Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Care

Alappuzha

കെ​യ​ർ ഫോ​ർ ആ​ല​പ്പി​യു​ടെ സാ​മൂ​ഹ്യസേ​വ​ന സു​ര​ക്ഷാ പ​ദ്ധ​തി

ആ​ല​പ്പു​ഴ: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും കെ​യ​ർ​ഫോ​ർ ആ​ല​പ്പി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്നേ​ഹ​ക്കൂ​ട് പ്രൊ​ജ​ക്റ്റ്‌ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്‌​ട​ർ ഷാ​ജി വി. ​നാ​യ​ർ​ക്ക് കെ​യ​ർ​ഫോ​ർ ആ​ല​പ്പി സെ​ക്ര​ട്ട​റി പ്രേം​സാ​യി ഹ​രി​ദാ​സ് സ​മ​ർ​പ്പി​ച്ചു.

ജെ.​ബി. മേ​ത്ത​ർ എം​പി സ​ന്നി​ഹി​ത​യാ​യി. പ​ദ്ധ​തി പ്ര​കാ​രം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് പീ​ഡി​യാ​ട്രി​ക് വാ​ർ​ഡ് പ​രി​സ​രം വൃ​ത്തി​യാ​ക്കി ശി​ശു സൗ​ഹൃ​ദ പാ​ർ​ക്ക്, കാ​ൻ​സ​ർ വാ​ർ​ഡി​ന്‍റെ പ​രി​സ​ര​ത്ത് പൂ​ന്തോ​ട്ടം, റേ​ഡി​യേ​ഷ​ൻ വാ​ർ​ഡി​ൽ കു​ടി​വെ​ള്ള സൗ​ക​ര്യം എ​ന്നി​വ ഒ​രു​ക്കും.

കെ​യ​ർ​ഫോ​ർ ആ​ല​പ്പി ഭാ​ര​വാ​ഹി​ക​ളാ​യ ക​മാ​ൽ എം. ​മാ​ക്കി​യി​ൽ, കെ. ​രാ​മ​ച​ന്ദ്ര​ൻ പി​ള്ള, അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, രാ​ജ​ല​ക്ഷ്മി, വേ​ലാ​യു​ധ​ൻ നാ​യ​ർ, ഗോ​പ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ല​ത ബാ​ബു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.

Health

ജീവിതശൈലീരോഗങ്ങൾ എങ്ങനെ തടയാം?

ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ൾ ത​ട​യാം

  1. വീ​ട്ടു​ജോ​ലി​ക​ൾ കു​ടും​ബ​ത്തി​ൽ എ​ല്ലാ​വ​രും ചേ​ർ​ന്നു ചെ​യ്യു​ന്ന​ ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ ക.
  2. ഓ​രോ വീ​ടി​നും ഓ​രോ പ​ച്ച​ക്ക​റി​ത്തോ​ട്ടം, അ​ടു​ക്ക​ള​ത്തോ​ട്ടം. ശ​രീ​ര​ത്തി​നു വ്യാ​യാ​മ​വും ആ​ഹാ​ര​ത്തി​നു പ​ച്ച​ക്ക​റി​ക​ളും.
  3. ടി​വി, മൊ​ബൈ​ലി​ന്‍റെ മുമ്പി​ലി​രി​ക്കു​ന്ന സ​മ​യം കു​റ​യ്ക്കു​ക.
  4. ന​ട​ക്കാ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​രം പാ​ഴാ​ക്ക​രു​ത്.
  5. ആ​ഴ്ച​യി​ൽ അ​ഞ്ച് ആ​റ് ദി​വ​സം അ​ര മ​ണി​ക്കൂ​ർ ന​ട​ക്കുക.
  6. വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക.
  7. പ്രാ​യ​ഭേ​ദ​മെ​ന്യേ വ്യാ​യാ​മ​ത്തി​ലും കാ​യി​ക വി​നോ​ദ​ത്തി​ലും ഏ​ർ​പ്പെ​ടു​ക.

കു​ട്ടി​ക​ളി​ലെ പൊ​ണ്ണ​ത്ത​ടി ഒഴിവാക്കാം


1. കു​ട്ടി​ക്കാ​ലം മു​ത​ലേ പൊ​ണ്ണ​ത്ത​ടി വ​രാ​തെ ശ്ര​ദ്ധി​ക്കു​ക.
2. കു​ട്ടി​ക​ളി​ൽ ശ​രി​യാ​യ ആ​ഹാ​ര​ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക.
3. ചെ​റു​പ്പം മു​ത​ലേ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
4. ബേ​ക്ക​റി ഭ​ക്ഷ​ണ​ത്തോ​ടും ഫാ​സ്റ്റ് ഫു​ഡി​നോ​ടും ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തോ​ടും ആ​സ​ക്തി വ​ള​രാ​തെ ശ്ര​ദ്ധി​ക്കു​ക.
5. ടി​വി ക​ണ്ടു​കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ അ​ള​വു കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.
6. ഓ​ടി​ച്ചാ​ടി​യു​ള്ള ക​ളി​ക​ളും പ​ന്തു​ക​ളി​യും മ​റ്റും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.
7. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ഒ​രു മ​ണി​ക്കൂ​ർ ഓ​ടി​ക്ക​ളി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക.
8. വീ​ഡി​യോ ഗെ​യി​മു​ക​ൾ, കം​പ്യൂ​ട്ട​ർ ഗെ​യി​മു​ക​ൾ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക.

 

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കുപ്പ്.

Health

വെയിലേറ്റ് വാടല്ലേ.. ച​ര്‍​മ​രോ​ഗ​ങ്ങ​ളുടെ പരിശോധനയും ചികിത്സയും

സൂ​ര്യ​പ്ര​കാ​ശം കൊ​ണ്ടു​ള്ള ച​ര്‍​മ​രോ​ഗ​ങ്ങ​ളുടെ പരിശോധനയും ചികിത്സയും

ശ​രീ​രം മു​ഴു​വ​ന്‍ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കേ​ണ്ട​താ​ണ്. വെ​യി​ല്‍ അ​ധി​കം കൊ​ള്ളാ​ത്ത ഇ​ട​ങ്ങ​ളാ​യ ക​ണ്‍​പോ​ള​ക​ള്‍, ചെ​വി​യു​ടെ പു​റ​കു​വ​ശം, ചു​ണ്ടി​ന് കീ​ഴ്‌വശം... ഇ​വി​ടെ​യൊ​ന്നും ത​ടി​പ്പു​ക​ള്‍ കാ​ണ​പ്പെ​ടാ​നി​ട​യി​ല്ല.

വ​സ്ത്രം കൊ​ണ്ട് മ​റ​ച്ച ഭാ​ഗ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ ഇ​ത് സൂ​ര്യ​ര​ശ്മി ഏ​ല്‍​ക്കു​ന്ന​തു കൊ​ണ്ട് ഉ​ണ്ടാ​യ​താ​ണോ എ​ന്ന് തി​ട്ട​പ്പെ​ടു​ത്താ​നാ​വും.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ശ​രി​യാ​യി പ​രി​ശോ​ധി​ച്ചാ​ല്‍, ഇ​ത് ഏ​ത് വി​ഭാ​ഗ​ത്തി​ല്‍പ്പെട്ട ഫോ​ട്ടോ ഡെ​ര്‍​മ​റ്റോ​സ​സ് ആ​ണെ​ന്നു ക​ണ്ടു​പി​ടി​ക്കാ​നാ​വും. എ​ന്നി​ട്ടും ശ​രി​യാ​യ രോഗനിർണയത്തിൽ എ​ത്താ​നാ​യി​ല്ലെ​ങ്കി​ല്‍ സ്കിൻ ബയോപ്സി (Skin biopsy) ചെ​യ്താ​ല്‍ ന​മു​ക്ക് രോ​ഗം ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കും. അ​തി​ന്‍റെ കൂ​ടെ ര​ക്ത​പ​രി​ശോ​ധ​ന​ക​ള്‍, പാച്ച് ടെസ്റ്റിംഗ് എ​ന്നി​വ​യും ന​ട​ത്ത​ണം.

ചി​കി​ത്സ

10എഎം - 4പിഎം വരെ വെ​യി​ല്‍ ഒ​ഴി​വാ​ക്കണം. അൾട്രാ വ‌യലറ്റ് റേഡിയേഷൻ ഏ​റ്റ​വും അ​ധി​ക​മു​ള്ള സ​മ​യ​മാ​ണി​ത്. കു​ട, തൊ​പ്പി, സ​ണ്‍​ഗ്ലാ​സ്, ശ​രീ​രം ന​ന്നാ​യി മ​റ​യു​ന്ന കോ​ട്ട​ണ്‍ ഉ​ടു​പ്പു​ക​ള്‍, ക​ടു​ത്ത നി​റ​മു​ള്ള തു​ണി​ക​ള്‍ ഇ​വ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ​യു​ക.

സാ​ധാ​ര​ണ ഗ്ലാ​സി​ല്‍ ക​റു​ത്ത Film ഒ​ട്ടി​ച്ചാ​ല്‍ UVA, UVB ര​ശ്മി​ക​ളെ ത​ട​യാ​നാ​കും. ഓ​ഫീ​സു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും ഇ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. സ്ഥി​ര​മാ​യി സ​ണ്‍​സ്‌​ക്രീ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക Para amino Benzoic Acid, Zinc oxide വെ​വ്വേ​റെ​യോ ഒ​ന്നി​ച്ചോ ഉ​പ​യോ​ഗി​ച്ചാ​ല്‍ ഒ​ര​ള​വുവ​രെ ഈ ​ച​ര്‍​മ​രോ​ഗ​ങ്ങ​ള്‍ ത​ട​യാ​നാ​വും.

​ വെ​യി​ലേ​ല്‍​ക്കു​ന്ന​തി​ന് 20-30 മി​നി​റ്റ് മു​മ്പ് ഇ​ത് പു​ര​ട്ട​ണം. മൂ​ന്ന്-നാ​ല് മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ് വീ​ണ്ടും പു​ര​ട്ട​ണം. ന​ല്ല അ​ള​വി​ല്‍, വെ​യി​ലേ​ല്‍​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ പു​ര​ട്ടേ​ണ്ടി​വ​രും.


പ​ച്ച​ക്ക​റി​ക​ള്‍, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ന്ന​തും ഒ​രു ചി​കി​ത്സ​യാ​ണ്. ബീ​റ്റാ ക​രോ​ട്ടി​ന്‍, ക്ലോ​റോ​ക്വി​ന്‍ ഇ​വ​യൊ​ക്കെ ഉ​ള്ളി​ല്‍ ക​ഴി​ക്കു​ന്ന സ​ണ്‍​സ്‌​ക്രീ​ന്‍​സ് ആ​ണ്. ഇ​തു​പോ​ലെ​യൊ​ക്കെ ശ്ര​ദ്ധി​ച്ചാ​ല്‍ ചൂ​ടു കൂ​ടു​ത​ലു​ള്ള വേ​ന​ല്‍​ക്കാ​ല​ങ്ങ​ളി​ല്‍ ച​ര്‍​മ​രോ​ഗ​ങ്ങ​ളെ ന​മു​ക്ക് പ്ര​തി​രോ​ധി​ക്കാ​നാ​വും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ശ്രീ​രേ​ഖ പ​ണി​ക്ക​ർ
ക​ൺ​സ​ൾ​ട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്, ത്വ​ക് രോ​ഗ വി​ഭാ​ഗം
എസ്‌യുറ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

മൈഗ്രേൻ: ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ വ്യത്യസ്തം

ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ വ്യത്യസ്തം


മൈ​ഗ്രേ​നു​ണ്ടാ​കു​ന്ന സ​മ​യ​ത്ത് ബ്രെ​യി​ൻ സ്റ്റെ​മി​ലെ സ​വി​ശേ​ഷ​ഭാ​ഗ​ങ്ങ​ൾ അ​സാ​ധാ​ര​ണ​മാ​യി ഉ​ത്തേ​ജി​പ്പി​ക്ക​പ്പെ​ടു​ന്നു. ത​ന്മൂ​ലം ഓ​ക്കാ​ന​വും ഛർ​ദി​യും ഉ​ണ്ടാ​കു​ന്നു. ചി​ല​ർ​ക്ക് ഛർ​ദി​ക്കു​ശേ​ഷം ത​ല​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​ന്നു.

പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ൽ മ്രൈ​ഗേ​ൻ ശ​മി​പ്പി​ക്കാ​നു​ള്ള ഒ​രു സ​ഹാ​യ ഘ​ട​ക​മാ​യി​ട്ടാ​ണ് ഛർ​ദി ഉ​ണ്ടാ​കു​ന്ന​ത്.

പ​രി​ഹാ​ര​വും വ്യ​ക്തി​പ​രം


ഓ​രോ​രു​ത്ത​ർ​ക്കും ഹാ​നി​ക​ര​മാ​യ ട്രി​ഗ​റു​ക​ൾ ക​ണ്ടു​പി​ടി​ച്ച് അ​വ​യെ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് മൈ​ഗ്രേ​നു​ള്ള ആ​ദ്യ ചി​കി​ത്സാ പ​ദ്ധ​തി. ദി​ന​ച​ര്യ​ക​ളു​ടെ​യും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ലി​സ്റ്റ് ത​യാ​റാ​ക്കു​ക.

പി​ന്നീ​ട് കൊ​ടി​ഞ്ഞി ഉ​ണ്ടാ​യ ദി​വ​സ​ങ്ങ​ളി​ൽ എ​ന്തൊ​ക്കെ ചെ​യ്തു​വെ​ന്ന് ക​ണ്ടു​പി​ടി​ക്കു​ക. അ​ങ്ങ​നെ ഹാ​നി​ക​ര​മാ​യ ഉ​ത്തേ​ജ​ക ഘ​ട​ങ്ങ​ളെ​പ്പ​റ്റി മ​ന​സി​ലാ​ക്കാ​നാ​വും. അ​വ കൃ​ത്യ​മാ​യി ഒ​ഴി​വാ​ക്കാ​ൻ ശ്രമിക്കുക.

മൈ​ഗ്രേ​നും കാ​ഴ്ച​യും


ഒ​ഫ്താ​ൽ​മോ​പ്ലോ​ജി​ക് മൈ​ഗ്രേ​ൻ മൂ​ലം നേ​ത്ര​ങ്ങ​ളി​ൽ വേ​ദ​ന​യും ഒ​പ്പം ഛർ​ദി​യു​മു​ണ്ടാ​കു​ന്നു. കൊ​ടി​ഞ്ഞി കൂ​ടി​യാ​ൽ ക​ണ്ണു​ക​ൾ തു​റ​ക്കാ​ൻ പ​റ്റാ​ത്ത​വി​ധം അ​ട​ഞ്ഞു​പോ​കും. ക​ണ്ണു​ക​ൾ​ക്കു ചു​റ്റു​മു​ള്ള പേ​ശി​ക​ൾ​ക്ക് ത​ള​ർ​ച്ച​യും വീ​ക്ക​വു​മു​ണ്ടാ​കു​ന്നു. ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ ത​ല​വേ​ദ​ന ദീ​ർ​ഘി​ക്കാം.

മൈ​ഗ്രേ​ൻ ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ന്ന​തോ​ടൊ​പ്പം വി​വി​ധ നേ​ത്ര​രോ​ഗ​ങ്ങ​ളും കൊ​ടി​ഞ്ഞി​യു​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. ഇ​ഡി​യോ​പ​തി​ക് ഇ​ൻ​ട്രാ​ക്രേ​നി​യ​ൻ ഹൈ​പ്പ​ർ​ടെ​ൻ​ഷ​ൻ എ​ന്ന അ​വ​സ്ഥ​യി​ൽ ക​ഠി​ന​മാ​യ ക​ണ്ണു​വേ​ദ​ന​യു​ണ്ടാ​കാം. ഒ​പ്പം ത​ല​വേ​ദ​ന​യും.

വിവരങ്ങൾ - ഡോ. ​ശു​ഭ ജോ​ർ​ജ് ത​യ്യി​ൽ MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.

Health

ആരോഗ‍്യ വിചാരം

പിസിഒഡി ഡയറ്റ് -3
കേക്ക്, മിഠായി, മധുരപലഹാരം -മിതമായി മാത്രം

ആ​ന്‍റി ​ഓ​ക്‌​സി​ഡ​ന്‍റുക​ള്‍ സ​മ്പു​ഷ്ട​മാ​യ പ​ഴ​ങ്ങ​ള്‍ (മ​ഞ്ഞ​യും ചു​വ​പ്പും നി​റ​ത്തി​ലു​ള്ള​വ) പി​സി​ഒ​ഡി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ള​രെ ഗു​ണ​ക​ര​മാ​ണ്. ദി​വ​സം കു​റ​ഞ്ഞ​ത് ര​ണ്ട് സെ​ര്‍​വിം​ഗ് പ​ഴ​ങ്ങ​ളെ​ങ്കി​ലും ക​ഴി​ക്ക​ണം. പ​ഴ​ങ്ങ​ള്‍ അ​ഡ്രീന​ല്‍ ഹോ​ര്‍​മോ​ണു​ക​ളു​ടെ അ​സ​ന്തു​ലി​താ​വ​സ്ഥ ഇ​ല്ലാ​താ​ക്കു​ന്നു. ക​ടുംചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ള്‍ അ​ണ്ഡോ​ത്പാ​ദ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു (ചു​വ​ന്ന മു​ന്തി​രി, ബ്ലൂ​ബെ​റി, ബ്ലാ​ക്ബ​റി, ചെ​റി).

പ​ച്ച ഇ​ല​ക്ക​റി​കൾ, പ​ച്ച​ക്ക​റി​കൾ

പ​ച്ച ഇ​ല​ക്ക​റി​ക​ളിലും പ​ച്ച​ക്ക​റി​ക​ളി​ലും വി​റ്റ​മി​ന്‍ കെ, ​ഫോളേറ്റ്, ഇ​രു​മ്പ് ഉ​ള്‍​പ്പെ​ടെ അ​വ​ശ്യ വി​റ്റ​ാമി​നു​ക​ളും ധാ​തു​ക്ക​ളും ധാരാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് ര​ണ്ട​ര ക​പ്പ് പ​ച്ച​ക്ക​റി​ക​ള്‍ എ​ങ്കി​ലും ക​ഴി​ക്ക​ണം. ല​ഘു​ഭ​ക്ഷ​ണ​ത്തി​നാ​യി പ​ച്ച​യാ​യ സാല​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം. കി​ഴ​ങ്ങുവ​ര്‍​ഗങ്ങ​ള്‍ (മ​ര​ച്ചീ​നി, ചേമ്പ്, ഉരു​ള​ക്കി​ഴ​ങ്ങ്, കാ​ച്ചി​ല്‍) പോ​ലു​ള്ള​വ നി​യ​ന്ത്രി​ച്ച് മാത്രം ഉപ​യോ​ഗി​ക്കാം.

ഒ​ഴി​വാ​ക്കേ​ണ്ട ആ​ഹാ​ര​ങ്ങ​ള്‍

സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍, മ​ധു​ര​മു​ള്ള ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ള്‍, ഫാ​സ്റ്റ് ഫു​ഡു​ക​ള്‍, കാ​ര്‍​ബ​ണേ​റ്റ​ഡ് ബി​വ​റേ​ജുക​ള്‍, കൊ​ഴു​പ്പ് കൂ​ടു​ത​ലു​ള്ള ആ​ഹാ​ര​ങ്ങ​ള്‍, പ​ഞ്ച​സാ​ര അ​ട​ങ്ങി​യ ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍, എ​ന​ര്‍​ജി ഡ്രി​ങ്കു​ക​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്.


കേ​ക്കു​ക​ള്‍, മി​ഠാ​യി​ക​ള്‍, മ​റ്റു മ​ധു​ര പ​ല​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ ക​ഴി​ക്കാ​ന്‍ പാ​ടു​ള്ളൂ.
കാ​പ്പി, ചാ​യ എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗം ന​ല്ല​ത​ല്ല.
ചു​വ​ന്ന മാം​സം, സോ​സേ​ജു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പി​സി​ഒ​ഡി സാധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.
ഉ​യ​ര്‍​ന്ന ഗ്ലൈ​സീ​മി​ക് ഇ​ന്‍​ഡ​ക്‌​സ് ഉ​ള്ള ഭ​ക്ഷ​ണ​ങ്ങ​ളും ഡയ​റ്റി​ല്‍നി​ന്ന് ഒ​ഴി​വാ​ക്ക​ണം. പി​സി​ഒ​ഡി ഉ​ള്ള സ്ത്രീ​ക​ളി​ല്‍ മ​ദ്യം ക​ര​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, ഹോ​ര്‍​മോ​ണ്‍ ബാ​ല​ന്‍​സ്, ഇ​ന്‍​സു​ലി​ന്‍ പ്ര​വർത്തനം എ​ന്നി​വ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

വിവരങ്ങൾ:
പ്രീതി ആർ. നായർ,
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്,
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

Health

ആരോഗ‍്യ വിചാരം

കാ​ൻ​സ​ർ പ്രതിരോധം-2
സ്ക്രീനിംഗും പ്രതിരോധവും കുറയുമ്പോൾ


ഇ​ന്ത്യ​യി​ൽ, ഒ​മ്പ​തി​ൽ ഒ​രാ​ൾ​ക്ക് ജീ​വി​ത​കാ​ല​ത്ത് കാ​ൻ​സ​ർ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പു​രു​ഷ​ന്മാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത് ശ്വാ​സ​കോ​ശാ​ർ​ബു​ദ​വും സ്ത്രീ​ക​ളി​ൽ സ്ത​നാ​ർ​ബു​ദ​വു​മാ​ണ്.

കു​ട്ടി​കളിലെ (0-14 വ​ർ​ഷം) അ​ർ​ബു​ദ​ങ്ങ​ളി​ൽ, ലിം​ഫോ​യ്ഡ് ര​ക്താ​ർ​ബു​ദ​മാ​ണ് (ആ​ൺ​കു​ട്ടി​ക​ൾ: 29.2%, പെ​ൺ​കു​ട്ടി​ക​ൾ: 24.2%) മു​ൻ​നി​ര​യി​ൽ. 2020 നെ ​അ​പേ​ക്ഷി​ച്ച് 2025 ക​ഴി​യു​മ്പോ​ഴേ​ക്കും കാ​ൻ​സ​ർ കേ​സു​ക​ളു​ടെ എ​ണ്ണം 12.8 ശ​ത​മാ​നം വ​ർ​ധി​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ട്ടിട്ടുണ്ട്.

സ്‌​ക്രീ​നിം​ഗി​ന്‍റെയും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ​യും കു​റ​വു​ക​ൾ കാ​ര​ണം സെ​ർ​വി​ക്ക​ൽ കാൻ​സ​റും സ്ത്രീ​ക​ളി​ൽ വ്യാ​പ​ക​മാ​ണ്. പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 1.5 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്നു.

ഈ ​ഭ​യാ​ന​ക​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​ർ​ധി​ച്ച ബോ​ധ​വത്ക​ര​ണ​ത്തി​ന്‍റെ​യും കാൻ​സ​ർ പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെയും അ​ടി​യ​ന്തര ആ​വ​ശ്യ​ക​ത​ എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്.നേരത്തേയു​ള്ള ക​ണ്ടെ​ത്ത​ൽ, അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്ക​ൽ, മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ കാ​ൻ​സ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് പു​തി​യ ക​ണ​ക്കു​ക​ൾ സ​ഹാ​യ​ക​മാ​കും.

ഓ​രോ കാ​ൻ​സ​റിന്‍റെയും​ രോ​ഗാ​വ​സ്ഥ​യും മ​ര​ണ​നി​ര​ക്കും കാ​ൻ​സ​റി​ന്‍റെ ത​ര​ത്തെ​യും ഘ​ട്ട​ത്തെ​യും ആ​ശ്ര​യി​ച്ച് വ്യ​ത്യാ​സ​പ്പെ​ടു​ന്നു. സ്റ്റേ​ജ് 1 പോ​ലെ​യു​ള്ള പ്രാ​രം​ഭഘ​ട്ട കാൻ​സ​റു​ക​ൾ​ക്ക് പൊ​തു​വെ മെ​ച്ച​പ്പെ​ട്ട ഫ​ല​ങ്ങ​ളാ​ണു​ള്ള​ത്.


അ​തി​ജീ​വി​ക്കാ​നു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത​യും സ​ങ്കീ​ർ​ണ​ത​ക​ൾ കു​റ​വു​മാ​ണ്.
എ​ന്നാ​ൽ, സ്റ്റേ​ജ് 4 പോ​ലെ​യു​ള്ള വി​ക​സി​ത-​ഘ​ട്ട കാൻ​സ​റു​ക​ൾ, കു​റ​ഞ്ഞ അ​തി​ജീ​വ​ന നി​ര​ക്കും വ​ർ​ധി​ച്ച ചി​കി​ത്സാ വെ​ല്ലു​വി​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ. ​ദീ​പ്തി ടി. ​ആ​ർ.

പ്രി​വ​ന്‍റീവ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷലി​സ്റ്റ്, ഓ​ൺ​ക്യൂ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌
സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ താണ, ക​ണ്ണൂ​ർ.

ഫോൺ: 6238265965

District News

പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണം: ജി​ല്ലാതല ഉ​ദ്ഘാ​ട​നം

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പാ​ലി​യേ​റ്റീ​വ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് ആ​രോ​ഗ്യം, ആ​രോ​ഗ്യ കേ​ര​ളം പ​ത്ത​നം​തി​ട്ട, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.

പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് മാ​ര്‍ ക്ലീ​മി​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ൽ. അ​നി​താ കു​മാ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ന്ധു ജോ​ണ്‍​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ ​എ​സ്. ശ്രീ​കു​മാ​ര്‍ പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി.

പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം അ​യ​ല്‍​പ​ക്ക കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ വി​ഷ​യം. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ഐ​പ്പ് ജോ​സ​ഫ്, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം, ജി​ല്ലാ പാ​ലി​യേ​റ്റീ​വ് കോ​ഓർഡി​നേ​റ്റ​ര്‍ ഐ​ശ്വ​ര്യ എ​ൻ. രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സി​ഗ്‌​നേ​ച്ച​ര്‍ കാ​മ്പ​യി​ൻ, ഫ്ളാ​ഷ് മോ​ബ് എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു

Health

ആരോഗ‍്യ വിചാരം

ഹൃദയാരോഗ്യം-1
സന്തോഷം കണ്ടെത്താം,ഹൃദയത്തിനു കാവലാകാം

വ​ർ​ഷം തോ​റും 18.6 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച് ന​മ്പ​ര്‍ വൺ നി​ശ​ബ്ദ കൊ​ല​യാ​ളി​യാ​യി ഹൃദ്രോഗം തു​ട​രു​ന്നു. ഇ​തി​ല്‍ 80 ശ​ത​മാ​ന​ത്തി​ലേ​റെ​യും ത​ട​യാ​നാ​കും എ​ന്ന​താ​ണു വ​സ്തു​ത. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ക​യും ചെ​യ്താ​ൽ ന​ല്ലൊ​രു പ​രി​ധി വ​രെ ഹൃ​ദ്രോ​ഗം ത​ട​യാ​ം.


ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി


ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി എ​ന്നാ​ല്‍ പ്ര​ധാ​ന​മാ​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ​രീ​തി, കൃ​ത്യ​മാ​യ വ്യാ​യാ​മം, മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നാ​യി യോ​ഗ, ധ്യാ​നം, വി​നോ​ദം തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ്.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി

പ​ച്ച​ക്ക​റി, പ​ഴ​ങ്ങ​ള്‍ എ​ന്നി​വ ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.
ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
പൂ​രി​ത കൊ​ഴു​പ്പ് കു​റ​യ്ക്കു​ക, കൃ​ത്രി​മ കൊ​ഴു​പ്പ്, ജ​ങ്ക് ഫു​ഡ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കു​ക.

വ്യാ​യാ​മം

ജീ​വി​തം ച​ല​നാ​ത്മ​ക​മാ​വ​ട്ടെ... ഒ​റ്റ​യ്ക്കോ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മോ ആ​യി​ക്കോ​ട്ടെ - ഓ​ട്ട​മോ, ന​ട​ത്ത​മോ, ക​ളി​ക​ളോ ആ​വാം. അ​വ​ന​വ​നാ​യി സ​മ​യം ക​ണ്ടെ​ത്തു​ക. മ​ന​സി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ത്തി​ല്‍ ദി​വ​സ​ത്തി​ല്‍ കു​റ​ച്ചു സ​മ​യ​മെ​ങ്കി​ലും ഏ​ര്‍​പ്പെ​ടു​ക. മാ​ന​സി​ക സ​മ്മ​ര്‍​ദം കു​റ​യ​ട്ടെ.


വി​വ​ര​ങ്ങ​ൾ​: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്‍റ്, കാർഡിയോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Latest News

Corehub Up