തിരുവല്ല: പ്രളയത്തിനു പിന്നാലെ പെരിങ്ങര പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം. പഞ്ചായത്തിലെ പല വാര്‍ഡുകളിലും ജല അഥോറിറ്റിയുടെ കുടിവെള്ളം എത്തുന്നതേയില്ല. പ്രളയജലം കാരണം കുടിവെള്ള സ്രോതസുകള്‍ മലിനപ്പെട്ടതോടെ പ്രദേശവാസികള്‍ നട്ടം തിരിയുകയാണ്. കെഎസ്ഇബി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു നൽകാത്തതാണ് ജലവിതരണം മുടങ്ങാന്‍ കാരണമായി പറയുന്നത്.
പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാത്തതിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന്റെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരിദാസി ശശിയുടെയും നേതൃത്വത്തില്‍ ജല അഥോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ ഓഫിസിലെത്തി പ്രതിഷേധമറിയിച്ചു.
രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാമെന്ന് അസി. എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ഉറപ്പ് നല്‍കിയതായി പ്രസിഡന്റുമാര്‍ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ റോയി വര്‍ഗീസ്, മിനിമോള്‍ ജോസ്, ഏലിയാമ്മ തോമസ്, ക്രിസ്റ്റഫര്‍ ഫിലിപ്പ്, ലീനാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം.
Tags : Nattuvishesham Districtnews Deepikanews Drinking