x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന്നാ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​ര​ണ​ത്തി​നു മൂ​ന്നു കോ​ടി

വെബ് ഡെസ്ക്
Published: September 2, 2026 11:33 PM IST | Updated: September 2, 2026 11:33 PM IST

മാ​ന്നാ​ർ ബ​സ് സ്റ്റാ​ൻ​ഡ്

മാ​ന്നാ​ർ: വ​ർ​ഷ​ങ്ങ​ളാ​യി അ​നാ​ഥ​മാ​യി​ക്കി​ട​ന്ന മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​നു ശാ​പ​മോ​ക്ഷം ല​ഭി​ക്കു​ന്നു. കാ​ൽ നൂ​റ്റാ​ണ്ട് മു​മ്പ് നി​ർ​മി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച സ്റ്റാ​ൻ​ഡ് എ​ന്നും വി​വി​ധ​ങ്ങ​ളാ​യ വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ടു​ക​യും നി​ര​വ​ധി സ​മ​ര​ങ്ങ​ൾ​ക്കു വേ​ദി​യാ​കു​ക​യും ചെ​യ്തു. ബ​സു​ക​ൾ ക​യ​റാ​ത്ത സ്റ്റാ​ൻ​ഡ് എ​ന്ന ഖ്യാ​തി​യാ​ണ് പ​ല​പ്പോ​ഴും ഇ​തി​ന് ല​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​യ​റാ​ത്ത​തി​നു വ​ലി​യ പ്ര​തി​ഷ​ധ​മു​യ​ർ​ന്നി​രു​ന്നു. പി​ന്നീ​ട് ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ ക​യ​റു​വാ​ൻ പോ​ലീ​സ് ഇ​ട​പെ​ട​ലു​ക​ൾ വ​രെ ന​ട​ത്തേ​ണ്ടി വ​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ബ​സു​ക​ൾ ഒ​ന്നും​ത​ന്നെ ക​യ​റു​ന്നു​മി​ല്ല.

എ​ന്നാ​ൽ സ്റ്റാ​ൻ​ഡി​ന്‍റെ ശ​നി​ദ​ശ മാ​റി ആ​ധു​നി​ക രീ​തി​യി​ൽ സ്റ്റാ​ൻ​ഡ് ന​വീ​ക​രി​ക്കാ​ൻ പ​ദ്ധ​തി വ​ഴി​യൊ​രു​ങ്ങു​ന്നു. മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ൽ ബ​സ് സ്റ്റാ​ൻ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ നി​ർ​ദ​ശ​പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും നി​ർ​മാ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ളും വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

മാ​ന്നാ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കു​വാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.

മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​കെ. പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി. ​കൃ​ഷ്ണ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് പ​ഴ​വൂ​ർ തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up