x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​റ​സി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 2, 2026 11:37 PM IST | Updated: September 2, 2026 11:37 PM IST

ടോ​റ​സി​ന് പി​ന്നി​ൽ കാ​റി​ടി​ച്ച് അ​രൂ​ർ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ടം.

തു​റ​വൂ​ർ: ടോ​റ​സ് ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. കാ​ർ ഓ​ടി​ച്ചി​രു​ന്ന ആ​ല​പ്പു​ഴ മു​ല്ല​ശേ​രി ഇ​ല്ലം ഗ​ണേ​ശ്‌​കു​മാ​ർ (50), ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ അ​നു​ജ​ത്തി ക​രു​നാ​ഗ​പ്പ​ള്ളി കൊ​ച്ചി​ല്ലം ദീ​പ (46) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
അ​രൂ​ർ ഐ​ഒ​സി പെ​ട്രോ​ൾ പ​മ്പി​നു തെ​ക്കു ഭാ​ഗ​ത്ത് 60 ന​മ്പ​ർ പി​ല്ല​റി​നു സ​മീ​പ​മാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് 5-ന് ​അ​പ​ക​ടം ന​ട​ന്ന​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ആ​ല​പ്പു​ഴ​യി​ലു​ള്ള വീ​ട്ടി​ലേ​ക്കു​പോ​യ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ദേ​ശീ​യ​പാ​ത​യോ​ര​ത്തേ ഫു​ട്പാ​ത്ത് ഭാ​ഗ​ത്ത് ടൈ​ൽ പാ​കു​ന്ന സ്ഥ​ല​ത്തെ മ​ണ്ണ് നീ​ക്കാ​നാ​യി കി​ട​ന്ന ടോ​റ​സ് ലോ​റി​യു​ടെ പി​ൻ ഭാ​ഗ​ത്താ​ണ് കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത്.

കാ​റി​ൽ അ​ഞ്ചു പേ​ർ ഉ​ണ്ടാ​യി​രു​ന്നു. മു​ന്നി​ൽ ഇ​രു​ന്ന​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. എ​യ​ർ​ബാ​ഗ് പ്ര​വ​ർ​ത്തി​ച്ച​ത് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ച്ചു. അ​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags : Nattuvishesham DistrictNews

Recent News

Corehub Up