാ​ണ് കു​മ​ര​കം പൊ​ലീ​സ് ബ​ന്ധു​ക്ക​ള്‍ എ​ത്തു​ന്ന​തു വ​രെ സം​ര​ക്ഷ​ണം ഒ​രു​ക്കി​യ​ത്. ഏ​ഴു​മാ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് ശ​ര​വ​ണ​ന്‍ നാ​ടു​വി​ട്ടു പോ​ന്ന​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​മ​ര​ക​ത്തെ​ത്തി​യ​ത്.

കു​മ​ര​കം ചീ​പ്പു​ങ്ക​ലി​ല്‍ അ​വ​ശ നി​ല​യി​ല്‍ യു​വാ​വി​നെ ക​ണ്ട​തോ​ടെ ശി​ക്കാ​ര ബോ​ട്ട് ഉ​ട​മ​യാ​യ മോ​ന​ച്ച​ന്‍ ഭ​ക്ഷ​ണ​വും വെ​ള്ള​വും വാ​ങ്ങി ന​ല്‍​കി​യ​ശേ​ഷം യു​വാ​വി​ന്‍റെ കൈ​യി​ല്‍ പ​ച്ച​കു​ത്തി​യ ഫോ​ണ്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട്ടു.
ഇ​തോ​ടെ​യാ​ണ് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വാ​വ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ വീ​ടു​വി​ട്ടു പോ​ന്ന​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.
യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ബ​ന്ധു​ക്ക​ള്‍ ഡി​ണ്ടി​ഗ​ല്‍ വി​ലാം​പെ​ട്ടി പൊ​ലിസ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു. ത​മി​ഴ്, മ​ല​യാ​ള പ​ത്ര​ങ്ങ​ളി​ലും യു​വാ​വി​ന്‍റെ ഫോ​ട്ടോ സ​ഹി​തം പ​ര​സ്യം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും യാ​തൊ​രു വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ വി​വ​രം കു​മ​ര​കം പൊ​ലീ​സി​നെ അ​റി​യി​ച്ചു.

കു​മ​ര​കം പൊ​ലിസ് ഇ​യാ​ളെ ബ​ന്ധു​ക്ക​ള്‍ എ​ത്തു​ന്ന​തു​വ​രെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കി. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഡി​ണ്ടി​ഗ​ലി​ല്‍നി​ന്നും ബ​ന്ധു​ക്ക​ള്‍ എ​ത്തി യു​വാ​വി​നെ കൂ​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യും ചെ​യ്തു.
കു​മ​ര​കം സി​ഐ പ്ര​സാ​ദ് എ​ബ്ര​ഹാം വ​ര്‍​ഗീ​സി​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം പി​ആ​ര്‍​ഒ സു​നി​ല്‍​കു​മാ​ര്‍, എ​സ്‌​ഐ ബ​സ​ന്ത് എ​ന്നി​വ​രാ​ണ് ബ​ന്ധു​ക്ക​ളെ വി​ളി​ച്ചുവ​രു​ത്തി യു​വാ​വി​നെ സു​ര​ക്ഷി​ത​മാ​യി കൈ​മാ​റി​യ​ത്.

Tags : Nattuvishesham Districtnews Deepikanews challenges.

Recent News

Corehub Up