Kerala
കണ്ണൂർ: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. എം.കെ. റാമിനെ കസ്റ്റഡിയില് വിട്ടു. അഞ്ച് ദിവസത്തേക്കാണ് തലശേരി സെഷൻസ് കോടതി പ്രതിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘം കേസിന്റെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും. അതേസമയം ഡെന്റല് കോളജ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ റാമിനെ നേരിട്ടെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിലെടുത്ത പ്രതിയെ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.
പ്രതിയെ അറസ്റ്റ് ചെയ്ത നടപടിയിലെ ഗുരുതരമായ വീഴ്ചകളിൽ പോലീസിനെയും സർക്കാരിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിയെ രക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ബോധപൂർവം ഇടപെട്ടുവെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റിനുള്ള അടിസ്ഥാന നിയമപരമായ കാര്യങ്ങൾ പോലും പാലിച്ചില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.
District News
നെയ്യാറ്റിന്കര : വാക്കേറ്റത്തിനിടയില് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില് അറസ്റ്റിലായ നാലു പ്രതികളെയും തെളിവെടുപ്പിനുശേഷം പോലീസ് കോടതിയില് ഹാജരാക്കി. മൂന്നുപേരെ നെയ്യാറ്റിന്കര കോടതിയിലും പ്രായപൂര്ത്തിയാകാത്ത ഒരാളെ ജുവനൈല് കോടതിയിലുമാണ് ഹാജരാക്കിയത്.
കോട്ടുകാല് കണ്ണറവിള വാറുവിളാകം വടക്കരികുവീട്ടില് അജികുമാറിന്റെയും പ്രിയയുടെയും മകന് മനു (22) വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ ബിജു, മക്കളായ മിഥുന്, ബിജിന്, ബിജിന്റെ പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്ത് എന്നിവരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ കണ്ണറവിളയ്ക്കു സമീപം ആലുനിന്നകുഴി ജംഗ്ഷനില് വീടിന്റെ മുന്നില് ബൈക്ക് റേസ് ചെയ്തു ശബ്ദം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്ക്കമാണ് കൊലപാതകത്തില് കലാശിച്ചത്.
പ്രതികളെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്ത പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബിജു തെങ്ങുകയറ്റ തൊഴിലാളിയാണ്. മാതാപിതാക്കളും സഹോദരിയുമുള്ള കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്നു മനു. പോളിടെക്നിക് വിദ്യാഭ്യാസത്തിനുശേഷം കാറ്ററിംഗിനും ഇന്റര്ലോക്ക് പ്രവൃത്തികള്ക്കുപോയാണു മനു കുടുംബം പോറ്റിയിരുന്നത്. പെയിന്റിംഗ് തൊഴിലാളിയായ അച്ഛന് അജികുമാർ മൂന്നു വർഷങ്ങൾക്ക് മുമ്പുണ്ടായ ബൈക്ക് അപകടത്തിൽ കാലിനു ഗുരുതര പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്.
അപകടത്തില് പൊട്ടല് സംഭവിച്ച കാലിന് വളവുണ്ട്. കാലിന്റെ വേദനയും സഹിച്ച് ആവുംവിധം ചെറിയ പണികള്ക്കെല്ലാം അജികുമാറും പോകുമായിരുന്നു. അമ്മ പ്രിയ സമീപത്തെ സ്വകാര്യ ഗാർഡനിലെ സഹായിയാണ്. ഏക സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം നടത്താന് വേണ്ട ശ്രമത്തിലായിരുന്നു മനു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില് പോസ്റ്റുമോർട്ടത്തിനുശേഷം കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബന്ധുക്കള്ക്ക് വിട്ടുനല്കിയ മൃതദേഹം വീട്ടുവളപ്പില് സംസ്കരിച്ചു.
Kerala
കണ്ണൂര്: അഞ്ചരക്കണ്ടി ഡെന്റല് കോളജ് വിദ്യാര്ഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ.എം.കെ.റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി അഡീഷണല് സെഷന്സ് കോടതി തള്ളി. അതേസമയം പ്രതിയായ അധ്യാപിക ഡോ.സംഗീത നമ്പ്യാര്ക്ക് കോടതി ജാമ്യം അനുവദിച്ചു.
കേസിൽ കഴിഞ്ഞദിവസം വാദം പൂർത്തിയായിരുന്നു. വകുപ്പ് മേധാവി ഡോ. എം.കെ. റാം ജാതിയുടെയും നിറത്തിന്റെയും പേരിൽ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ മരണത്തിന് മുൻപ് തങ്ങളെ അറിയിച്ചിരുന്നതായി കുടുംബം കോടതിയിൽ ബോധിപ്പിച്ചു. ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
നിതിന്റെ മരണത്തില് പങ്കില്ലെന്നും ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഡോ. റാം കോടതിയില് വാദിച്ചത്. ഒരു ഓണ്ലൈന് ലോണ് ആപ്പില് നിന്നുള്ള ഭീഷണിയെത്തുടര്ന്നാണ് നിതിന് ജീവനൊടുക്കിയതെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന പ്രധാന വാദം. സംഭവദിവസം താന് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചു.
വ്യാഴാഴ്ച ഹര്ജിയില് വാദം പൂര്ത്തിയായതിനെത്തുടര്ന്ന് വിധി പറയാന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി പട്ടികവര്ഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള് പ്രകാരമാണ് ഇവര്ക്കെതിരെ കേസെടുത്തിട്ടുള്ളത്.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിന് രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അധ്യാപകരുടെ മുന്കൂര് ജാമ്യാപേക്ഷയില് 25ന് വിധി പറയും. കഴിഞ്ഞ പതിനേഴിനാണ് ഡോ. റാമും സംഗീത നമ്പ്യാരും കേസില് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്.
തലശേരി ജില്ലാ സെഷന്സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്കിയത്. നിതിന്റെ മരണത്തില് പങ്കില്ലെന്നും ജീവനൊടുക്കാൻ കാരണം ലോണ് ആപ്പിന്റെ ഭീഷണി മൂലമാണെന്നും അധ്യാപകരുടെ മുന്കൂര് ജാമ്യാപേക്ഷയില് പറയുന്നു. സംഭവ ദിവസം പ്രിന്സിപ്പലിന്റെ റൂമില് താന് ഇല്ലായിരുന്നുവെന്നും റാം വ്യക്തമാക്കി.
കഴിഞ്ഞ പത്തിനാണ് നിതിന് രാജ് കോളജ് കെട്ടിടത്തില് നിന്നും ചാടി ജീവനൊടുക്കിയത്. തുടർന്ന് അധ്യാപകർക്കെതിരെ ആരോപണം ഉയർന്നതോടെ ഡോ. റാമും സംഗീതയും ഒളിവില് പോകുകയായിരുന്നു.
Kerala
കോഴിക്കോട്: സ്വകാര്യ ബസില് വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി. കുന്ദമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
കുന്ദമംഗലം പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. പ്രതി പകര്ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന് മറ്റ് കാരണങ്ങളില്ലെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
അപകീര്ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്ന്ന് ദീപക് ജീവനൊടുക്കിയ സംഭവത്തില് ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. തുടർന്നു കുന്ദമംഗലം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. നിലവിൽ മഞ്ചേരി വനിതാ ജയിലിലാണ് ഷിംജിതയെ പാർപ്പിച്ചിട്ടുള്ളത്.
അസിസ്റ്റന്റ് പ്രഫസറായ ഷിംജിതയ്ക്കു നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. എന്നിട്ടും അടുത്തുളള പോലീസ് സ്റ്റേഷനിലോ നിയമാധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുളള വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഷിംജിതയുടെ ഫോൺ പരിശോധിച്ചപ്പോൾ, ബസിൽ വച്ച് ദീപക്കിനെ അസ്വീകാര്യമായ രീതിയിൽ ഉൾപ്പെടുത്തി പലതവണ വീഡിയോ ചിത്രീകരിച്ചെന്ന് വ്യക്തമാകുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഷിംജിതയും ദീപക്കും യാത്ര ചെയ്ത ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിൽ നിന്ന് സ്വാഭാവികമായി, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങിപ്പോയത്. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല.
Kerala
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി പട്ടികയിൽ ഈ പേര് ഉണ്ടായിരുന്നില്ല.
ഒരു കാലത്തും ആനന്ദ് പാർട്ടിയിൽ പ്രവർത്തിച്ചിട്ടില്ല. ഉദ്ദവ് താക്കറയുടെ ശിവസേനയിലാണ് ആനന്ദിന് അംഗത്വമുള്ളത്. അങ്ങനെയൊരു യുവാവിന്റെ മരണം ബിജെപിക്ക് എതിരായ കുപ്രചരണത്തിന് ഉപയോഗിക്കുകയാണ്. യുവാവിന്റെ മരണം ദുഃഖകരമാണ്.
ഇതിൽ സമഗ്രമായ അന്വേഷണം നടത്തണം. തിരുവനന്തപുരത്ത് ബിജെപിക്ക് മേൽക്കൈ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഉത്തമമായ സ്ഥാനാർഥി പട്ടികയാണ് പുറത്തിറക്കിയതെന്നും എസ്.സുരേഷ് പറഞ്ഞു.
Kerala
കോഴിക്കോട്: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയത് മാനസിക വിഭ്രാന്തിയെ തുടർന്നാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. സംഭവം പാർട്ടി അന്വേഷിക്കുമെന്നും യുവാവിന് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെങ്കിൽ താൻ പത്ത് പതിനഞ്ച് പ്രാവശ്യം ഇങ്ങനെ ചെയ്യേണ്ടതാണ്. കോഴിക്കോട് കോര്പ്പറേഷനിലെ 22 വാര്ഡുകളിലെ ബിജെപി സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബി.ഗോപാലകൃഷ്ണൻ.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ആനന്ദ് ജീവനൊടുക്കിയത്. പ്രാദേശിക ബിജെപി നേതൃത്വത്തിനെ വിമർശിച്ചുള്ള ആനന്ദിന്റെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആനന്ദ് കെ. തമ്പി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ആനന്ദ് ശിവസേനയില് അംഗത്വമെടുത്തതിന്റെ ദൃശ്യങ്ങള് പുറത്തുവന്നു.
വെള്ളിയാഴ്ചയാണ് ആനന്ദ് ശിവസേനയിൽ (യുബിടി) അംഗത്വമെടുത്തത്. സ്വതന്ത്രസ്ഥാനാർഥിയായി തൃക്കണ്ണാപുരത്തുനിന്ന് മത്സരിക്കുന്നതിൽ അദ്ദേഹത്തിനു ഭീഷണിയുണ്ടായിരുന്നതായി സൂചനയുണ്ട്. ഈ ഭീഷണി മറികടക്കാനാണ് ആനന്ദ് ശിവസേനയിൽ ചേരാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
ശിവസേന (യുബിടി) സംസ്ഥാന സെക്രട്ടറി അജി പെരിങ്ങമലയിൽ നിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ശിവസേനയുടെ സ്ഥാനാർഥിയായി തൃക്കണ്ണാപുരം വാർഡിൽ മത്സരിക്കാനും തിങ്കളാഴ്ച വാർഡ് കൺവഷൻ വിളിക്കാനും തീരുമാനിച്ചിരുന്നു.
Kerala
തൃശൂർ: ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ പലിശക്കാരുടെ വീടുകളിൽ പരിശോധന നടത്തി പോലീസ്.
തൈവളപ്പിൽ പ്രഗിലേഷ്, കണ്ടാണശേരി സ്രാമ്പിക്കൽ ദിവേക് എന്നിവരുടെ വീടുകളിലാണ് പോലീസ് പരിശോധന നടത്തിയത്. ടെമ്പിൾ എസ്എച്ച്ഒ ജി. അജയകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ദിവേകിന്റെ വീട്ടിൽ നിന്ന് വാഹനങ്ങളുടെ ആർസി ബുക്കും കണക്കിൽ പെടാത്ത പണവും മറ്റു സുപ്രധാന രേഖകളും പോലീസ് കണ്ടെടുത്തു.
പ്രഗിലേഷിന്റെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീടിനു പുറത്ത് പോലീസ് പരിശോധന നടത്തി കാവൽ ഏർപ്പെടുത്തി. കഴിഞ്ഞ 10നാണ് കർണ്ണംകോട്ട് ബസാർ മേക്കണ്ടനകത്ത് മുസ്തഫയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പലിശക്കാരുടെ ഭീഷണിയാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിരുന്നു. ആറ് ലക്ഷം രൂപ പലിശക്ക് എടുത്ത് 40 ലക്ഷം രൂപ അടയ്ക്കേണ്ടി വരികയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് മുസ്തഫ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിച്ചത്.
നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത ടെമ്പിൾ പോലീസ് പരാതിയെ തുടർന്ന് ആത്മഹത്യാപ്രേരണ കുറ്റത്തിന് പ്രഗിലേഷിനെ ഒന്നാം പ്രതിയാക്കിയും ദിവിഷിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തത്. കുബേര ആക്ട് കൂടി ചേർക്കുമെന്ന് പോലീസ് പറഞ്ഞു.
Kerala
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പത്തനംതിട്ട കളര്നില്ക്കുന്നതില് കൃഷ്ണമ്മ(65)ആണ് മരിച്ചത്. കോട്ടയം മെഡിക്കല് കോളജില് ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്. തുടര്ന്ന് പത്തനംതിട്ട ജനറല് ആശുപത്രിയില് നിന്നും പ്രതിരോധ വാക്സിന് സ്വീകരിക്കുകയും ചെയ്തിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയില് കണ്ടെത്തിയിരുന്നു.
National
ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗ് മരിച്ചത് സ്കൂബ ഡൈവിങ്ങിനിടെയല്ലെന്നും കടലിൽ നീന്തുന്നതിനിടെയാണെന്നും റിപ്പോർട്ടുകൾ.
സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നെന്ന് സിംഗപ്പൂർ മാധ്യമം റിപ്പോർട്ട് ചെയ്തു. അതിനിടെ, മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി ആസാം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
സുബീൻ ഗാർഗിന്റെ ബാൻഡ്മേറ്റ് ശേഖർ ജ്യോതി ഗോസ്വാമി, ഗായിക അമൃത്പ്രവ മഹന്ത എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ മരണവുമായി ബന്ധപ്പെട്ടത് ആകെ അറസ്റ്റിലായവർ നാലായി.
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനായി സിംഗപ്പൂർ എത്തിയ സുബീൻ ഗാർഗ് സെപ്റ്റംബർ 19നാണു മരിച്ചത്. അന്ന് യാനത്തിൽ നടന്ന പാർട്ടിയിൽ സുബീൻ ഗാർഗിനൊപ്പം ഇപ്പോൾ അറസ്റ്റിലായ രണ്ടുപേരും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
സുബീൻ ഗാർഗ് കടലിൽ നീന്തുമ്പോൾ ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം മഹന്തയുടെ ഫോണിൽ റിക്കാർഡ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. ഗോസ്വാമിയെയും മഹന്തയെയും ആറു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് അറസ്റ്റു ചെയ്തത്.
സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരെ കേസിൽ ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇരുവർക്കുമെതിരെ ഗൂഢാലോചന, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് ഗാർഗിന്റെ മൃതദേഹം പുറത്തെടുത്ത് രണ്ടാംതവണ പോസ്റ്റുമോർട്ടം നടത്തിയിരുന്നു.
Kerala
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
ഷാർജയിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ജീവനൊടുക്കിയതെന്നായിരുന്നു കണ്ടെത്തൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.
ജൂലൈ 19നാണ് ഷാര്ജയിലെ ഫ്ലാറ്റില് തൂങ്ങിമരിച്ച നിലയില് അതുല്യയെ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ അതുല്യയെ ഭര്ത്താവ് സതീഷ് ശങ്കര് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തില് മര്ദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു.പിന്നാലെയാണ് അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വന്നത്.
സതീഷിനെതിരെ അതുല്യയുടെ കുടുംബം ചവറ പോലീസില് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില് സതീഷിനെതിരെ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കം ചുമത്തി ചവറ പോലീസ് കേസെടുത്തിരുന്നു.
Kerala
കണ്ണൂര്: കായലോട്ട് സദാചാര ഗുണ്ടായിസന്റെ പേരില് യുവതി ജീവനൊടുക്കിയ സംഭവത്തില് ആണ്സുഹൃത്ത് പോലീസ് സ്റ്റേഷനില് ഹാജരായി. ഇയാളുടെ വിശദമായ മൊഴിയെടുക്കും.
കേസില് ഇയാളുടെ മൊഴി നിര്ണായകമാണ്. യുവതിയുടെ ആത്മഹത്യാക്കുറിപ്പില് ഇയാള്ക്കെതിരേ പരാമര്ശമില്ല. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയിരുന്നു.
സുഹൃത്തുമായി സംസാരിച്ച് നില്ക്കുമ്പോള് ഒരു സംഘം ഭീഷണിപ്പെടുത്തിയെന്ന് റസീനയുടെ ആത്മഹത്യാകുറിപ്പില് പറയുന്നു. യുവതിയുടെയും സുഹൃത്തിന്റെയും കൈയില്നിന്ന് പിടിച്ചെടുത്ത മൊബൈല് ഫോണ് അടക്കമുള്ളവ പ്രതികളില്നിന്ന് പോലീസ് കണ്ടെടുത്തു. അറസ്റ്റിലായവര് ഒരാള് റസീനയുടെ ബന്ധുവാണെന്നും പോലീസ് അറിയിച്ചു.
ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.
അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.