സ്നേഹക്കൂട് പദ്ധതി റിപ്പോർട്ട് ജില്ലാ കളക്ടർ ഷാജി വി. നായർക്ക് കെയർ ഫോർ ആലപ്പി സെക്രട്ടറി പ്രേം സായ് ഹരിദാസ് സമർപ്പിക്കുന്നു. ജെബി മേത്തർ എംപി സമീപം.
ആലപ്പുഴ: ജില്ലാ ഭരണകൂടവും കെയർഫോർ ആലപ്പിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്നേഹക്കൂട് പ്രൊജക്റ്റ് റിപ്പോർട്ട് ജില്ലാ കളക്ടർ ഷാജി വി. നായർക്ക് കെയർഫോർ ആലപ്പി സെക്രട്ടറി പ്രേംസായി ഹരിദാസ് സമർപ്പിച്ചു.
ജെ.ബി. മേത്തർ എംപി സന്നിഹിതയായി. പദ്ധതി പ്രകാരം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് പീഡിയാട്രിക് വാർഡ് പരിസരം വൃത്തിയാക്കി ശിശു സൗഹൃദ പാർക്ക്, കാൻസർ വാർഡിന്റെ പരിസരത്ത് പൂന്തോട്ടം, റേഡിയേഷൻ വാർഡിൽ കുടിവെള്ള സൗകര്യം എന്നിവ ഒരുക്കും.
കെയർഫോർ ആലപ്പി ഭാരവാഹികളായ കമാൽ എം. മാക്കിയിൽ, കെ. രാമചന്ദ്രൻ പിള്ള, അഡ്വ. പ്രദീപ് കൂട്ടാല, രാജലക്ഷ്മി, വേലായുധൻ നായർ, ഗോപകുമാർ ഉണ്ണിത്താൻ, ലത ബാബു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Care