ഇരിങ്ങാലക്കുട: വിഷുദിനത്തില്‍ ബൈക്ക് അപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് മരിച്ചു. ചേലൂര്‍ ചാത്തകുടത്ത് വിജയന് മകന് സുജീഷ് (40) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 11.30 ന് പൊറത്തിശേരി സിവില്‍ സ്റ്റേഷനു സമീപം വച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ വീട്ടില്‍ വിട്ട് തിരിച്ചു വരുമ്പോള്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന സുജീഷ് വിഷുവിനോട് അനുബന്ധിച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പൂമംഗലം ശാന്തിതീരം ശ്മശാനത്തില്‍. അമ്മ: സുമതി. ഭാര്യ: അനുശ്രീ. മക്കള്‍: ഋത്വ വിജയ്, രുദ്ര.
Tags : Youth dies bike accident Sujeesh death