x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു


Published: March 23, 2026 12:08 AM IST | Updated: March 23, 2026 12:08 AM IST

കു​തി​രാ​ൻ: ദേ​ശീ​യ​പാ​ത കൊ​മ്പ​ഴ​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

കൊ​മ്പ​ഴ മു​ണ്ടേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ സ​ണ്ണി​യു​ടെ മ​ക​ൻ ഫെ​ബി​ൻ(28) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കൊ​മ്പ​ഴ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. അ​മ്മ: സ​ലോ​മി. സ​ഹോ​ദ​ര​ൻ: ബി​ബി​ൻ.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള സ​ർ​വീ​സ് റോ​ഡി​ൽ വ​ച്ച് ഫെ​ബി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫെ​ബി​ൻ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​ ഇ​ന്ന​ലെ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വാ​ണി​യം​പാ​റ ക​ണ്ണ​ൻ​ചി​ന​യ​ത്ത് രാ​ജീ​വ് ചി​കി​ത്സ​യി​ൽ തു​ട​രു​കയാണ്.

Tags : Young man injured in bike bike accident

Recent News

Corehub Up