Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies After Being

District News

കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

തൃ​ശൂ​ർ: മു​ണ്ടൂ​പ്പാ​ലം ജം​ഗ്ഷ​നി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. ചേ​ല​ക്കോ​ട്ടു​ക​ര ജ​ന​താ റോ​ഡ് എ​ലു​വ​ത്തി​ങ്ക​ൽ കു​റ്റൂ​ക്കാ​ര​ൻ വ​ർ​ഗീ​സ്(74) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​വെ വൈ​കീ​ട്ട് 6.20ഓടെ​യാ​ണ് അ​പ​ക​ടം. ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക​ന്‍റെ ത​ല​യി​ൽ കൂ​ടി ച​ക്രം ക​യ​റി​യാ​ണ് മ​ര​ണം.

വർഗീസിന്‍റെ അ​മ്മാ​യി​യു​ടെ മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം തൃ​ശൂ​രി​ലേ​ക്ക് പോ​വു​ന്പോ​ഴാ​ണ് അ​പ​ക​ടം. തൃ​ശൂ​രി​ൽ ന​വ​രം​ഗ് ആ​ർ​ട്സ് സ്ഥാ​പ​നം ന​ട​ത്തി വ​രി​കയായിരുന്നു. ഭാ​ര്യ. ബേ​ബി. മ​ക്ക​ൾ: സോ​ന, സോ​ണി​യ.

District News

ബു​ള്ള​റ്റ് മീ​ഡി​യ​നി​ലി​ടി​ച്ച് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു 

തൃ​പ്പൂ​ണി​ത്തു​റ: ബു​ള്ള​റ്റ് നി​യ​ന്ത്ര​ണം വി​ട്ട് മീ​ഡി​യ​നി​ലി​ടി​ച്ച് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം ചി​ത്രാ ന​ഗ​ർ ആ​ളൂ​ക്കാ​ര​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ ബി​ജു​വി​ന്‍റെ മ​ക​ൻ ഹോ​ർ​മി​സ് മാ​ത്യു (24) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.45ഓ​ടെ ച​മ്പ​ക്ക​ര ഭാ​ഗ​ത്ത് മെ​ട്രോ പി​ല്ല​ർ 953ന് ​സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് ഗു​രു​ത​ര പ​രു​ക്കേ​റ്റ ഹോ​ർ​മി​സി​നെ ഉ​ട​ൻ വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്ന് വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്ക് പോ​ക​വെ​യാ​ണ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് തൃ​പ്പൂ​ണി​ത്തു​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ സം​സ്‌​ക​രി​ക്കും.

ബം​ഗ​ളൂ​രു​വി​ൽ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് പ​ഠ​നം ക​ഴി​ഞ്ഞ് ജോ​ലി ചെ​യ്യ​വേ പി​താ​വ് അ​സു​ഖ ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലെ​ത്തി​യ ഹോ​ർ​മി​സ് മേ​യ് ഒ​ന്നി​ന് വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. പി​താ​വ് ബി​ജു ക​ഴി​ഞ്ഞ മാ​ർ​ച്ച് ആ​ദ്യ വാ​ര​മാ​ണ് മ​രി​ച്ച​ത്. മാ​താ​വ്: നി​ഖി ഉ​റു​മീ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: സെ​ലി​ൻ, ജോ​സ​ഫ്.

District News

വാ​ക്കു​ത​ര്‍​ക്കം; അ​നു​ജ​ന്‍റെ അ​ടി​യേ​റ്റ് ജ്യേഷ്ഠൻ മ​രി​ച്ചു

 

പേ​രൂ​ര്‍​ക്ക​ട: വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് അ​നു​ജന്‍റെ അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ്യേ​ഷ്ഠ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ചു. വ​ട്ടി​യൂ​ര്‍​ക്കാ​വ് നെ​ട്ട​യം മാ​മ്പ​ഴ​ക്കു​ന്ന് എം​സി​ആ​ര്‍​എ 16 സൗ​മ്യ ഭ​വ​നി​ല്‍ സ​ദാ​ശി​വ​ന്‍ (61) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ട്ടി​യൂ​ര്‍​ക്കാ​വ് മാ​മ്പ​ഴ​ക്കു​ന്ന് സ്വ​ദേ​ശി മ​നോ​ഹ​ര​നെ (44) വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഫെ​ബ്രു​വ​രി ആ​റി​നു വൈ​കു​ന്നേ​രം ആ റോടെയാ​യിരുന്നു സംഭവം.
സ​ദാ​ശി​വ​ന്‍റെ മ​ക​ള്‍ താ​മ​സി​ക്കു​ന്ന വ​ട്ടി​യൂ​ര്‍​ക്കാ​വ് കോ​ട്ട​ര്‍​വി​ള സ​ജി​ത്ത് ഭ​വ​നി​ല്‍ എ​ത്തി​യ മ​നോ​ഹ​ര​ന്‍ വീ​ടി​ന്‍റെ ഹാ​ളി​ല്‍ ഒ​രു ക​മ്പു​മാ​യി പ്ര​വേ​ശി​ക്കു​ക​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ​ദാ​ശി​വ​നു​മാ​യി വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
മ​നോ​ഹ​ര​ന്‍ ജ്യേ​ഷ്ഠ​നെ അ​സ​ഭ്യം പ​റ​യു​ക​യും ക​മ്പു​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​പി​ടി​ച്ച് ഹോ​ളോ​ബ്രി​ക്‌​സ് കൊ​ണ്ട് കെ​ട്ടി​യ മ​തി​ലി​ല്‍ ഇ​ടി​ച്ചു. പ​ല​ത​വ​ണ​യാ​യു​ള്ള ഇ​ടി​യി​ല്‍ സ​ദാ​ശി​വ​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നു മ​നോ​ഹ​ര​ന്‍ ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നു സ​ദാ​ശി​വ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച​ രാ​വി​ലെ എട്ടുമണി യോടെയായിരുന്നു മ​ര​ണം. ത​ല​യ്‌​ക്കേ​റ്റ മാ​ര​ക​മാ​യ പ​രി​ക്കാ​ണു മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്നു വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു. ഗി​രി​ജ​യാ​ണ് സ​ദാ​ശി​വന്‍റെ ഭാ​ര്യ. മ​ക്ക​ള്‍: സൗ​മ്യ, സു​മ, സ​ജി​ത്ത്. സം​സ്‌​കാ​രം ഇന്നു രാ​വി​ലെ പെ​രു​ങ്ക​ട​വി​ള ആ​ല​ത്തൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ ന​ട​ത്തും.

Latest News

Corehub Up