x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​നി-​എ​രു​മേ​ലി റെ​യി​ല്‍​പാ​ത ച​ങ്ങ​നാ​ശേ​രി​വ​രെ ദീ​ര്‍​ഘി​പ്പി​ക്കണം

വെബ് ഡെസ്ക്
Published: September 3, 2026 12:14 AM IST | Updated: September 3, 2026 12:14 AM IST

ച​ങ്ങ​നാ​ശേ​രി: നി​ര്‍​ദി​ഷ്ട തേ​നി-​എ​രു​മേ​ലി റെ​യി​ല്‍​വേ ലൈ​നി​ന്‍റെ സാ​ധ്യ​താ പ​ഠ​നം ച​ങ്ങ​നാ​ശേ​രി വ​രെ ദീ​ര്‍​ഘി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ച​ങ്ങ​നാ​ശേ​രി ശ​ബ്ദം ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ള്‍ കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ അ​ജ​യ്കു​മാ​ര്‍, ജോ​ര്‍​ജ് വ​ര്‍​ക്കി, പ്രേം ​സെ​ബാ​സ്റ്റ്യ​ന്‍ ആ​ന്‍റണി, ജേ​ക്ക​ബ് ജോ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​പി. കൃ​ഷ്ണ​കു​മാ​ര്‍, ബി​ജെ​പി നേ​താ​വ് ബി. ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ന്‍ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​ഷ​യ​ത്തി​ല്‍ സു​രേ​ഷ്‌​ ഗോ​പി ത​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ല്‍ പ​ഠി​ച്ചി​ട്ടു​ണ്ടെ​ന്ന ആ​ശാ​വ​ഹ​മാ​യ വി​വ​ര​വും അ​ദ്ദേ​ഹം പ​ങ്ക​വ​ച്ചു. പ​ദ്ധ​തി​ക്ക് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ് അ​നു​കൂ​ല നി​ല​പാ​ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ഈ ​റെ​യി​ല്‍​വേ ലൈ​ന്‍ ച​ങ്ങ​നാ​ശേ​രി​യിലോ തി​രു​വ​ല്ല​യി​ലോ അ​ല്ലെ​ങ്കി​ല്‍ ഇ​വ​യ്ക്കി​ട​യി​ലു​ള്ള അ​നു​യോ​ജ്യ​മാ​യ മ​റ്റേ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്തോ ബ​ന്ധി​പ്പി​ക്കു​ന്ന വി​ധ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ കേ​ന്ദ്ര​മ​ന്ത്രി​ക്കു​ണ്ടെ​ന്ന് സു​രേ​ഷ്‌​ഗോ​പി സൂ​ചി​പ്പി​ച്ചു. ഇ​തി​ന് നാ​ലു​കോ​ടി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‌റെ സാ​ധ്യ​ത​ക​ളും പ​രി​ഗ​ണി​ക്കാ​വു​ന്ന​താ​ണ്.

സ​മ​ഗ്ര വി​ക​സ​ന​ത്തി​ന്
വ​ഴി​തു​റ​ക്കു​ന്ന സ്വ​പ്ന​പ​ദ്ധ​തി

ച​ങ്ങ​നാ​ശേ​രി​യു​ടെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വാ​ണി​ജ്യ പ്രാ​ധാ​ന്യ​വും മാ​ര്‍​ക്ക​റ്റി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ സാ​ധ്യ​ത​ക​ളും മു​ന്‍​നി​ര്‍​ത്തി​യാ​ണ് ഈ ​പ​ദ്ധ​തി മു​ന്നോ​ട്ടു​വ​ക്കു​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് തേ​നി-​കു​മ​ളി വ​ഴി ദി​നം​പ്ര​തി ആ​യി​ര​ത്തി​ല​ധി​കം ച​ര​ക്കു​ലോ​റി​ക​ള്‍ എ​ത്തു​ന്ന പാ​ത​യ്ക്ക് പ​ക​ര​മാ​യി റെ​യി​ല്‍​വേ സ​ര്‍​വീ​സ് വ​രു​ന്ന​തോ​ടെ അ​ന്ത​ര്‍​സം​സ്ഥാ​ന ച​ര​ക്കു​ഗ​താ​ഗ​ത​വും യാ​ത്ര​ക​ളും ഏ​റെ സു​ഗ​മ​മാ​കും. പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യെ കു​ട്ട​നാ​ടു​മാ​യും തീ​ര​ദേ​ശ​വു​മാ​യും ബ​ന്ധി​പ്പി​ച്ച് മ​ല​നാ​ട്-ഇ​ട​നാ​ട്-കു​ട്ട​നാ​ട് സ​ര്‍​ക്കു​ല​ര്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ല്‍ വ​ന്‍ മു​ന്നേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കും.

മാ​ത്ര​മ​ല്ല തീ​ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കും വേ​ഗ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​നും ഇ​ത് സ​ഹാ​യി​ക്കും. ശ​ബ​രി​മ​ല തീ​ര്‍​ഥ​ാട​ക​ര്‍​ക്ക് വ​ര്‍​ഷം മു​ഴു​വ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പ്ര​ധാ​ന യാ​ത്രാ ഇ​ട​നാ​ഴി​യാ​യി മാ​റു​ന്ന​തോ​ടെ ച​ങ്ങ​നാ​ശേ​രി ഒ​രു പ്ര​ധാ​ന റെ​യി​ല്‍​വേ ജം​ഗ്ഷ​നാ​യി മാ​റു​മെ​ന്നും ച​ങ്ങ​നാ​ശേ​രി ശ​ബ്ദം​ഗ്രൂ​പ്പ് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടുന്നു.

ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ
റെ​യി​ല്‍​പാ​ത​യും പ​രി​ഗ​ണി​ക്കാം

തേ​നി-​എ​രു​മേ​ലി റെ​യി​ല്‍​വേ പ​ദ്ധ​തി കാ​ഞ്ഞി​ര​പ്പ​ള്ളി, ക​റു​ക​ച്ചാ​ല്‍​വ​ഴി ച​ങ്ങ​നാ​ശേ​രി നാ​ലു​കോ​ടി​വ​രെ ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്‌​ഗോ​പി ച​ങ്ങ​നാ​ശേ​രി ശ​ബ്ദം​ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ളോ​ട് പ​റ​ഞ്ഞു.
തേ​നി-​എ​രു​മേ​ലി പ​ദ്ധ​തി 95 കി​ലോ​മീ​റ്റ​റാ​ണ്. അ​വി​ടെ​നി​ന്നും 45കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍ എ​ത്താം.

ച​ങ്ങ​നാ​ശേ​രി​യി​ല്‍​നി​ന്നും ആ​ല​പ്പു​ഴ റോ​ഡി​ല്‍ 25 കി​ലോ​മീ​റ്റ​ര്‍ മേ​ല്‍​പാലം നി​ര്‍​മി​ച്ചാ​ല്‍ ഈ ​റെ​യി​ല്‍​പാ​ത​യെ ആ​ല​പ്പു​ഴ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കാം.

യാ​ത്രാ സൗ​ക​ര്യ​ത്തി​നൊ​പ്പം പ​ച്ച​ക്ക​റി, തു​ണി​ത്ത​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ സാ​മഗ്രിക​ള്‍ എ​രു​മേ​ലി, ച​ങ്ങ​നാ​ശേ​രി, ആ​ല​പ്പു​ഴ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കാം. അ​തു​പോ​ലെ ഹൈ​റേ​ഞ്ചി​ലെ സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍ ച​ങ്ങ​നാ​ശേ​രി​യി​ലും ആ​ല​പ്പു​ഴ​യി​ലും എ​ത്തി​ക്കാം.
പ്രേം ​സെ​ബാ​സ്റ്റ്യ​ന്‍ ആ​ന്‍റണി
കു​ട്ടം​പേ​രൂ​ര്‍

Tags : Nattuvishesham Districtnews Deepikanews Rail Line

Recent News

Corehub Up