Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Car Accident

Kannur

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു

ക​ണ്ണാ​ടി​പ്പ​റ​മ്പ്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു.

ക​ണ്ണാ​ടി​പ്പ​റ​മ്പ് ഹൈ​സ്കൂ​ളി​നു സ​മീ​പം ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യ​പ്ര സ്വ​ദേ​ശി എ​ൻ.​കെ. ഗോ​പാ​ല​ൻ (79) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്നു​പോ​ക​വെ ബൈ​ക്ക് ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: കെ.​കെ. ഇ​ന്ദി​ര. മ​ക്ക​ൾ: സു​മ (ക​ണ്ണൂ​ർ ട്ര​ഷ​റി), തു​ഷാ​ര (സി​പി​ഒ, വ​നി​താ​സെ​ൽ, ക​ണ്ണൂ​ർ).

മ​രു​മ​ക്ക​ൾ: പി. ​മ​ധു​സൂ​ദ​ന​ൻ (ക​ണ്ണാ​ടി​പ്പ​റ​മ്പ്), പ​രേ​ത​നാ​യ രാ​ജേ​ഷ് കു​മാ​ർ (ച​ട്ടു​ക​പ്പാ​റ). സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണ​ൻ, പ​രേ​ത​രാ​യ ജാ​ന​കി, ഗോ​വി​ന്ദ​ൻ, കു​ഞ്ഞി​രാ​മ​ൻ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പു​ല്ലൂ​പ്പി ശ്മ​ശാ​ന​ത്തി​ൽ നടക്കും.

Kerala

കാ​റപകടത്തിൽ ഒരാൾ മരിച്ചു; രണ്ടു പേർക്കു പരിക്ക്

കൂ​​​ത്താ​​​ട്ടു​​​കു​​​ളം: എം​​​സി റോ​​​ഡി​​​ൽ മീ​​​ങ്കു​​​ന്ന​​​ത്ത് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട കാ​​ർ റോ​​​ഡ​​​രി​​​കി​​​ലെ ക​​​ലു​​​ങ്കി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ഭി​​​ത്തി​​​യി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചുക​​​യ​​​റി​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ര​​ണ്ടു​​പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു.

ചെ​​​ങ്ങ​​​ന്നൂ​​​ർ മാ​​​ട​​​യ്ക്ക​​​ൽ പീ​​​ടി​​​ക​​​യി​​​ൽ തോ​​​മ​​​സ് എം. ​​​കോ​​​ശി (74) ആ​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ക​​​ൻ ഫാ.​​​സു​​​നു ബേ​​​ബി കോ​​​ശി (40), മ​​​ക​​​ന്‍റെ ഭാ​​​ര്യ ലി​​​ജി റെ​​​യ്‌​​​ച്ച​​​ൽ തോ​​​മ​​​സ് (36) എ​​​ന്നി​​​വ​​​ർ​​​ക്കാ​​ണ് പ​​​രി​​​ക്കേ​​​റ്റ​​ത്. ആ​​​റൂ​​​ർ പേ​​​പ്പ​​​തി ക​​​വ​​​ല​​​യ്ക്ക് സ​​​മീ​​​പം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചി​​​നാ​​​ണ് അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത്. തൃ​​​ശൂ​​​രി​​​ൽനി​​​ന്നു പു​​​ന​​​ലൂ​​​ർ​​​ക്ക് പോ​​​വു​​ക​​യാ​​യി​​രു​​ന്നു കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ. കാ​​റി​​ന്‍റെ മു​​ൻ​​ഭാ​​ഗം പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു.

പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ഉ​​​ട​​​ൻ​ കൂ​​​ത്താ​​​ട്ടു​​​കു​​​ളം ദേ​​​വ​​​മാ​​​താ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും തോ​​​മ​​​സി​​​ന്‍റെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഡ്രൈ​​​വ​​​ർ ഉ​​​റ​​​ങ്ങി​​പ്പോ​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്ന​​​ത്.

International

അ​ബു​ദാ​ബി​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കൊ​ണ്ടോ​ട്ടി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​യും ദു​ബാ​യി​യി​ൽ വ്യാ​പാ​രി​യാ​യ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ മ​ക്ക​ളാ​യ അ​ഷ​സ് (14), അ​മ്മാ​ർ (12), അ​യാ​ഷ് (5) എ​ന്നി​വ​രും വീ​ട്ടു​ജോ​ലി​ക്കാ​രി മ​ല​പ്പു​റം ച​മ്ര​വ​ട്ടം സ്വ​ദേ​ശി ബു​ഷ​റ​യു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ അ​ബ്ദു​ൽ ല​ത്തീ​ഫും ഭാ​ര്യ​യും അ​മ്മ​യും മ​ക​ളും ചി​കി​ത്സ​യി​ലാ​ണ്.

അ​ബു​ദാ​ബി - ദു​ബാ​യി റോ​ഡി​ൽ ഷ​ഹാ​മ​ക്കിന് സമീപത്തുവച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദു​ബാ​യി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബം അ​ബു​ദാ​ബി ലി​വ ഫെ​സ്റ്റി​വ​ൽ ക​ണ്ട് മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up