National
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. നിരവധി വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന സൂചനയെ തുടർന്ന് പരിശോധന തുടരുകയാണ്.
15 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഡൽഹി സർവകലാശാല സൗത്ത് കാമ്പസ് പൊലിസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സത്യനികേതന് സമീപമുള്ള ഹോട്ടൽ ഡെയ്സ് എന്ന ബോയ്സ് ഹോസ്റ്റൽ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ മുപ്പതോളം പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് അവധിയിലായിരുന്ന ആരോഗ്യപ്രവർത്തകരോട് അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
ഞായറാഴ്ചയായിരുന്നതിനാൽ കെട്ടിടങ്ങളിൽ പതിവിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഹോസ്റ്റൽ റജിസ്റ്റർ പരിശോധിച്ചാൽ മാത്രമേ എത്ര പേർ കുടുങ്ങിയെന്ന് കൃത്യമായി പറയാനാകൂവെന്ന് അധികൃതർ വ്യക്തമാക്കി. കേന്ദ്ര ദ്രുത കർമ സേനയുൾപ്പെടെ സ്ഥലത്തെത്തി.
NRI
ന്യൂയോർക്ക്: മിഡ്ടൗൺ മാൻഹട്ടണിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരുന്ന ബഹുനില കെട്ടിടത്തിൽ ഘടനാപരമായ ഗുരുതര തകരാർ കണ്ടെത്തിയതിനെ തുടർന്ന് സമീപപ്രദേശങ്ങളിലെ നിരവധി കെട്ടിടങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു.
നിർമാണ തൊഴിലാളികൾ കെട്ടിടത്തിന്റെ 21-ാം നിലയിൽ പ്രധാന സപ്പോർട്ട് കോളങ്ങൾ വളഞ്ഞതും നിലകൾ താഴ്ന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതരെ വിവരം അറിയിച്ചത്. സംഭവത്തെ തുടർന്ന് ന്യൂയോർക്ക് അഗ്നിശമനസേന, കെട്ടിട വകുപ്പ്, അടിയന്തര രക്ഷാപ്രവർത്തന വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
സുരക്ഷാ മുൻകരുതലെന്ന നിലയിൽ സമീപത്തെ സ്കൂളുകൾ, ഓഫീസ് കെട്ടിടങ്ങൾ, ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ നിരവധി കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും പ്രദേശത്തെ ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.
എൻജിനിയർമാർ കെട്ടിടം താത്കാലികമായി ഉറപ്പിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ കെട്ടിടത്തിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചിട്ടുണ്ടെന്നും കൂടുതൽ നീക്കമൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.
National
ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ സൈദുലജാബിൽ വാണിജ്യ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറ് ആയി ഉയർന്നു. അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു.
സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലജാബിലെ വെസ്റ്റേൺ മാർഗിൽ ആണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് ആയിരുന്നു വാണിജ്യ കെട്ടിടം പൂർണമായും തകർന്നുവീണത്. അപകടത്തെ തുടർന്ന് മെഹ്റൗളി പോലീസ് നരഹത്യയ്ക്ക് കേസെടുത്തു.
കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.സമീപമുണ്ടായിരുന്ന താത്കാലിക ഷെഡിൽ പ്രവർത്തിച്ചിരുന്ന കാന്റീനിന് മുകളിലേക്കാണ് കെട്ടിടം പതിച്ചത്.
നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തിയിരുന്നതായി പോലീസ് അറിയിച്ചു. തുടർന്ന് ഒൻപത് പേരെ കൂടി രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
International
ജൊഹാനാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹാനാസ്ബർഗിൽ കെട്ടിടം തകർന്ന് ഒൻപത് പേർ മരിച്ചു.
ജൊഹാനസ്ബർഗിന് തെക്ക് ഒർമോണ്ടെയിൽ തിങ്കളാഴ്ചയായിരുന്നു അപകടം. നിർമാണത്തിലിരുന്ന അനധികൃത കെട്ടിടമാണ് തകർന്നുവീണത്.
തിങ്കളാഴ്ച ആറു പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നും മൂന്ന് മൃതദേഹങ്ങൾകൂടി കണ്ടെടുത്തു.
Kerala
കോഴിക്കോട്: വലിയങ്ങാടിയില് കെട്ടിടത്തിന്റെ സണ്ഷെയ്ഡ് തകര്ന്നുവീണ് നാല് തൊഴിലാളികള് മരിച്ചതിൽ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയപാര്ട്ടികള് നടത്തിയ സമരം സംഘര്ഷഭരിതമായി. കോര്പറേഷന് ഓഫീസിനു മുമ്പില് പോലീസും സമരക്കാരും തമ്മില് ഉന്തുംതള്ളുമുണ്ടായി. അപകടത്തിനു പിന്നാലെ വലിയങ്ങാടിയിലെ തൊഴിലാളികള് പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വലിയങ്ങാടിയില് നിന്നു ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും മലബാറിലെ വിവിധ ജില്ലകളിലേക്കുമുള്ള ചരക്കു നീക്കം തടസപ്പെട്ടു.
നാലര പതിറ്റാണ്ടിലേറെയായി കോഴിക്കോട് കോര്പറേഷന് ഭരണം നടത്തുന്ന ഇടതുപക്ഷത്തിനെതിരേ രൂക്ഷ വിമര്ശനമാണ് മറ്റു രാഷ്ട്രീയ പാര്ട്ടികള് ഉയര്ത്തിയത്. തകര്ന്നത് 1977ല് പണിത കെട്ടിടത്തിന്റെ ഭാഗമാണെന്നും കെട്ടിടത്തിന് 50 വര്ഷത്തെ പഴക്കമുണ്ടെന്നും കോര്പറേഷനിലെ കോണ്ഗ്രസ് കൗണ്സിലര് എസ്.കെ. അബൂബക്കര് പറഞ്ഞു. 1980 മുതല് ഈ കെട്ടിടത്തില് പാസ്പോര്ട്ട് ഓഫിസ് പ്രവര്ത്തിച്ചിരുന്നു. മരിച്ചവര്ക്ക് നഷ്ട പരിഹാരം നല്കണമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കണമെന്നും അബൂബക്കര് ആവശ്യപ്പെട്ടു. 2024ല് പുതിയ കെട്ടിടത്തിനു ഡിപിആര് തയാറാക്കിയിരുന്നു. എന്നിട്ടും ഒഴിയാന് നിര്ദേശിക്കാത്തത് എന്തുകൊണ്ടാണെന്നും അബൂബക്കര് ചോദിച്ചു. ഇതേ കെട്ടിടത്തില് മാസങ്ങള്ക്കു മുമ്പ് പുതിയ സ്ഥാപനത്തിനു ലൈസന്സ് നല്കിയെന്ന് ബിജെപി കൗണ്സിലര്മാര് ആരോപിച്ചു.
അപകടത്തില് പ്രതിഷേധവുമായി ആദ്യം രംഗത്ത് എത്തിയത് ബിജെപിയാണ്. മേയര്ക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഉച്ചകഴിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില് കോര്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാര്ച്ചില് സംഘര്ഷമുണ്ടായി. പ്രകാശ് ബാബു, കൗണ്സിലറും മഹിള മോര്ച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തില് മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവര്ത്തകര് തള്ളിക്കയറാന് ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഗേറ്റ് ചാടിക്കടന്ന പ്രവര്ത്തകരെ പോലീസ് വലിച്ചിഴച്ച് പുറത്താക്കി. ഒടുവില് ബിജെപി കൗണ്സിലര്മാരെ മാത്രം മേയറുടെ ചേംബറില് പോകാന് പോലീസ് അനുവദിച്ചു.
കൗണ്സിലര്മാര് മേയറുടെ മുറിയില് എത്തിയെങ്കിലും മേയര് ഇല്ലാത്തതിനാല് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം മേയറുടെ മേശപ്പുറത്ത് കറുത്ത തുണി വിരിച്ചു. ഇതേസമയം കോര്പറേഷനു പുറത്ത് പോലീസും പ്രവര്ത്തകരും തമ്മില് ഉന്തും തള്ളും വാക്കേറ്റവും നടന്നു.
യൂത്ത്കോണ്ഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കോര്പറേഷനില് ഉപരോധ സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി കോര്പറേഷന് സെക്രട്ടറിയെ ഉപരോധിച്ചു. പ്രവര്ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് ആര്. ഷഹിന്, സംസ്ഥാന ഭാരവാഹികളായ വൈശാല് കല്ലാട്ട്, വി.ടി. നിഹാല്, ബവിത്ത് മലോല്, ജില്ലാ ഭാരവാഹികളായ എം. ഷിബു, പി.എം. ആഷിക്, എം.കെ. സയീഷ് എന്നിവര് നേതൃത്വം നല്കി.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിന് കോഴിക്കോട് ടൗൺ പോലീസ് ആണ് കേസെടുത്തത്.
ജബ്ബാർ,അഷ്റഫ്,ബഷീർ എന്നിവരാണ് മരിച്ചത്. ഇവർ വിശ്രമിക്കുന്നതിനിടെ വർഷങ്ങൾ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീഴുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ രണ്ടുപേര് ചികിത്സയിൽ തുടരുകയാണ്. ഇവരിൽ ഗുരുതര പരിക്കേറ്റ വിനോദിന്റെ നില അതീവ ഗുരുതരമാണ്. നട്ടെല്ലിനും തലയ്ക്കുമാണ് ഇയാൾക്ക് പരിക്കേറ്റത്.
വിനോദ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച ജബ്ബാറിന്റെ സംസ്കാരം ഇന്ന് കിണാശേരിയിലെ കോന്തനാരി ഖബർസ്ഥാനിൽ നടക്കും. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഇയാളുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മരിച്ച അത്തോളി സ്വദേശി അഷറഫിന്റെ സംസ്കാരം ചൊവ്വാഴ്ച നടക്കും.
അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി വലിയങ്ങാടിയിലെ തൊഴിലാളികള് പണിമുടക്ക് പ്രഖ്യാപിച്ചു.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി. ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്.
കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസിന്റെ കെട്ടിട ഭാഗമാണ് തകർന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടകാരണം.
അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മറ്റിയെങ്കിലും ആദ്യം രണ്ട് പേരുടെയും പിന്നീട് ഒരാളുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.
International
ബെയ്റൂട്ട്: ലബനനിലെ രണ്ടാമത്തെ വലിയ നഗരമായ ട്രിപ്പോളിയിൽ അടുത്തടുത്തുള്ള രണ്ട് പാർപ്പിടസമുച്ചയങ്ങൾ ഇടിഞ്ഞുവീണ് 14 പേർ മരിച്ചു.
അവശിഷ്ടങ്ങളിൽനിന്ന് എട്ടു പേരെ രക്ഷപ്പെടുത്തി. അപകടസമയത്ത് 22 പേരാണ് കെട്ടിടങ്ങളിലുണ്ടായിരുന്നതെന്ന് അധികൃതർ പ റഞ്ഞു.
ട്രിപ്പോളി നഗരത്തിൽ അടുത്തകാലത്തുണ്ടാകുന്ന അഞ്ചാമത്തെ കെട്ടിടദുരന്തമാണിത്. സാന്പത്തിക പ്രതിസന്ധി മൂലം ലബനനിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണി നടക്കാറില്ല.
International
ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി. ഇതിനിടെ, ദുരന്തത്തിന്റെ പേരിൽ പ്രതിഷേധങ്ങൾക്കു മുതിരരുതെന്ന് ഹോങ്കോംഗ് നിവാസികൾക്കു ചൈന മുന്നറിയിപ്പു നല്കി. ചൈനാവിരുദ്ധ പ്രക്ഷോഭങ്ങളുണ്ടായാൽ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ചു നേരിടുമെന്നാണ് അറിയിപ്പ്.
പാർപ്പിട സമുച്ചയത്തിലെ തീപിടിത്ത ദുരന്തത്തിൽ ഹോങ്കോംഗിൽ മൂന്നു ദിവസത്തെ ദുഃഖാചരണം നടക്കുന്നതിനിടെയാണ് ചൈനയുടെ അറിയിപ്പ്. 2019ൽ ഹോങ്കോംഗിലുണ്ടായ ജനാധിപത്യ പ്രക്ഷോഭത്തിന്റെ മാതൃകയിൽ ചൈനാവിരുദ്ധ പ്രകടനങ്ങളുണ്ടായാൽ കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് ചൈനയിലെ ദേശീയ സുരക്ഷാ അധികൃതർ പറഞ്ഞു.
തീപിടിത്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഓൺലൈൻ ഒപ്പുശേഖരണം നടത്തിയ സംഘത്തിലെ ഒരാളെ ഹോങ്കോംഗ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. പതിനായിരത്തോളം പേർ പരാതിയിൽ ഒപ്പുവച്ചിട്ടുണ്ട്.
കെട്ടിട നവീകരണത്തിനിടെയുണ്ടായ ദുരന്തത്തിൽ ഹോങ്കോംഗ് നിവാസികൾക്ക് ശക്തമായ അമർഷമുണ്ട്. സുരക്ഷിതല്ലാത്ത നിർമാണ രീതികൾ ദുരന്തവ്യാപ്തി വർധിക്കാൻ ഇടാക്കിയെന്നാണു സൂചന. സംഭവത്തിൽ നവീകരണ കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ 11 പേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഇതിനിടെ, തീപിടിത്തമുണ്ടായ വാംഗ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിനു സമീപം ഇന്നലെ നടന്ന അനുസ്മരണ പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. 4,600 പേർ താമസിച്ചിരുന്ന സമുച്ചയത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച തീപിടിത്തം വെള്ളിയാഴ്ചയാണ് അണയ്ക്കാനായത്. 150 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
മരിച്ചവരിൽ ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടുന്നു.കാണാതായവരിലും കുടിയേറ്റ തൊഴിലാളികളുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണു നിഗമനം.
National
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘാറിൽ നാലുനില കെട്ടിടത്തിന്റെ ഒരുഭാഗം തകർന്ന് വീണ് ഒരു വയസുകാരൻ ഉൾപ്പടെ രണ്ടുപേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു.
ആരോഹി ഓംകാർ ജോവിലിൻ(24), ഉത്കർഷ ജോവിലിൻ(ഒന്ന്) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടെയിൽ നിന്നുമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
വസായിലെ നാരംഗി റോഡിൽ സ്ഥിതി ചെയ്യുന്ന നാല് നിലകളുള്ള രമാഭായ് അപ്പാർട്ട്മെന്റിന്റെ പിൻഭാഗം പുലർച്ചെ 12.05 ഓടെയാണ് തകർന്നുവീണത്.
പരിക്കേറ്റവരെ വിരാറിലും നളസൊപാരയിലുമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനായി അഗ്നിശമനസേനയും ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) രണ്ട് ടീമുകളും എത്തിയിരുന്നു.
National
ന്യൂഡല്ഹി: സിലംപൂരില് നാലുനില കെട്ടിടം തകര്ന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേര് കുടുങ്ങികിടപ്പുണ്ടെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്ത്തനം തുടരുകയാണ്.
ഇന്ന് രാവിലെ ഏഴോടെയാണ് അപകടം. 12 പേര് അപകടസമയത്ത് കെട്ടിടത്തില് ഉണ്ടായിരുന്നതായാണ് വിവരം.
നാല് പേരെ കെട്ടിടാവശിഷ്ടങ്ങള്ക്കിടയില്നിന്ന് രക്ഷപെടുത്തിയിരുന്നു. കെട്ടിടം തകര്ന്നുവീഴാന് ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.
National
ന്യൂഡല്ഹി: സിലംപൂരില് നാലുനില കെട്ടിടം തകര്ന്നുവീണ് അപകടം. നാല് പേരെ കെട്ടിടാവശിഷ്ടങ്ങള്ക്കിടയില്നിന്ന് രക്ഷപെടുത്തി. നിരവധി പേര് കുടുങ്ങികിടപ്പുണ്ടെന്നാണ് വിവരം.
സ്ഥലത്ത് രക്ഷാപ്രവര്ത്തനം തുടരുകയാണ്. ഇന്ന് രാവിലെ ഏഴോടെയാണ് അപകടം.
12 പേര് അപകടസമയത്ത് കെട്ടിടത്തില് ഉണ്ടായിരുന്നതായാണ് വിവരം. കെട്ടിടം തകര്ന്നുവീഴാന് ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.
Kerala
കോട്ടയം: മെഡിക്കല് കോളജ് ആശുപത്രി കെട്ടിടം തകര്ന്നു വീണതു സംബന്ധിച്ചു വിശദമായ റിപ്പോര്ട്ട് നല്കാന് ജില്ലാ കളക്ടര് ജോണ് വി. സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദര്ശിച്ചു. ഏഴു ദിവസത്തിനുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കും.
അറുപത് വര്ഷം പഴക്കമുള്ള കെട്ടിടത്തിനു 12 വര്ഷങ്ങള്ക്കു മുമ്പു തന്നെ ബലക്ഷയമുണ്ടെന്നു പഞ്ചായത്ത് അധികൃതര് അറിയിച്ചിരുന്നതാണ്. കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്നു ബന്ധപ്പെട്ട അധികൃതര് പറയുമ്പോഴും ആയിരക്കണക്കിനു പേര് എത്തുന്ന സ്ഥലത്തെ ഉപയോഗ ശൂന്യമായി കെട്ടിടത്തില് ആളുകള് പ്രവേശിക്കാതിരിക്കാനുള്ള മുന്കരുതല് സ്വീകരിച്ചിരുന്നില്ല.
സംഭവത്തില് വ്യാപക പ്രതിഷേധം ഉയര്ന്നതോടെയാണ് അതിവേഗത്തില് സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് ജില്ലാ കളക്ടര് ജോണ് വി. സാമുവലിന് സര്ക്കാര് നിര്ദേശം നല്കിയത്. ഫയര്എഞ്ചിന് കടന്നുവരാന് വഴിയുണ്ടാകണമെന്ന പുതിയ കെട്ടിട നിര്മാണ ചട്ടങ്ങള് പ്രാബല്യത്തിലാകുംമുമ്പ് നിര്മിച്ച കെട്ടിടമാണ് ഇതെന്നും ബലക്ഷയം സംബന്ധിച്ചുള്ള തദ്ദേശ സ്ഥാപന റിപ്പോര്ട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും കളക്ടര് പറഞ്ഞു.
മെഡിക്കല് കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. വി. ജയകുമാര്, പ്രിന്സിപ്പല് ഡോ. വര്ഗീസ് പി. പുന്നൂസ്, റവന്യു, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്നിവരാണ് കളക്ടറുടെ സംഘത്തില് ഉണ്ടായിരുന്നത്.
Kerala
കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമാണെന്നാണ് അപകടസ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും അറിയിച്ചിരുന്നത്. ആശുപത്രി വാര്ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള് ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.
Kerala
കോട്ടയം: കോട്ടയം മെഡിക്കല് കോളജില് കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്.
അപകടമുണ്ടായ 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ഇവർ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്.
ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.
Kerala
കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചതിനു പിന്നാലെ സ്ഥലത്ത് പ്രതിഷേധവുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
പൊളിഞ്ഞുവീണത് ഉപയോഗരഹിതമായ കെട്ടിടമാണെന്നാണ് അപകടസ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ.വാസവനും വീണാ ജോർജും അറിയിച്ചിരുന്നത്. ആശുപത്രി വാര്ഡുമായി ബന്ധമില്ലാത്ത കെട്ടിടമാണിത്. ഉപയോഗശൂന്യമായ സാധനങ്ങള് ശേഖരിച്ചിരുന്ന സ്ഥലമാണിതെന്നും മന്ത്രിമാർ പറഞ്ഞു.
ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായിരുന്ന ബിന്ദു 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.
Kerala
കോട്ടയം: കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലെ മൂന്നുനില കെട്ടിടം പൊളിഞ്ഞുവീണു. ആശുപത്രിയുടെ 14-ാം വാര്ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണതെന്നാണ് വിവരം.
അപകടത്തിൽ ഒരു കുട്ടി അടക്കം രണ്ട് പേർക്ക് പരിക്കുണ്ട്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഫയര്ഫോഴ്സും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അകത്ത് ആരെങ്കിലും കുടുങ്ങികിടപ്പുണ്ടോയെന്ന് പരിശോധിക്കുകയാണ്.