പ്രകാശന കര്‍മം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കുന്നു.
ചങ്ങനാശേരി: ദൈവദാസന് ആർച്ച്ബിഷപ് മാര്‍ മാത്യു കാവുകാട്ടിന്റെ നാമകരണനടപടികളുടെ ഭാഗമായി ആരംഭിക്കുന്ന പുതിയ വെബ്സൈറ്റിന്റെ പ്രകാശന കര്‍മം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. നാമകരണനടപടികളുടെ ചുമതലയുള്ള വികാരി ജനറാൾ മോണ്‍. സ്കറിയ കന്യാകോണില്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റണി മാളേയ്ക്കല്‍, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം, വെബ്സൈറ്റ് ഡിസൈനര്‍ ഏബല്‍ എന്നിവര്‍ പങ്കെടുത്തു.