x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് വി​ശാ​ല നേ​തൃ​സം​ഗ​മം നാ​ളെ

വെബ് ഡെസ്ക്
Published: September 3, 2026 12:12 AM IST | Updated: September 3, 2026 12:12 AM IST

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ 2024-27 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന സ​മി​തി​യു​ടെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ര്‍, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ര്‍, അ​തി​രൂ​പ​ത എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ വി​ശാ​ല നേ​തൃ​സ​മ്മേ​ള​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ച​ങ്ങ​നാ​ശേ​രി സ​ന്ദേ​ശ​നി​ല​യം ഹാ​ളി​ല്‍ ന​ട​ക്കും.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. സാ​വി​യോ മാ​നാ​ട്ട് ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കും. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക്, ട്ര​ഷ​റ​ര്‍ ജോ​സ് വെ​ങ്ങാ​ന്ത​റ, ഓ​ഫീ​സ് ചാ​ര്‍​ജ് സെ​ക്ര​ട്ട​റി പി.​സി. കു​ഞ്ഞ​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ സ​മി​തി​യു​ടെ 109-ാമ​ത് ജ​ന്മ​ദി​ന സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വ​മ​രു​ളു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍​ക്കും തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ല്‍ സ്മാ​ര​ക ഹെ​റി​റ്റേ​ജ് ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നും നേ​തൃ​സ​മ്മേ​ള​നം പൂ​ര്‍​ണ​രൂ​പം ന​ല്‍​കും.

Tags : Nattuvishesham Districtnews Deepikanews Catholic Congress

Recent News

Corehub Up