പത്തനംതിട്ട: ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് വള്ളോക്കുന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട് ഓതറ, റാന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ബ്ലോക്കുപടി, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ് കല്ലേലി എന്നിവയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 28നു നടക്കും. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 10 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സ്ഥാനാർഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി14. വോട്ടെണ്ണല്‍ 29ന് രാവിലെ 10ന് ആരംഭിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്തുകളില്‍ മാതൃകാ പെരുമാറ്റച്ചട്ടം സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലുണ്ട്.
അടൂര്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട സി.വി. ശാന്തകുമാര്‍ ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവച്ച ഒഴിവിലാണ് അരുവാപ്പുലം കല്ലേലി വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Tags : Nattuvishesham Districtnews Deepikanews