Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിദേശമദ്യം എന്നിവ പിടികൂടി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്ക് സമീപം ഇന്ന് പുലർച്ചെ കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് സിറ്റി ഡാൻസാഫ് ടീം പിടികൂടിയത്.
കാറിൽ ഉണ്ടായിരുന്ന കൊല്ലം കൊട്ടിയം സ്വദേശി പ്രവീണിനെ (26) കസ്റ്റഡിയിൽ എടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.
കഴക്കൂട്ടത്തിന്റെ വിവിധ പ്രദേശങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി കടകളിലും ഷെൽട്ടറുകളിലും ലഹരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഘത്തിന്റെ എണ്ണം കൂടിവരികയാണ്. ഈ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിന് കൊണ്ടുവന്നതാണോ എന്ന് സംശയവും പോലീസിനുണ്ട് ചോദ്യംചെയ്യുന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ.
തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ കുഴിവിള നിന്നും 18 ലിറ്റർ വിദേശ മദ്യവുമായി കുളത്തൂർ കിവിട്ടുവിളാകത്ത് താമസിക്കുന്ന വിഷ്ണുവിനെ തുമ്പ പോലീസ് പിടികൂടി. ഓട്ടോറിക്ഷ ഡ്രൈവറാണ് വിഷ്ണു. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ വിൽപന നടത്തുന്നതിനുവേണ്ടി വീട്ടിൽ ശേഖരിച്ച മദ്യമാണ് രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്. വർഷങ്ങൾക്കുമുൻപ് ഇയാൾ മദ്യ കച്ചവടം നടത്തിയിരുന്നതായി നാട്ടുകാർ പറയുന്നു.
Kerala
കൊച്ചി: എറണാകുളത്ത് രാസലഹരിയുമായി യുവാക്കള് പിടിയില്. എറണാകുളത്തെ ത്രീ സ്റ്റാര് ഹോട്ടലില് നിന്നുമാണ് മൂന്നു യുവാക്കള് ഡാന്സാഫ് സംഘത്തിന്റെ പിടിയിലായത്. ഉനൈസ്, റോണിഷ്, അക്വിന് എന്നിവരാണ് പിടിയിലായത്. വില്പ്പനയ്ക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയും ഇവരില് നിന്നും പിടികൂടി.
ഇവര് മുമ്പും ലഹരി കേസുകളില് പ്രതിയായവരാണ്. ജയിലില് വച്ചാണ് മൂന്നു പേരും പരിചയപ്പെടുന്നത്. കൊച്ചിയിലേക്ക് വ്യാപകമായി ലഹരി എത്തിച്ച് വില്പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്. ലഹരി വില്പ്പന നടത്താനായാണ് ഇവര് ഹോട്ടലില് മുറിയെടുത്തത്.
കൊച്ചി ഡാന്സാഫ് യൂണിറ്റ് എസ്ഐ വിനോദിന്റെ സംഘമാണ് വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ ഹോട്ടലില് നിന്നും ലഹരി സംഘത്തെ പിടികൂടിയത്.
NRI
ടെക്സസ്: വാക്കോയിൽ ഐ-35 ഹൈവേയിൽ നടത്തിയ പരിശോധനയിൽ 500 പൗണ്ടിലധികം (ഏകദേശം 227 കിലോ) ലഹരിമരുന്ന് (480 പൗണ്ട് മെത്താംഫെറ്റാമൈൻ 40 പൗണ്ട് ബ്ലാക്ക് ടാർ ഹെറോയിൻ) ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പിടികൂടി.
വ്യാഴാഴ്ച പുലർച്ചെ 2.30ന് ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഒരു വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
പരിശോധനയ്ക്കിടെ പോലീസ് നായ ലഹരിമരുന്നിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് വലിയ വേട്ടയ്ക്ക് വഴിയൊരുക്കിയത്.
National
ചണ്ഡിഗഡ്: പഞ്ചാബിലെ ഫസിൽക്ക ജില്ലയിൽ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന തേജാ രുഹേലാ ഗ്രാമത്തിൽ ബിഎസ്എഫിന്റെ സഹായത്തോടെ പഞ്ചാബ് പോലീസ് നടത്തിയ ലഹരിവേട്ടയിൽ രണ്ടു കിലോ ഹെറോയിനും 21 കൈത്തോക്കുകളും പിടികൂടി.
കനത്ത മൂടൽമഞ്ഞും പ്രതികൂല കാലാവസ്ഥയും മുതലെടുത്താണ് പാക്കിസ്ഥാനിൽനിന്ന് ലഹരി കടത്താൻ ശ്രമം നടത്തിയതെന്ന് അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ ജനറൽ ഗുർസേവക് സിംഗ് ബ്രാർ പറഞ്ഞു.
Kerala
ആലപ്പുഴ: അരൂരിൽ അരക്കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് ഫറൂക്ക് സ്വദേശി പിടിയിലായി. ഫറൂഖ് സ്വദേശിയായ ശ്രീമോനാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പോലീസും ചേർന്ന് അരൂരിലെ ഇയാളുടെ വാടക വീട്ടിൽനിന്നാണ് പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരുമാസമായി ഇയാൾ അരൂരിൽ ഭാര്യയ്ക്കൊപ്പം വാടക വീട്ടിൽ താമസിച്ച് ലഹരിവിൽപ്പന നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീമോൻ പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ എത്തി പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
പിടിയിലായ ശ്രീമോൻ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഇയാൾ മുമ്പ് ലഹരിക്കേസുകളിലും പോക്സോ കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.