x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള്ളി​കു​ന്നം സ്വ​ദേ​ശി​യാ​യ ടാ​ക്സി ഡ്രൈ​വ​ർ​ക്ക് റി​യാ​ദി​ൽ ക്രൂ​ര മ​ർ​ദ​നം

വെബ് ഡെസ്ക്
Published: September 2, 2026 11:27 PM IST | Updated: September 2, 2026 11:27 PM IST

ക​വ​ർ​ച്ച സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​ള്ളി​കു​ന്നം സ്വ​ദേ​ശി ഷ​മീ​ർ.

കാ​യം​കു​ളം: റി​യാ​ദി​ലെ ബ​ത്ഹ​യി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രെ​ന്ന വ്യാ​ജേ​ന ഓ​ട്ടം വി​ളി​ച്ചു​കൊ​ണ്ടു പോ​യ​വ​രു​ടെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ വ​ള്ളി​കു​ന്നം സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്.

വ​ള്ളി​കു​ന്നം സ്വ​ദേ​ശി ഷെ​മീ​റി​നാ​ണ് ക​വ​ർ​ച്ചാ സം​ഘ​ത്തി​ന്‍റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മേ​റ്റ​ത്. പ​ണ​വും വാ​ഹ​ന​വും സം​ഘം ക​വ​രു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​രെ​ന്ന വ്യാ​ജേ​ന കാ​റി​ൽ ക​യ​റി​യ നാ​ല് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ ഷെ​മീ​റി​നെ എ​ക്സി​റ്റ് 18ന് ​സ​മീ​പ​മു​ള്ള വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ണ​വും വാ​ഹ​ന​വും ക​വ​ർ​ന്ന് ഇ​യാ​ളെ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച് സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു.

റോ​ഡ​രി​കി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഷെ​മീ​റി​നെ പൊ​ലി​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​ർ​ദ​ന​ത്തി​ൽ ഇ​യാ​ളു​ടെ ത​ല​യ്ക്കും താ​ടി​യെ​ല്ലി​നും കാ​ലി​നും ഉ​ൾ​പ്പടെ ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട വാ​ഹ​നം പി​ന്നീ​ട് ബ​ത്ഹ​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും നാ​ല് ട​യ​റു​ക​ളും ബാ​റ്റ​റി​യും അ​ഴി​ച്ചെ​ടു​ത്ത നി​ല​യി​ലാ​യി​രു​ന്നു. റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് ഷ​മീ​ർ. സ്‌​പോ​ൺ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഷെ​മീ​റി​നെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ സൗ​ദി പൊലി​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Nattuvishesham DistrictNews

Recent News

Corehub Up