x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു


Published: September 2, 2026 01:04 AM IST | Updated: September 2, 2026 01:04 AM IST

കോ​ഴി​ക്കോ​ട്: മാ​ത്തോ​ട്ട​ത്ത് റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു. തി​രൂ​ർ പൂ​ക്ക​യി​ല്‍ ക​ഴ​ക്ക​ക​ത്ത് ഹൗ​സി​ല്‍ കെ.​നൗ​ഫ​ലാ​ണ് (35) ആ​ണ് മ​രി​ച്ച​ത്.​അ​രീ​ക്കാ​ട്ടെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് നൗ​ഫ​ൽ. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12ന് ​ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ട്രാ​ക്കി​ൽ അ​പ​ക​ടം സം​ഭ​വി​ച്ച കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ലോ​ക്കോ പൈ​ല​റ്റ് ന​ല്ല​ളം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും രാ​ത്രി​യി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ന​ല്ല​ളം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

 

 

Tags : Young man dies after being hit by a train

Recent News

Corehub Up